
സൗന്ദര്യസംരക്ഷണത്തിനായി എല്ലാ ദിവസ വും സമയം മാറ്റിവയ്ക്കാൻ മടി. ബ്യൂട്ടി പാർലറിൽ പോയി സായും ഫേഷ്യലും പെഡിക്യൂറുമൊക്കെ ചെയ്യാൻ മടി.
പതിവിലും അൽപം നേരത്തെ ഉണർന്ന് അണിഞ്ഞൊരുങ്ങാൻ മടി. പക്ഷേ, വിശേഷദിവസങ്ങളിലും ആഘോഷങ്ങളിലും സുന്ദരിയായിരിക്കുകയും വേണം.
അതെന്താ മടിയുള്ളവർക്കു സുന്ദരിയായിരിക്കണമെന്നു മോഹിച്ചൂടെ എന്നു ചോദിക്കാൻ വരട്ടെ... മോഹിച്ചാൽ മാത്രം പോരാ ഇനി പറയുന്ന സൂത്രവഴികൾ അറിയുകയും വേണം. സൗന്ദര്യത്തിലേക്ക് ഉറങ്ങിയുണരാൻ ഇതാ ചില വഴികൾ...
തല കഴുകാൻ തന്നെ മടിയാണോ ?
എണ്ണമയമുണ്ടെങ്കിൽ മുടി സ്റ്റൈൽ ചെയ്യാൻ ഇത്തിരി പ്രയാസമാണ്. അഴിച്ചിട്ടാലും ഭംഗിയുണ്ടാകില്ല. ഷാംപൂവും കണ്ടീഷനറുമിട്ടു തല കഴുകിയാൽ തീരുന്ന പ്രശ്നമാണ്. പക്ഷേ, ഇടയ്ക്കിടെ തല കഴുകാൻ മടിയാണെങ്കിലോ ? ടെൻഷനേ വേണ്ട, ഡ്രൈ ഷാംപൂ ഉണ്ടല്ലോ.
ഷംപൂ എന്നാണ് പേരെങ്കിലും ഇതു സ്പ്രേ ആണ്. മുടി ചെറുഭാഗങ്ങളായി തിരിച്ച് സ്പ്രേ ചെയ്ത ശേഷം വിരലുകൾ കൊണ്ടു മുടി കോതിയെടുക്കാം. എണ്ണമയം നീങ്ങി ഷാംപൂ ചെയ്തതുപോലെ മുടി ഒഴുകിപ്പറന്നുകിടക്കും.
തല കഴുകിയാൽ മുടി ഉണങ്ങാൻ എടുക്കുന്ന സമയം പലരെയും അലട്ടാറുണ്ട്. മുടിയിൽ ഈർ മാറ്റാൻ മൈക്രോ ഫൈബർ ടവ്വൽ ഉപയോഗിക്കുക. അല്ലെങ്കിൽ പഴയ ടീഷർട്ട് ഉപയോഗിക്കുക. മുടി കെട്ടിവച്ച് ഉണക്കാനും ടീഷർട്ട് ചുറ്റിവയ്ക്കു ന്നതാണു നല്ല വഴി. മുടി വരളാതിരിക്കാനും ഈ ടീ ഷർട് ടിപ് സഹായകരമാണ്.
മുടിയിൽ അലകൾ തീർക്കാൻ
ഉറങ്ങിയുണരുമ്പോഴേക്കും തിരമാലകൾ പോലുള്ള വേവി ഹെയർ സ്വന്തമാക്കാൻ തലേന്നു രാത്രി 10 മിനിറ്റ് മാറ്റി വച്ചാൽ മതി. മുടി നന്നായി ചീകിയ ശേഷം മുടി രണ്ടായി പിന്നിക്കെട്ടി ഉറങ്ങാം. മേക്കപ്പും ഡ്രസ്സിലുമെല്ലാം കഴിഞ്ഞ ശേഷം മുടി അഴിച്ചിടുക. ചീപ്പ് ഉപയോഗിച്ചു ചീകരുത്. ആവശ്യമെങ്കിൽ ആന്റി ഫിസ് സീറം പുരട്ടി മുടി ഭംഗിയാക്കാം. മുടി പിന്നിലെ ട്ടും മുൻപ് ഹെയർ ടെക്സചറൈസിങ് ക്രീം പുരട്ടുന്നതും നല്ലതാണ്. മുടി മൂന്നായി ഭാഗിച്ച് ഓരോ ഭാഗവും സോക്സ് ചേർത്തു ചുറ്റി വച്ചും ഓവർനറ്റ് വേവി ഹെയർ സ്വന്തമാക്കാം.
സ്ട്രെയ്റ്റ് ഹെയർ ഉള്ളവർക്കാണ് ഈ സൂത്ര പണിയുടെ ഫലം പൂർണമായി ലഭിക്കുക. അങ്ങിങ്ങായി ചുരുളുകളുള്ള മുടിയും ഭംഗിയായി കിടക്കും. ഉള്ളു കുറവുള്ള മുടിക്കു ഉള്ളു തോന്നിക്കാനും ഈ ഹെയർ സ്റ്റൈൽ സൂപ്പറാണ്.
هذه القصة مأخوذة من طبعة February 17, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 17, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول

