എൺപതുകളിലെ കുട്ടികൾക്കിടയിൽ ഒരു കളിയുണ്ടായിരുന്നു. ആരാണ് ടിവിയിൽ വാർത്ത വായിക്കാനെത്തുക എന്നു ബെറ്റ് വയ്ക്കുക.
പത്രവായനയുടെ കൂടെ ടിവി വാർത്ത കൂടി കേൾക്കുന്ന ശീലം കുട്ടികളിലും മുതിർന്നവരിലും വന്നു തുടങ്ങിയ കാലത്ത് ആദ്യമായി ദൂരദർശൻ മലയാളം ചാനലിലൂടെ കേട്ട ആ പെൺശബ്ദം 2023 ഡിസംബർ 31ന് വാർത്താ വായനയ്ക്കു ശേഷം ഇങ്ങനെ പറഞ്ഞു, “മുപ്പത്തിയൊൻപത് വർഷം പൂർത്തിയാക്കി ദൂരദർശനോടൊപ്പമുള്ള എന്റെ യാത്ര ഈ ബുള്ളറ്റിനോടെ അവസാനിക്കുകയാണ്.
നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിലൂടെ ആ ക്ലിപ്പ് ഗൃഹാതുരതയോടെ മലയാളികൾ പങ്കുവച്ചു. അങ്ങനെ ദൂരദർശൻ കേന്ദ്രത്തിനു പുറത്തും ഹേമലത കണ്ണൻ എന്ന ആദ്യ മലയാളി വനിതാ വാർത്താ അവതാരകക്ക് ഹൃദ്യമായ യാത്രയയപ്പ് ഒരുങ്ങി.
“വാർത്താ അവതാരകയായി തുടക്കം കുറിച്ചതിനാൽ വാർത്ത വായിച്ചു കൊണ്ടു തന്നെ പടിയിറങ്ങണം എന്നആഗ്രഹമുണ്ടായിരുന്നു. ന്യൂസ് ഡയറക്ടർ അജയ് ജോയ് ആയിരുന്നു സൈൻ ഓഫ് സന്ദേശം കൂടി നൽകൂ എന്നു നിർദേശിച്ചത്.
കണക്ക് പഠിച്ച ആൾക്ക് ഇത്രയും നല്ല ഭാഷ എങ്ങനെ കൈവന്നു ?
അച്ഛൻ ദ്വാരകനാഥ് ഇലക്ട്രിസിറ്റി ബോർഡിലായിരുന്നു. അമ്മ ശാന്ത വീട്ടമ്മ. അച്ഛന്റെ നാടു കോട്ടയവും അമ്മയുടേതു ചെങ്ങന്നൂരുമാണ്. അച്ഛന്റെ ജോലി സംബന്ധമായി കേരളം മുഴുവൻ സഞ്ചരിച്ചാണു ഞങ്ങൾ നാലു മക്കൾ വളർന്നത്. ചീഫ് എൻജിനീയറായ ശേഷമാണ് തിരുവനന്തപുരത്തു സ്ഥിരതാമസമാകുന്നത്. അന്നു തിരുവനന്തപുരത്ത് മാത്രമേ ചീഫ് എൻജിനീയറുടെ ഓഫിസുണ്ടായിരുന്നുള്ളു.
ചേച്ചി ശോഭാ വാര്യർ റീഡിഫിന്റെ എഡിറ്റോറിയൽ ഡയറക്ടറാണ്. മലയാളത്തിലും ഇംഗ്ലിഷിലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചി ട്ടുണ്ട്. ചേട്ടൻ ശൈലേന്ദ്രനാഥ് എൻജിനീയർ. അനുജൻ ഹരീന്ദ്രനാഥ് ബോളിവുഡിലെ പ്ര മുഖ സൗണ്ട് ഡിസൈനറാണ്. ദ്വാരക് വാര്യർ എന്നാണ് അറിയപ്പെടുന്നത്. ഹരീന്ദ്രനാഥ് എന്ന പേര് ദ്വാരക് വാര്യർ എന്നാക്കിയത് സംവിധായകൻ റാം ഗോപാൽ വർമയാണ്.
ഞങ്ങൾ കുട്ടികളിൽ വായനശീലവും വാർത്താ താൽപര്യവും വളർത്താൻ അച്ഛൻ പത്രത്തിലെ ഇഷ്ടപേജ് വായിക്കാൻ പ്രേരിപ്പിക്കുമായിരുന്നു. അച്ഛൻ രാഷ്ട്രീയ നേതാക്കളെക്കുറിച്ചെല്ലാം ഞങ്ങൾക്കു പറഞ്ഞു തരുമായിരുന്നു. അങ്ങനെ രാഷ്ട്രീയ വാർത്തകളും താല്പര്യമായി.
هذه القصة مأخوذة من طبعة January 20, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 20, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്
തിലകൻ മൂന്നാമൻ
മഹാനടൻ തിലകന്റെ കൊച്ചുമകനും പ്രിയനടൻ ഷമ്മി തിലകന്റെ മകനുമായ അഭിമന്യു തിലകൻ \"മാർക്കോ'യിലെ റസൽ ഐസക് ആയി സിനിമയിൽ
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും