താമരയിലയിൽ വീഴുന്ന വെള്ളം പോലെയാകണം ബന്ധങ്ങൾ എന്ന് പറഞ്ഞു പഠിപ്പിച്ച അച്ഛന്റെ മകളാണു ഞാൻ. മറ്റുള്ളവർ കരുതും അമ്മയുടെ ഗർഭപാത്രത്തിൽ ആയിരുന്നപ്പോൾ മുതൽ സാരികൾ കാണുന്നു. നാൽപതുവർഷമായി ഇൻഡസ്ട്രിയിൽ നിൽക്കുന്നു. സാരികളോട് തീവ്രമായ ആത്മബന്ധമുള്ള ഉള്ള ആളാണ് ഞാനെന്ന്. പക്ഷേ, ലൗകികമായ ഒന്നിനോടും അതിരുകടന്ന മോഹം വേണ്ട എന്ന അച്ഛന്റെ വാക്കുകളാണ് എന്നെ നയിക്കുന്നത്.
അതുകൊണ്ടാകും വിവാഹം കഴിച്ചയാൾ ആദ്യം സമ്മാനിച്ച വാച്ച് പോലും എന്റെ കയ്യിൽ ഇല്ല. ലോകം മുഴുവൻ നടന്നു ബിസിനസ് ചെയ്യുമ്പോഴും എന്റെ അലമാരയിൽ നൂറു സാരിയിൽ കൂടുതൽ ഉണ്ടാകാറില്ല. അതു തന്നെ എപ്പോഴും മൂവിങ് ആയിരിക്കും. പുതിയതു വന്നു കയറുമ്പോൾ പഴയത് എന്നെ സഹായിക്കുന്ന എന്റെ പെൺകുട്ടികൾക്കു നൽകുകയാണു പതിവ്.
ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി സാരി ഉടുക്കുന്നത്. നേവി ബ്ലൂ നിറത്തിൽ പതിനെട്ട് ഇഞ്ച് മൾട്ടി കളർ ബോർഡർ ഉള്ള അമ്മയുടെ പട്ടുസാരി. അമ്മയുടെ അലമാരയ്ക്ക് എന്റെ അലമാരയുടെ സ്വഭാവമായിരുന്നില്ല. അതിൽ നല്ല തിളക്കമുള്ള മൂന്നിഴ ജരികയോടുകൂടിയ പട്ടുസാരികൾ വൃത്തിയോടെ ഒന്ന് ഒന്നിനെ തൊടാത്തവിധം തേച്ചടുക്കി വച്ചിരുന്നു. പരമ്പരാഗത ശൈലിയിൽ നെയ്ത ഓറഞ്ച് ബോഡിയിൽ കടുംപച്ച കോൺട്രാസ്റ്റ് ബോർഡർ, ബോഡി നേവി ബ്ലൂ നിറത്തിലെങ്കിൽ മാമ്പഴമഞ്ഞ കോൺട്രാസ്റ്റ് ബോർഡർ...
യാത്രകളുടെ തുടക്കം
കണ്ണനുമായുള്ള കല്യാണം നിശ്ചയം കഴിഞ്ഞ്, അച്ഛന്റെ ഒപ്പം കാഞ്ചീപുരത്തു പോയി. കടും പച്ച ബോഡിയിൽ മെറൂൺ ബോർഡർ ഉള്ള സാരി കല്യാണ സാരിയായി നിശ്ചയിച്ചു. ബോഡിയിലാകമാനം ഗ്രഡേഷൻ രീതിയിലുള്ള കസവ് വരകൾ അച്ഛനാണ് നിർദേശിച്ചത്. റിസപ്ഷനു ഷോക്കിങ് പിങ്ക് കളറിൽ ചെറിയ ഡയമണ്ട് ഡിസൈൻ ഉള്ള നേവിബ്ലൂ ബോർഡർ സാരി. കാഞ്ചീപുരം സാരി കല്യാണസാരിയായി മലയാളി വധു ഉപയോഗിച്ചു തുടങ്ങിയിട്ടില്ലാത്ത കാലം. അവർക്ക് അന്നു കല്യാണ സാരിയെന്നാൽ തിളക്കമുള്ള ബനാറസ് സാരികളാണ്.
هذه القصة مأخوذة من طبعة December 09, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة December 09, 2023 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം