
ഒരു കഥ കേട്ടാലോ. രണ്ടു സുഹൃത്തുക്കൾ നഗരത്തിലേക്കു പോകും വഴി മരച്ചുവട്ടിലിരുന്ന ജ്ഞാനിയോടു ചോദിച്ചു നഗരത്തിലേക്ക് ഇനി എത്ര ദൂരമുണ്ട്?' ആ ചോദ്യത്തിന് അറിയില്ല' എന്നു ഞാനി മറുപടി പറഞ്ഞു. വീണ്ടും നടന്നു തുടങ്ങിയ അവരെ ജ്ഞാനി തിരികെ വിളിച്ചു, ഇതേ വേഗത്തിൽ നടന്നാൽ രണ്ടു മണിക്കൂർ കൊണ്ടു നഗരത്തിലെത്താം. നിങ്ങൾ എത്ര വേഗത്തിൽ നടക്കുന്നു എന്നതാണ് നഗരത്തിലേക്ക് എത്തുന്ന സമയം കുറയ്ക്കാൻ പ്രധാനം. നേരത്തെ നിങ്ങളുടെ വേഗം എനിക്ക് അറിയാത്തതു കൊണ്ടാണ് അറിയില്ല എന്ന ഉത്തരം പറഞ്ഞത്.
എത്രമാത്രം തീവ്രതയിൽ പരിശ്രമിക്കുന്നു എന്നത് അനുസരി ച്ചാകും ഫലം എന്നാണീ കഥയുടെ സാരാംശം. അതു തന്നെയാണു പഠനത്തിന്റെ കാര്യവും. പത്താം ക്ലാസ്സിന്റെയും പ്ലസ് ടുവിന്റെയുമൊക്കെ പരീക്ഷ ഇങ്ങെത്തിപ്പോയി. പരീക്ഷയിലെ മാർക്കു കൊണ്ടു ജീവിതത്തിൽ വിജയിക്കാൻ സാധിക്കില്ലെന്നു വാദിക്കാൻ ഒരു പാടു പേരുണ്ടാകും. പക്ഷേ, ഏതു കരിയറിനും അടിസ്ഥാനമായി പരിഗണിക്കുന്നതു മാർക്കാണെന്ന കാര്യത്തിൽ തർക്കമില്ല. അതു കൊണ്ടാണു പഠിക്ക് പഠിക്ക് എന്നു പറഞ്ഞു രക്ഷിതാക്കൾ പിന്നാലെ നടക്കുന്നത്. എന്നാൽ എങ്ങനെ പഠിച്ചു നല്ല മാർക്കു നേടണമെന്നു പറഞ്ഞുതരാൻ അവരിൽ പലർക്കുമറിയില്ല.
പരീക്ഷയിൽ മികച്ച സ്കോർ സ്വന്തമാക്കാനുള്ള ടിപ്സ് പറഞ്ഞുതരുന്നതു മികച്ച അധ്യാപകർക്കുള്ള അവാർഡ് നേടിയ ജോസ് ഡി. സുജീവ്, കെ.യു. മുജീബ് റഹ്മാൻ, മ ഞ്ജുള സി, ശൈലജ വി.സി എന്നിവരാണ്. ഇക്കുറി പരീക്ഷ എഴുതുന്നവർ മാത്രമല്ല അടുത്ത അധ്യയന വർഷം മുതൽ പഠനം മെച്ചപ്പെടുത്താനും ഈ വഴികൾ ശീലിക്കാം.
പാഠം ഒന്ന് : ടൈംടേബിൾ
മോഡൽ പരീക്ഷയ്ക്ക് മുൻപായി (അവസാന പരീക്ഷ ഒരാഴ്ച മുൻപു തന്നെ മുഴുവൻ പാഠഭാഗങ്ങളും പഠിച്ചു തീർക്കേണ്ടതുണ്ട്. ഇതിനായി ടൈം ടേബിൾ തയാറാക്കാനുള്ള ടിപ് ഇതാ. ആകെ 36 ദിവസങ്ങൾ ഇനി ഉണ്ടന്നിരിക്കട്ടെ. അതിനെ ആറു വിഷയങ്ങളായി ഭാഗിച്ചാൽ ഒരു വിഷയത്തിന് ആറു ദിവസം എന്ന കണക്കിൽ ലഭിക്കും. അതിൽ തന്നെ എളുപ്പമുള്ള വിഷയങ്ങളുടെ ഓരോ ദിവസം കുറച്ച് അതുകൂടി മറ്റു വിഷയങ്ങൾക്കായി മാറ്റി വയ്ക്കാം.
ഓരോ വിഷയവും ആറോ ഏഴോ ദിവസങ്ങൾക്കുള്ളിൽ പഠിച്ചു തീർക്കാനായി പാഠഭാഗങ്ങളെയും വിഭജിക്കുക. ആകെ 12 അധ്യായങ്ങൾ ഉണ്ടെങ്കിൽ ഒരു ദിവസം രണ്ട് എന്ന കണക്കിൽ മുഴുവൻ പാഠഭാഗങ്ങളും പഠിച്ചു തീർക്കാം. പിന്നെ, റിവിഷൻ മതിയാകും.
هذه القصة مأخوذة من طبعة January 20, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 20, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

ഇശലിന്റെ രാജകുമാരി
മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

സേമിയ കൊണ്ട് ഇനി ദോശയും
കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

പ്രായം മറന്ന് നൃത്തമാടൂ...
മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

അമിതവണ്ണം ഓമനമൃഗങ്ങളിലും
പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

വെയിലിൽ ചർമം പൊള്ളരുതേ
ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

50 YEARS OF സുഗീതം
വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

രുചിയുടെ മൊഞ്ച്
നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

Unlock Happiness
നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം

നേരിട്ടു വെയിലേൽക്കാതെയും സൂര്യാഘാതം?
അതു നേരാണോ സോഷ്യൽമഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി