സുന്ദരമായ ജീവിതത്തിനുള്ള ഗ്രീൻ ഫ്ലാഗ് ആണു വ്യായാമം. ആരോഗ്യം മെച്ചപ്പെടു ത്തും, ജീവിതശൈലി രോഗങ്ങളെ ദൂരെ നിർത്തും, ശരീരാകൃതി സുന്ദരമായി നിലനിർത്തും, മാനസികാരോഗ്യത്തിന് ഉന്മേഷം പകരും. ഇതിനൊപ്പം ചർമത്തിനു തെളിച്ചവും തുടിപ്പും നൽകുകയും ചെയ്യും. പക്ഷേ, വ്യായാമത്തിനു മുൻപും ശേഷവും ചർമപരിപാലനത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ ചർമപ്രശ്നങ്ങളാകും ഫലം. മുഖക്കുരു വരാം, ചർമം അയഞ്ഞുതൂങ്ങാം, അലർജി അലട്ടാം. ഇതു പരിഹരിക്കാൻ ചില കാര്യങ്ങൾ വർക്കൗട്ട് ചെയ്താൽ മതി.
തീരുമാനിക്കും മുൻപ്
അമിതവണ്ണം കുറയ്ക്കാൻ വ്യായാമം തുടങ്ങാം എന്നു ചിതിക്കും മുൻപ് സൗന്ദര്യസംരക്ഷണത്തെക്കുറിച്ചുള്ള ചിന്തയും മനസ്സിൽ വേണം. കാരണം, ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമം ചെയ്തും ശരീരഭാരം കുറയ്ക്കുമ്പോൾ മുടികൊഴിച്ചിൽ വരാം, ചർമത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുന്ന സാഹചര്യം വരാം.
ശരീരഭാരം നിയന്ത്രിക്കാനായി ക്രാഷ് ഡയറ്റ് എടുക്കരുത്. മൂന്നു നേരത്തെ ഭക്ഷണം ഒഴിവാക്കി ഒരു നേരമാക്കുക, കാർബോഹൈഡ്രേറ്റ്സിനെ പേടിച്ചു ധാന്യങ്ങളും കിഴങ്ങുവർഗങ്ങളും പാടെ ഒഴിവാക്കുക, ഭക്ഷണത്തിന്റെ അളവു വളരെ കുറയ്ക്കുക. ഇത്തരം കാര്യങ്ങൾ ചെയ്യരുത്. ഇതു മുടികൊഴിച്ചിലിനു മാത്രമല്ല, ആരോഗ്യം തന്നെ മോശമാകാൻ കാരണമാകും. ഫിസിക്കൽ ട്രെയ്നറുടെ സഹായത്തോടെ വ്യായാമത്തിനനുസരിച്ചുള്ള ഡയറ്റ് പ്ലാൻ തയാറാക്കി സമീകൃതാഹാരം കഴിക്കുകയാണു വേണ്ടത്.
ഡയറ്റിങ്ങിനും വർക്കൗട്ടിനും മുൻപ് മുടിയുടെ ആരോഗ്യം കാക്കുന്ന പോഷകങ്ങളായ വൈറ്റമിൻ ഡി, ബി12, കാൽസ്യം, ഫെറിറ്റിൻ, സിങ്ക് എന്നിവയുടെ അളവ് രക്തം പരിശോധിച്ചു മനസ്സിലാക്കണം. ആവശ്യമെങ്കിൽ ഡോക്ടർ നിർദേശിക്കുന്ന സപ്ലിമെന്റ്സ് കഴിച്ചു തുടങ്ങുക. ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.
ചർമത്തിന്റെ ആരോഗ്യത്തിനും ഉന്മേഷത്തിനും വേണ്ട പോഷകങ്ങൾ ഒഴിവാക്കരുത്. വൈറ്റമിൻ എ, സി, ഇ, സിങ്ക്, സെലിനിയം എന്നിവ ചർമത്തിന്റെ ആരോഗ്യത്തിനു വേണ്ടതാണ്. നട്സ്, വിത്തുകൾ, അവക്കാഡോ, ഇലക്കറികൾ എന്നിവ ചർമം തിളങ്ങാനുള്ള ഹെൽതി ഫാറ്റ്സ് നൽകു
هذه القصة مأخوذة من طبعة March 30, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة March 30, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു