ആണുങ്ങൾക്ക് ഒപ്പം പിടിക്കാൻ നോക്കലല്ല ഇപ്പോൾ വനിതകളെ ഹരം കൊള്ളിക്കുന്ന വെല്ലുവിളി. സ്വന്തം ജീവിതസാമ്രാജ്യം കെട്ടിപ്പടുക്കലാണ് അവർ സ്വയം നൽകുന്ന ചാലഞ്ച് കരുതലോടെ പോറ്റി വളർത്താനുള്ള കഴിവ് കരിയറിലും ബിസിനസിലും സ്ത്രീകൾ പ്രാവർത്തികമാക്കി തുടങ്ങി.
ഭക്ഷണവും വൃത്തിയും നല്ല പാഠങ്ങളും പകർന്നു കുഞ്ഞിനെ പരിപാലിക്കും പോലെ സ്വന്തം ബിസിനസ് സംരംഭത്തെയും വളർത്തി വലുതാക്കിയ നാലു സ്ത്രീ സംരംഭകരെ പരിചയപ്പെടാം.
ടെക്നോപാർക്കിലെ നീണ്ടു നിവർന്നു കിടക്കുന്നൊരു ഹാളിൽ നിരത്തിയിട്ട ബഞ്ചും ഡെസ്ക കളും കാതു പൊത്തിപ്പിടിച്ചു കിടപ്പാണ്. ചന്ദ്രനും സൂര്യനും ഒളിച്ചേ കണ്ട് കളിക്കുന്നതൊന്നുമറിയാതെ അവിടെ ഒരു കൂട്ടം സ്ത്രീകൾ കുറ്റാന്വേഷണത്തിന്റെ ഡിജിറ്റൽ വഴികളിലൂടെ സഞ്ചരിക്കുന്നു.
പൊലീസിനും മറ്റ് അന്വേഷണ ഏജൻസികൾക്കും ആവശ്യമായ സൈബർ തെളിവുകൾ ശേഖരിച്ചു നൽകുന്ന സേവനമാണ് ആലിബൈ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നൽകുന്നത്. മൂന്നുവർഷം മുൻപ് പ്രവർത്തനം തുടങ്ങിയ ആലിബൈയ്ക്ക് ഇപ്പോൾ ശരാശരി 10 കോടി വരുമാനമുണ്ട്.
പരമാവധി സ്ത്രീകൾക്കു ജോലി നൽകണം എന്നാഗ്രഹിച്ച സൗമ്യബാലന് അതിനു വേണ്ടി അധികം കഷ്ടപ്പെടേണ്ടി വന്നില്ല. അപേക്ഷകരിൽ മികവ് തെളിയിച്ചവരിൽ 90 ശതമാനവും വനിതകൾ തന്നെ. അവതാരകയായും നർത്തകിയായും തിളങ്ങിയ പത്തനംതിട്ട സ്വദേശി സൗമ്യബാ ലൻ സിനിമാനിർമാതാവ് ഗാന്ധിമതി ബാലന്റെയും അനിതയുടേയും മകളാണ്. ബിസിനസിൽ പൂർണപിന്തുണയു മായി ഭർത്താവ് ശ്യാം കെ.എ. ഒപ്പമുണ്ട്.
കോവിഡിന്റെ വഴിയേ..
“ബിസിനസും ആശയവിനിമയങ്ങളും ഓൺലൈനായ ലോക്ഡൗൺ കാലത്താണ് ഡിജിറ്റൽ ക്രമക്കേടുകളും കു റ്റകൃത്യങ്ങളും കൂടുതൽ ശ്രദ്ധയിൽ പതിഞ്ഞത്. ഇന്റർനാഷനൽ ബാങ്കറായ ഭർത്താവ് ശ്യാമും കുടുംബസുഹൃത്താ യ ഭദ്രൻ സാറും തന്ന ധൈര്യത്തിന്റെ പുറത്തായിരുന്നു തുടക്കം. ഒരു ക്ലയന്റിനെ കണ്ട് പ്രശ്നത്തിനുള്ള പരിഹാരമായി സോഫ്റ്റ്വെയറോ ഹാർഡ് വെയറോ നൽകി കൈ കൊടുത്തു പിരിയലല്ല ആലിബൈയുടെ രീതി.
هذه القصة مأخوذة من طبعة January 06, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 06, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി