ഇളയ കുഞ്ഞിന് 72 ദിവസം മാത്രമുള്ളപ്പോഴാണ് അനിതയുടെ ഭർത്താവു മരിച്ചത്. കരഞ്ഞു കണ്ണീരു വറ്റിയ ഒരു ദിവസം അനിത തീരുമാനിച്ചു, എന്തു സംഭവിച്ചാലും ഇനി കരയില്ല. ജീവിതാനുഭവങ്ങൾ പൊള്ളിച്ചപ്പോഴൊക്കെ അച്ഛന്റെയും അമ്മയുടെയും കരുത്തിൽ നിവർന്നുനിന്ന അനിതയെ ഇന്നു നാടറിയുന്നതു മറ്റൊരു തരത്തിലാണ്.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഐസിയു അതിജീവിതയ്ക്കൊപ്പം നിന്ന കുറ്റത്തിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നതിന്റെ പേരിൽ നടപടിക്കെതിരേ ഹൈക്കോടതിയിൽ വാദിച്ചതിന്റെ പേരിൽ ജോലി തിരികെ കിട്ടാനായി സമരം ചെയ്തതിന്റെ പേരിൽ.
കോഴിക്കോടു പറമ്പിൽ കടവിലെ വീട്ടിൽ വച്ചാണ് അനിതയെ കണ്ടത്. മകൾ കൃഷ്ണവേണിയുടെ 30 ദിവസം മാത്രം പ്രായമുള്ള മകനെ കയ്യിലെടുത്ത് അനിത പറഞ്ഞു തുടങ്ങിയത് ഇങ്ങനെ, "പ്രശ്നങ്ങളെല്ലാം അവസാനിച്ചതിനു പിന്നാലെ ഇരട്ടി മധുരമായാണ് ഇവന്റെ ജനനം. ഇനി ഈ കുഞ്ഞിച്ചിരി കണ്ടിരിക്കണം.
സേവനമാണു കരുതൽ
അനിതയുടെ അമ്മ അംബികയുടെ വീട് ആലപ്പുഴയിലെ മുഹമ്മയിലാണ്. എഫ്സിഐയിലായിരുന്നു അച്ഛൻ ബാലകൃഷ്ണനു ജോലി. ചേർത്തല എസ്എൻ കോളജിൽ നിന്നു പ്രീഡിഗ്രി പാസ്സായ ശേഷം കോഴിക്കോട് പിവിഎസ്സിൽ നഴ്സിങ്ങിനു ചേരുമ്പോഴേ അനിത തീരുമാനിച്ചിരുന്നു, സേവനമാണു പ്രധാനം.
“അവസാന റിസൽറ്റ് വരുന്നതിനു മുൻപേ പി എസ്സി പരീക്ഷയെഴുതി. പിന്നെ, ബേബി മെമ്മോറിയൽ ആശുപത്രിയിൽ ജോലിക്കു കയറി. ആ സമയത്തായിരുന്നു ദിനേശേട്ടനുമായുള്ള വിവാഹം. മോൾക്കു പത്തു വയസ്സുള്ളപ്പോഴാണു മോന്റെ ജനനം. അവനു മൂന്നുമാസം തികയും മുൻപ് അദ്ദേഹം പോയി. പിന്നെ മക്കൾ മാത്രമായി ലോകം.
2004ലാണു സ്റ്റാഫ് നഴ്സായി സർവീസിൽ കയറിയത്. കോഴിക്കോടു മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിയിലായിരുന്നു ആദ്യ നിയമനം. 2018 ജനു വരിയിൽ ഹെഡ് നഴ്സായി പ്രമോഷനോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു പോയി. മൂന്നു വർഷം കഴിഞ്ഞു കോഴിക്കോടു തിരിച്ചെത്തി. അന്നു നാട്ടിലെങ്ങും കോവിഡായിരുന്നു. അതൊക്കെ മാറിയ പിറകേ വാർഡ് 20ന്റെ ചാർജ് കിട്ടി, സ്ത്രീകളുടെ ജനറൽ സർജറി വാർഡാണത്. മൂന്നു യൂണിറ്റിനു കീഴിലായി നൂറിലധികം രോഗികൾ അവിടെ എപ്പോഴും കാണും.''
അവളുടെ ചിരിയും കരച്ചിലും
2023 മാർച്ച്. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു വേണ്ടിയാണ് അവൾ വന്നത്. എപ്പോഴും ചിരിച്ചുകൊണ്ടു സംസാരിക്കുന്ന 32 വയസ്സുകാരി.
هذه القصة مأخوذة من طبعة April 27, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة April 27, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു