കുഞ്ഞിനെ മരണത്തിലേക്കെറിയുന്ന അവിവാഹിതരായ അമ്മമാരെ കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ എന്താണു മനസ്സിൽ തോന്നുന്നത്? ഒരമ്മയ്ക്ക്, സ്ത്രീക്ക് എങ്ങനെ ഇതു ചെയ്യാനാകുന്നു എന്നാണോ? തെറ്റായ വഴിക്കു നടന്നിട്ടല്ലേ, അങ്ങനെ തന്നെ വേണം എന്നാണോ?
പക്ഷേ, നമ്മളോർത്തിട്ടുണ്ടോ, അവിവാഹിതരായ ആ അമ്മമാരെല്ലാം സമൂഹത്തിന്റെ കല്ലേറു ഭയന്ന് ആരോടും പറയാതെ ഒറ്റയ്ക്ക് അനുഭവിച്ച വിങ്ങലിനെക്കുറിച്ച്.. ഓരോ നിമിഷവും അനുഭവിച്ച് വഞ്ചിക്കപ്പെട്ടു എന്ന നീറലിനെക്കുറിച്ച്... എന്നിട്ടും കുറ്റപ്പെടുത്തുകയാണോ?
എങ്കിൽ ഞാൻ ചിലതു കൂടി ഓർമിപ്പിക്കട്ടെ. പ്രണയത്തിന്റെ മുഖം മൂടിയിട്ടോ പീഡനങ്ങളിലൂടെയോ അവളെ തകർത്തുകളഞ്ഞ 'അവനെ' കുറിച്ച് എന്താണൊന്നും പറയാത്തത്?
മകൾ ഗർഭിണിയാണെന്നു പോലും അറിയാതെ പോകുന്ന മാതാപിതാക്കൾ നിരപരാധികളാണോ? ജീവിതത്തിലെ വലിയ പ്രതിസന്ധികൾ പറയാൻ പോലും പഠിപ്പിക്കാത്ത അത്തരം പേരന്റിങ് രീതികളല്ലേ ആദ്യം തിരുത്തപ്പെടേണ്ടത്? വാർത്തകൾ വരുമ്പോൾ മാത്രമേ ആശങ്കകളുള്ളൂ, കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളുമുള്ളൂ. വാർത്ത വായിച്ച് പത്രം മടക്കി ഉറപ്പിക്കും, എന്റെ മക്കൾക്ക് ഇങ്ങനെയൊന്നും സംഭവിക്കില്ല. അതാണു തെറ്റിലേക്കുള്ള ആദ്യ ചുവട്,
തിരുത്തപ്പെടേണ്ടതും തിരിച്ചറിവു തുടങ്ങേണ്ടതും വീട്ടിൽ നിന്നു തന്നെയാണ്. ആരുടെ ജീവിതത്തിലും സംഭവിച്ചേക്കാവുന്ന ഈ ഭയപ്പെടുത്തുന്ന രംഗങ്ങളെ എങ്ങനെ ഇല്ലാതാക്കാനാകും?
ഇതും ദുരഭിമാനക്കൊല
“മാനഹാനി എന്നത് ഏറ്റവും വലിയ ഭയമായി കൊണ്ടു നടക്കുന്ന സമൂഹമാണു നമ്മുടേത്. അതുപോലെ തന്നെ പെൺകുട്ടിയുടെ ജീവിതത്തിലെ പരമമായ ലക്ഷ്യം വിവാഹവും അടുത്ത തലമുറയെ സൃഷ്ടിക്കലും മാത്രമാണന്നു കരുതുന്നവർ ഇന്നും നമുക്കു ചുറ്റും ഉണ്ട്.
