നിറങ്ങൾ തൻ നൃത്തം
Vanitha|January 20, 2024
സാരിയുടെ നിറങ്ങൾ ജീവിതത്തിന് ഊർജമായി മാറുന്ന അനുഭവം പറയുന്നു രാജ്യത്തെ തന്നെ മികച്ച ഭരതനാട്യം നർത്തകിയും ദൂരദർശനിലെ ടോപ് ഗ്രേഡ് ആർട്ടിസ്റ്റുമായ രാജശ്രീ വാരിയർ
സീനാ ടോണി ജോസ്
നിറങ്ങൾ തൻ നൃത്തം

ഡാൻസ് ക്ലാസ്സിൽ ഞാൻ കുട്ടികളോടു പറയും നിങ്ങൾ കഴിയുന്നത് വ്യത്യസ്തമായ നിറങ്ങൾ അണിഞ്ഞു വരൂ, എനിക്കതു കാണാനാണ് ഇഷ്ടം. നൃത്താധ്യാപകർ സാധാരണ ഡാൻസ് ക്ലാസ്സിൽ യൂണിഫോം നിർബന്ധമാക്കും. പക്ഷേ, എന്തുകൊണ്ടോ എനിക്കതിന് ആകില്ല. പല വർണ വസ്ത്രങ്ങളണിഞ്ഞ് കുട്ടികൾ ആടുമ്പോൾ നിറങ്ങൾ അവയുടെ വർണാഭമായ ഉടലുകളുമായി മുന്നിൽ ചുവടുവെക്കുന്നത്  പോലെയാണ്. കാണാനും തൊടാനുമാകാത്ത സന്തോഷകിരണങ്ങൾ ആ നിറങ്ങളിൽ നിന്നു പ്രസരിക്കും പോലെ തോന്നും. എന്റെ ഉള്ളു നിറയ്ക്കും പോലെയും.

അതേസമയം മനസ്സ് അലങ്കോലമാണെങ്കിൽ ധരിക്കാൻ തിരഞ്ഞെടുക്കുക പേസ്റ്റൽ നിറമുള്ള സാരിയാണ്. ചിലപ്പോൾ വെള്ളനിറം പോലുമായിരിക്കും. അറ്റത്ത് ചുവപ്പ്, ഓറഞ്ച്, കറുപ്പ് ഒക്കെ ബോർഡർ ഉള്ള വെള്ളസാരിക്ക് എന്തൊരു മിഴിവാണ്.

ഇളം നിറങ്ങൾ ചുറ്റുമ്പോൾ മനസ്സ് അലകൾ അടങ്ങി ശാന്തമായ കടൽ പോലെയാകും. നിർമലമായ മനോവിചാരങ്ങളാൽ ഞാൻ ധ്യാനത്തിലെന്നപോലെയാകും. മൗനം പോലും മധുരമാകും. ഇളം നിറത്തോടും കടുംനിറത്തോടും ഒരുപോലെ ഇഷ്ടമുള്ളതുകൊണ്ടാകും എന്റെ സാരി ശേഖരത്തിലേക്ക് എല്ലാ നിറങ്ങളും കയറിവന്നത്.

കോട്ടൻ സാരികളോടാണ് എല്ലാക്കാലത്തും പ്രിയം. കുറഞ്ഞ വിലയുള്ള മധുര കോട്ടൻസാരി മുതൽ വിലയേറിയ സാംബരി, ധാർവാർ, മൽ കോട്ടൻ സാരികൾ എല്ലാം ഒരുപോലെ ഇഷ്ടമാണ്. സാരിയുടുത്താൽ ഇണങ്ങുന്ന മാലയണിയണം, വളയണിയണം എന്നൊക്കെ ആയിരുന്നല്ലോ പൊതുവെ വിചാരം. അതൊക്കെ അവഗണിച്ചു മാലയും കമ്മലും വളയുമൊന്നുമിടാതെയായിരുന്നു പ്രഭാഷണങ്ങൾക്കും ഡാൻസ് വർക്ഷോപ്പുകൾക്കുമെല്ലാം പോയിരുന്നത്. സാരി സ്വന്തമായി നിലനിൽപ്പുള്ള വസ്ത്രമാണെന്നാണ് ഞാൻ വിചാരിക്കുന്നത്. സപ്പോർട്ട് ചെയ്യാൻ ആഭരണങ്ങളുടെ ആവശ്യമെന്ത് ?

 സമ്മാനിക്കാൻ ഒരു സാരി

هذه القصة مأخوذة من طبعة January 20, 2024 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة January 20, 2024 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 mins  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 mins  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 mins  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 mins  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 mins  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024
മിടുക്കരാകാൻ ഇതു കൂടി വേണം
Vanitha

മിടുക്കരാകാൻ ഇതു കൂടി വേണം

ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം

time-read
1 min  |
November 23, 2024