يحاولGOLD- Free

മായാദ്വീപ്
Vanitha|January 20, 2024
ആരെയും മോഹിപ്പിക്കുന്ന മനോഹരതീരങ്ങൾ. കടലിന്റെ വിസ്മയഭംഗി. ഇപ്പോളേ പ്ലാൻ ചെയ്യാം, ലക്ഷദ്വീപിലേക്ക് അവധിക്കാല യാത്ര
മായാദ്വീപ്

കടലിനടിയിലെ അദ്ഭുത കാഴ്ചകൾ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി സ്നോർക്കലിങ് ചെയ്യുന്ന വിഡിയോ വൈറലായതോടെ ലക്ഷദ്വീപിനിപ്പോൾ മായിക പരിവേഷമാണ്.

വിശാലമായ ബീച്ചുകളും കൊതിയൂറുന്ന രുചികളും തേടി ദ്വീപുകളിലേക്കു പോകാൻ സഞ്ചാരികളുടെ തിരക്കും. ഡ്രൈവിങ് മാസ്കും സ്വിംഫിനുകളും ധരിച്ച്, സ്നോർക്കൽ എന്ന ട്യൂബിലൂടെ അന്തരീക്ഷവായു ശ്വസിച്ച് കടലാഴങ്ങളിലേക്കു മുങ്ങാംകുഴിയിടുന്ന സ്നോർക്കലിങ് എന്ന വിനോദത്തിനു വേണ്ടിയും ധാരാളം പേർ ഇങ്ങോട്ടും പോകുന്നു.

ആഴക്കടലിന്റെ അങ്ങേക്കരയിൽ ചിപ്പി മുത്തൊളിപ്പിക്കും പോലെ കുറേ ദ്വീപുകൾ, ഉപാധികളില്ലാത്ത പരസ്രസ്നേഹത്താൽ ലോകജനതയെ മുഴുവൻ തോൽപ്പിക്കുന്ന ലക്ഷദ്വീപുകാർ. പവിഴപ്പുറ്റുകളും വർണമത്സ്യങ്ങളും നീലക്കടലും വെളുവെളുത്ത മണൽപരപ്പും നിറഞ്ഞ സുന്ദരവിശേഷങ്ങൾ നിറയുന്ന നാട്.

പേരിൽ ലക്ഷമുണ്ടെങ്കിലും ലക്ഷദ്വീപ് എന്നാൽ 36 ദ്വീപുകൾ ചേർന്ന കൂട്ടമാണ്. അതിൽ തന്നെ പതിനൊന്ന് ദ്വീപിലേ ജനവാസമുള്ളൂ.

കവരത്തിയാണു ലക്ഷദ്വീപിന്റെ തലസ്ഥാനം. ഇതു കൂടാതെ അഗത്തി, അമിനി, ആന്ത്രോത്ത്, ബംഗാരം, ബിത്ര, ചെത്ലാത്ത്, കടമത്ത്, കൽപേനി, കിൽത്താൻ, മിനിക്കോയ് എന്നിവയാണു ജനവാസമുള്ള മറ്റു ദ്വീപുകൾ. ജസരിയാണു ദ്വീപിലെ ഔദ്യോഗിക ഭാഷ. എങ്കിലും ഇവിടത്തുകാർ ‘ജസരിച്ചുവയോടെ മലയാളം പറയും. കേന്ദ്രഭരണ പ്രദേശമെങ്കിലും ലക്ഷദ്വീപിലെ കാഴ്ചകൾ ആസ്വദിക്കണമെങ്കിൽ സഞ്ചാരികൾക്കു കടമ്പകളേറെ.

ലക്ഷദ്വീപ് സന്ദർശിക്കാൻ

ദ്വീപ് സന്ദർശിക്കാൻ അനുമതി ആവശ്യമാണ്. നിലവിൽ പരിചയമുള്ള ദ്വീപ് നിവാസി (സ്പോൺസർ വഴി മാത്രമേ പെർമിറ്റിനുള്ള അപേക്ഷാ ഫോം ലഭിക്കൂ. ഓരോ ദ്വീപിലേക്കും പ്രത്യേകം പെർമിറ്റ് എടുക്കണം. ശേഷം താമസപരിധിയിലെ പൊലീസ് സ്റ്റേഷനിൽ നിന്നു വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. അപേക്ഷാ ഫോം പൂരിപ്പിച്ച് ആധാർ കാർഡിന്റെ പകർപ്പ്, വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മൂന്ന് പാസ്പോർസൈസ് ഫോട്ടോ എന്നിവയോടൊപ്പം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിൽ സമർപ്പിക്കണം. കുറച്ച് ദിവസത്തിനകം പെർമിറ്റ് ലഭിക്കും. അതിനു ശേഷം കപ്പൽ/വിമാന ടിക്കറ്റുകളെടുക്കാം. മികച്ച സൗകര്യങ്ങളുള്ള കപ്പലുകളാണ് സർവീസ് നടത്തുന്നത്. സർക്കാർ ടൂർ പാക്കേജുകൾ വഴിയും ലക്ഷദ്വീപ് സന്ദർശിക്കാം.

هذه القصة مأخوذة من طبعة January 20, 2024 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة January 20, 2024 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
പാട്ടിന് ഒരു പൊൻതൂവൽ
Vanitha

പാട്ടിന് ഒരു പൊൻതൂവൽ

അമ്മ എന്നു വിളിക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അനന്യ ശ്രുതിമധുരമായി പാടുന്നതു കേട്ടാൽ ആർക്കും അത്ഭുതം തോന്നും

time-read
2 mins  |
March 15, 2025
ഇശലിന്റെ രാജകുമാരി
Vanitha

ഇശലിന്റെ രാജകുമാരി

മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

time-read
2 mins  |
March 15, 2025
പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
Vanitha

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
2 mins  |
March 15, 2025
സേമിയ കൊണ്ട് ഇനി ദോശയും
Vanitha

സേമിയ കൊണ്ട് ഇനി ദോശയും

കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

time-read
1 min  |
March 15, 2025
പ്രായം മറന്ന് നൃത്തമാടൂ...
Vanitha

പ്രായം മറന്ന് നൃത്തമാടൂ...

മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

time-read
3 mins  |
March 15, 2025
അമിതവണ്ണം ഓമനമൃഗങ്ങളിലും
Vanitha

അമിതവണ്ണം ഓമനമൃഗങ്ങളിലും

പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

time-read
1 min  |
March 15, 2025
വെയിലിൽ ചർമം പൊള്ളരുതേ
Vanitha

വെയിലിൽ ചർമം പൊള്ളരുതേ

ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

time-read
2 mins  |
March 15, 2025
50 YEARS OF സുഗീതം
Vanitha

50 YEARS OF സുഗീതം

വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

time-read
6 mins  |
March 15, 2025
രുചിയുടെ മൊഞ്ച്
Vanitha

രുചിയുടെ മൊഞ്ച്

നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

time-read
4 mins  |
March 15, 2025
Unlock Happiness
Vanitha

Unlock Happiness

നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം

time-read
8 mins  |
March 15, 2025

نحن نستخدم ملفات تعريف الارتباط لتقديم خدماتنا وتحسينها. باستخدام موقعنا ، فإنك توافق على ملفات تعريف الارتباط. يتعلم أكثر