അവിവാഹിതയായ യുവതിയോ കൗമാരക്കാരിയോ ഗർഭിണിയാകുന്ന സാഹചര്യം കുടുംബത്തെ തീപിടിപ്പിക്കുന്ന പ്രശ്നം തന്നെയാണ്. എങ്ങനെ നേരിടണം എന്നു പോലും ആരോടും ചോദിക്കാനാകാത്ത അവസ്ഥ. ഉണ്ടാകാൻ പോകുന്ന മാനഹാനിയിൽ നിന്നു രക്ഷപ്പെടാൻ അവൾ ആരോടും പറയാതെ അതു സൂക്ഷിക്കുന്നു.
മാതാപിതാക്കൾ അറിഞ്ഞാൽ പോലും സമൂഹത്തെ ഭയന്ന് എല്ലാം രഹസ്യമാക്കപ്പെട്ടേക്കാം. അതുകൊണ്ടു തന്നെ നിയമവ്യവസ്ഥയ്ക്ക് എതിരായ പലതും ചെയ്യാൻ നിർബന്ധിതരാകാം. ഇങ്ങനെ അശാസ്ത്രീയമായി സാഹചര്യത്തെ കൈകാര്യം ചെയ്യുന്നതു വലിയ കുഴപ്പങ്ങളിലേക്ക് ആ കുടുംബത്തെ എത്തിക്കാം.
هذه القصة مأخوذة من طبعة May 25, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 25, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം
അക്കൗണ്ട് ആയാൽ നോമിനേഷൻ നിർബന്ധം
നോമിനിയെ ചേർക്കുമ്പോഴും മാറ്റുമ്പോഴും ശ്രദ്ധിക്കണം
പെട്ടെന്നുണ്ടാകുന്ന മുഴകൾ അറിയാം ഹെർണിയ
കുടൽ സ്തംഭനത്തിന് വരെ കാരണമാകാവുന്ന രോഗവസ്ഥയാണിത്
എന്നും ആഗ്രഹിച്ചത് ഒന്നു മാത്രം
റാം ജി റാവു സ്പീക്കിങ്ങിലെ മേട്രനെ ഓർമയില്ലേ? ഗോപാലകൃഷ്ണനോട് തൊണ്ടപൊട്ടുമാറ് 'കമ്പിളിപ്പുതപ്പ് ' എന്നു പറഞ്ഞ ആ മുഖം?
I AM അനിഷ്മ
ഐ ആം കാതലൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ കൊച്ചു മിടുക്കി അനിഷ് അനിൽകുമാർ
വീട് കളറാക്കാൻ ചില ബജറ്റ് ചിന്തകൾ
സ്വന്തമായി കണ്ടെത്തിയ കിടിലൻ ആശയങ്ങളിലൂടെ വിടുപണിയിലെ ചെലവ് ഗണ്യമായ ചുരുക്കിയവരുടെ മാതൃകകൾ പരിചയപ്പെടാം
കൊടുങ്കാടിന്റെ ഡോക്ടർ
സഞ്ചരിക്കുന്ന ആശുപത്രിയുമായി അതിരപ്പിള്ളി വനമേഖലയിലെ ആദിവാസി ഗ്രാമങ്ങളിൽ 13 വർഷമായി സേവനം തുടരുന്ന ഡോ.യു.ഡി. ഷിനിലിനും സംഘത്തിനുമൊപ്പം ഒരു യാത്ര
The Magical Intimacy
രണ്ടു വർഷത്തിനു ശേഷം സൂക്ഷ്മദർശിനിയിലെ പ്രിയദർശിനിയായി നസ്രിയ വീണ്ടും എത്തുന്നു
യാത്രയായ് സൂര്യാങ്കുരം
നവീൻ ബാബു കുടുംബവുമൊത്തു രാമേശ്വരത്തേക്കു നടത്തിയ അവസാന യാത്രയിലെ ചിത്രമാണിത്. സന്തോഷം നിറഞ്ഞ മനസ്സോടെ അവിടെ നിന്നു നേരെ കണ്ണൂരെത്തിയപ്പോൾ കാത്തിരുന്നതു മരണം