ഉടുത്തൊരുങ്ങിയ 50 വർഷം
വീട്ടുമുറ്റത്തു ബന്ധുക്കളായ പെൺകുട്ടികൾക്കൊപ്പം കൊ ത്തംകല്ലു കളിക്കുന്ന പെൺകുട്ടിക്കു പ്രായം പതിനഞ്ച് അവൾ അണിഞ്ഞിരിക്കുന്നതു പട്ടു പാവാടയും ബ്ലൗസും. അവളുടെ മനസ്സു സ്വപ്നം കാണുന്നതോ? വസ്ത്രങ്ങളിലെയും വർണങ്ങളിലെയും വൈവിധ്യം. ഇന്നു കേരളത്തിന്റെ ഫാഷൻ സങ്കൽപങ്ങളെ നിയന്ത്രിക്കുന്ന ഡിസൈനറും ലോകമറിയുന്ന ബിസിനസ് വുമണുമാണ് ആ പെൺകുട്ടി. കഴിഞ്ഞ അൻപതു വർഷങ്ങളിൽ വസ്ത്രങ്ങൾ അതിന്റെ മായികഭാവവുമായി തന്റെ ജീവിതത്തിലേക്കു കടന്നു വന്ന കഥ പറയുന്നു ബീന കണ്ണൻ.

നിറങ്ങളുടെ ഉപാസന
അൻപതു വർഷം മുൻപ് വനിതയുടെ പ്രകാശനം നിർവഹിച്ചത് തിരുവിതാംകൂർ രാജകുടുംബത്തിലെ നാലാമത്തെ രാജകുമാരി, ഹെർ ഹൈനസ് രുക്മിണി വർമ തമ്പുരാട്ടിയാണ്. ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിറവുള്ള ഓർമകളിലൂടെ സഞ്ചരിക്കുന്നു. ലോകപ്രശസ്ത ചിത്രകാരിയായ തമ്പുരാട്ടി

മാറ്റ് കൂട്ടും മാറ്റുകൾ
ചെറിയ മുറികളിലും കുട്ടികളുടെ കിടപ്പുമുറികളിലും പാറ്റേൺഡ് കാർപെറ്റാകും നല്ലത്

ചർമത്തോടു പറയാം ഗ്ലോ അപ്
ക്ലിൻ അപ് ഇടയ്ക്കിടെ വിട്ടിൽ ചെയ്യാം. പിന്നെ, ഒരു പൊട്ടുപോലുമില്ലാതെ ചർമം തിളങ്ങിക്കൊണ്ടേയിരിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗം കരുതലോടെ
ക്രെഡിറ്റ് കാർഡുകളുടെ എണ്ണവും ശ്രദ്ധിക്കേണ്ട കാര്യമാണ്

കനിയിൻ കനി നവനി
റൈഫിൾ ക്ലബ്ബ് എന്ന സിനിമയിലെ ഗന്ധർവഗാനം എന്ന പാട്ടിലെ നൃത്തരംഗത്തിലൂടെ ആസ്വാദകരുടെ മനം കവർന്ന മിടുക്കി

എന്നും ചിരിയോടീ പെണ്ണാൾ
കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഒപ്പമെത്തി വീണ്ടും ഭാഗ്യം
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ

പാസ്പോർട്ട് അറിയേണ്ടത്
പാസ്പോർട്ട് നിയമഭേദഗതിക്കു ശേഷം വന്ന മാറ്റങ്ങൾ എന്തെല്ലാം? സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി

വൃക്കരോഗങ്ങൾ സ്ത്രീകളിൽ
വൃക്കരോഗങ്ങൾക്കുള്ള സാധ്യത പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതൽ. പ്രായം കൂടുന്നതിനൊപ്പം രോഗസാധ്യതയും കൂടും. ഇതെല്ലാം സത്യമാണോ? വൃക്കരോഗങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റാം