ഇരുപത് വർഷം മുൻപുള്ള നവംബർ മാസത്തിൽ പെയ്ത ആ മഴ ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും തോർന്നിട്ടില്ല. അന്നാണ് അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞത്. പത്തുവർഷങ്ങൾക്കു മുൻപു മറ്റൊരു ഡിസംബർ കുളിരിൽ അമ്മയും ഞങ്ങളെ വിട്ടുപോയി.
ഓർമ വച്ച നാൾ മുതൽ തിരക്കിനിടയിലാണ് അച്ഛനെ കണ്ടിട്ടുള്ളത്. എന്നാൽ എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവിടാൻ സമയം കണ്ടത്തിയിരുന്നു. അമ്മ പറയുന്ന നാട്ടുവർത്തമാനങ്ങൾ കേട്ടു ഞങ്ങളെ രണ്ടു വശത്തുമിരുത്തും. അങ്ങനെയിരിക്കുമ്പോൾ അച്ഛൻ ചോദിക്കും; അച്ഛനെ ഇഷ്ടമാണോടാ....' “അച്ഛനെ ഒത്തിരി ഇഷ്ടം' എന്നു പറയുമ്പോൾ ആ കണ്ണുകൾ നനയും. ഞങ്ങളുടെ സ്നേഹം ആഗ്രഹിക്കുന്ന ദുർബലനായ ഒരച്ഛനായി അദ്ദേഹം മാറും.
" രാത്രി ഉറങ്ങും മുൻപ് അരികിൽ കിടത്തി ലോകസാഹിത്യത്തിലെ കഥകൾ പറഞ്ഞുതരും. അച്ഛൻ കഥാപാത്രമായി മാറും. പിന്നെ, ആ കഥാപാത്രം സംസാരിക്കുന്നതു പോലെ സംസാരിക്കും. അതു കേട്ടു കേട്ടു ഞങ്ങൾ ഉറങ്ങും. അച്ഛന്റെ സുന്ദരമായ ശബ്ദത്തിൽ എത്രയോ കഥാപാത്രങ്ങൾ ഞങ്ങളുടെ ഓർമയിൽ ഉണർന്നിരിക്കുന്നു.
മക്കളുണ്ടാകാത്ത ദമ്പതികൾ ഒരു നേർച്ച പോലെ മറ്റുള്ളവർക്കു കിണറുകുത്തിക്കൊടുക്കുന്ന പതിവുണ്ട് ഞങ്ങളുടെ നാട്ടിൽ. അങ്ങനെ ഞങ്ങളുടെ മുത്തച്ഛനും കിണറു കുഴിച്ചു കൊടുക്കുകയും അതിനുശേഷമാണ് അച്ഛൻ പിറക്കുകയും ചെയ്തതെന്നു കേട്ടിട്ടുണ്ട്. അതുപോലെ തന്നെ മുത്തച്ഛനും മുത്തശ്ശിയും മക്കളില്ലാതെ വിഷമിച്ചിരുന്ന കാലത്ത് ഒരു സന്യാസി വീട്ടിൽ വന്നെന്നും നല്ലൊരു മകനുണ്ടായി കീർത്തി നേടുമെന്ന് അദ്ദേഹം അനുഗ്രഹിച്ചുവെന്നും ഞങ്ങൾ കേട്ടിട്ടുള്ള കഥകളാണ്.
അച്ഛൻ ഒറ്റമകനായിരുന്നു. അതുകൊണ്ടുതന്നെ കുട്ടിക്കാലത്തു വല്ലാത്ത ഏകാന്തത അച്ഛൻ അനുഭവിച്ചിരുന്നു. പുസ്തകങ്ങളായിരുന്നു അച്ഛന് കൂട്ട്. മാവേലിക്കര പബ്ലിക് ലൈബ്രറി, പിന്നെ സന്ധ്യാസമയത്ത് ക്ഷേത്ര മൈതാനങ്ങളിലൂടെയുള്ള സഞ്ചാരം ഭക്തിഗാനങ്ങൾ. രാമായണവും ഭാഗവതവും. പിന്നെ പാഠകവും ഹരികഥയും. അങ്ങനെയായിരുന്നു അച്ഛന്റെ കുട്ടിക്കാലം.
അതുകൊണ്ടൊക്കെയാകും മുതിർന്നപ്പോൾ കുടുംബം അടുത്തുവേണമെന്ന് എപ്പോഴും നിർബന്ധമായിരുന്നു. ഞങ്ങൾ വിവാഹിതരായി രണ്ടിടങ്ങളിലേക്കു ചേക്കേറി. എങ്കിലും മിക്ക ദിവസങ്ങളിലും അച്ഛനെ വിളിക്കണമെന്ന അലിഖിത നിർദേശം ഞങ്ങൾ പാലിച്ചു.
തുടക്കം കവിതയിൽ
هذه القصة مأخوذة من طبعة April 27, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 27, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം