കരകൾ കടന്ന് മാഹീൻ
Vanitha|April 27, 2024
ഹിച് ഹൈക്കിങ്ങിലൂടെ ലോകം ചുറ്റുന്ന മലയാളിപ്പയ്യൻ. വ്ലോഗർ കൂടിയായ എസ്. മാഹിന്റെ ജീവിതാനുഭവങ്ങൾ
രാഖി റാസ്
കരകൾ കടന്ന് മാഹീൻ

ഞാനിപ്പോൾ ട്രൈഗ്രിസ് നദിയുടെ അടുത്താണ്. ഹാ... നല്ല വെയിൽ..." വാചകമവസാനിക്കും മുൻപേ വെടിയൊച്ചകൾ മുഴങ്ങി. മാഹീനും കൂട്ടുകാരനും ജീവനും വാരിപ്പിടിച്ച് ഓടുകയാണ്. ഐഎസ്ഐഎസ് തകർത്തെറിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തകർന്ന തലയോട്ടികളിലേക്കും കൈകാലുകളുടെ എല്ലുകളിലേക്കും ക്യാമറ തിരിയുന്നു.

“നോക്കൂ... എന്തൊരു അവസ്ഥയാണ്. ഇതിനിടയിൽ പൊട്ടാത്ത മൈനുകൾ കിടപ്പുണ്ടാകാം എന്നു മൊസൂളുകാർ മുന്നറിയിപ്പു തന്നിട്ടുണ്ട്. പക്ഷേ, എനിക്ക് വരാതിരിക്കാനായില്ല. മൈനിന്റെ മുകളിലെങ്ങാൻ ചവിട്ടിയാൽ നിങ്ങളുടെ ഹിച്ച് ഹൈക്കിങ് നൊമാഡ് പത്തു കഷണമായി ചിതറിത്തെറിച്ചേക്കാം കേട്ടോ...'' മാഹീൻ എന്ന ഇരുപത്തിരണ്ടുകാരൻ ട്രാവലർ തിരുവനന്തപുരം മലയാളത്തിൽ പുഞ്ചിരിയോടെ പറയുന്നു.

രാവും പകലും വെയിലും മഴയും വകവയ്ക്കാതെ, സംഘർഷ ഭൂമികളിലേക്കു പോലും വെറുമൊരു ബാഗും ചുമലിൽ തൂക്കി പോകുന്ന നെടുമങ്ങാടുകാരൻ മലയാളി പയ്യന്റെ 'ഹിച്ച് ഹൈക്കിങ് നൊമാഡ്' എന്ന ബ്ലോഗിന് ഇപ്പോൾ ആരാധകരേറെ... ഈ പേരിലുള്ള യുട്യൂബ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴി, യാത്രാ ബ്ലോഗിങ്ങിൽ ചരിത്രം കുറിക്കുകയാണ് എസ്. മാഹീൻ. പതിനേഴാം വയസ്സ് മുതൽ ഹിച്ച് ഹൈക്കിങ്ങിലൂടെ ലോകം ചുറ്റുന്ന മാഹീനെ അറിയാം.

ഹിച്ച് ഹൈക്കിങ്ങിലേക്ക്

“എന്റെ താൽപര്യത്തിനൊത്തു ജീവിക്കണം എന്ന ആഗ്രഹത്താൽ പതിനേഴാം വയസ്സിൽ തന്നെ യാത്ര എന്ന ലഹരിയിലേക്കു വീണു. സഞ്ചാരത്തിന്റെ ബ്ലോഗുകൾ വായിച്ചതിലൂടെയാണു ട്രാവൽ' എന്ന ആഗ്രഹം മനസ്സിൽ കയറുന്നത്. ലോകം കാണണം, പലഭാഗത്തുള്ള ആളുകളുമായി ഇടപഴകണം, അവരുടെ ഭക്ഷണം കഴിക്കണം.

"ഇത് ചെറിയ പ്രായത്തിൽ ഒറ്റയ്ക്ക് യാത്ര വീട്ടുകാർ അനുവദിച്ചോ?' എന്ന ചോദ്യം കേൾക്കേണ്ടി വന്നിട്ടുണ്ട്. ബാപ്പയ്ക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ചെറുപ്രായത്തിൽ തന്നെ സ്വന്തം ചെലവുകളും കുടുംബകാര്യങ്ങളും നോക്കിത്തുടങ്ങിയ വ്യക്തിയാണു ഞാൻ. മാത്രമല്ല, അനുവാദം ചോദിക്കുന്ന രീതിയെനിക്കില്ല.

هذه القصة مأخوذة من طبعة April 27, 2024 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة April 27, 2024 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
കാലമെത്ര കൊഴിഞ്ഞാലും...
Vanitha

കാലമെത്ര കൊഴിഞ്ഞാലും...

കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും

time-read
4 mins  |
November 09, 2024
വെയിൽ തന്നോളൂ സൂര്യാ...
Vanitha

വെയിൽ തന്നോളൂ സൂര്യാ...

വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും

time-read
2 mins  |
November 09, 2024
തനിനാടൻ രുചിയിൽ സാലഡ്
Vanitha

തനിനാടൻ രുചിയിൽ സാലഡ്

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...

time-read
1 min  |
November 09, 2024
ഗെയിം പോലെ ജീവിതം
Vanitha

ഗെയിം പോലെ ജീവിതം

പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ

time-read
3 mins  |
November 09, 2024
സ്വാദും ഗുണവുമുള്ള രംഭ ഇല
Vanitha

സ്വാദും ഗുണവുമുള്ള രംഭ ഇല

സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം

time-read
1 min  |
November 09, 2024
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
Vanitha

ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ

ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്

time-read
3 mins  |
November 09, 2024
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
Vanitha

വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ

ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?

time-read
1 min  |
November 09, 2024
കണ്ടാൽ ഞാനൊരു വില്ലനോ?
Vanitha

കണ്ടാൽ ഞാനൊരു വില്ലനോ?

'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്

time-read
1 min  |
November 09, 2024
തോൽവികൾ പഠിപ്പിച്ചത്
Vanitha

തോൽവികൾ പഠിപ്പിച്ചത്

ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ

time-read
2 mins  |
November 09, 2024
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
Vanitha

റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം

റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം

time-read
1 min  |
November 09, 2024