മുടി ആദ്യം നേർത്തു വന്നു. പിന്നീട് കൊഴിയാൻ തുടങ്ങി...'' മിത പറഞ്ഞു നിർത്തിയതും തൊപ്പിയും വച്ച് ഒപ്പമിരുന്ന വിവേക് സ്വന്തം കാര്യം കൂട്ടിച്ചേർത്തു. “എനിക്കു നാണയവട്ടത്തിലാണു മുടി പോകാൻ തുടങ്ങിയത്. ആദ്യം തലയിലും പിന്നെ താടിയിലും...'' അപ്പോഴാണ് അടുത്ത സീറ്റിൽ നിന്ന റിയയുടെ ശബ്ദം വന്നത്. “കേട്ടിട്ട് ഇത് അലോപേഷ്യ ഏരിയേറ്റയാകാനാണു സാധ്യത. ഉടൻ തന്നെ ഡോക്ടറെ കാണുന്നതാണു നല്ലത്.''
എന്താണ് അലോപേഷ്യ?
മുടികൊഴിച്ചിലിന്റെ ശാസ്ത്രീയ നാമമാണ് അലോപേഷ്യ. അതു ഭാഗികമായ മുടി കൊഴിച്ചിലാകാം, മുടി മുഴുവനായി കൊഴിഞ്ഞു പോകുന്നതാകാം. പുരികം, താടി മുതലായ ശരീരഭാഗങ്ങളിലെ രോമം കൊഴിച്ചിലും ഇതിൽ ഉൾപ്പെടും.
മുടിക്ക് ഒരു സൈക്കിളുണ്ട്. മുടി വളർന്നു നിശ്ചിത സമയം കഴിയുമ്പോൾ കൊഴിഞ്ഞു പോയി അതിന്റെ ഫോളിക്കിൾ റുട്ടിൽ നിന്ന് അടുത്ത മുടിനാരു കിളിർത്തു വരും.
ഒരു ഫോളിക്കിളിൽ നിന്ന് ഒന്നോ രണ്ടോ ചിലപ്പോൾ മൂന്നോ മുടിയൊക്കെയാകും വരുന്നത്. ഇതു തുടർച്ചയായി നടക്കുന്നൊരു പ്രക്രിയയാണ്. ഒരു ദിവസം 50-100 മുടി വരെ കൊഴിയുന്നതു സ്വാഭാവികമാണ്. ഇതിൽ കൂടുതലായി മുടി കൊഴിയുന്നെങ്കിൽ ശ്രദ്ധിക്കുക.
മുടി കൊഴിച്ചിൽ എന്നത് രോഗലക്ഷണമാണ്. തൈറോയിഡ് പ്രശ്നങ്ങൾ കൊണ്ടോ ഹോർമോൺ വ്യതിയാനം കൊണ്ടോ പോഷകാഹാരക്കുറവു കൊണ്ടോ ഒക്കെ മുടി കൊഴിച്ചിൽ വരാം. അതുകൊണ്ട് ആദ്യം തന്നെ ഡോക്ടറെ കണ്ടു കാരണം കണ്ടുപിടിച്ച ശേഷം വേണം ചികിത്സിക്കാൻ.
എത്ര തരമുണ്ട് അലോപേഷ്യ ?
സ്കാറിങ് അലോപേഷ്യ : ചർമപ്രശ്നം വന്ന ശേഷം അതിന്റെ ഭാഗമായി മുടി കൊഴിച്ചിൽ വരുന്നതാണു സ്കാറിങ് അലോപേഷ്യ. ഒരു ഭാഗത്തെ തൊലി ചുരുങ്ങി രോമകൂപങ്ങൾ വരേണ്ട കോശങ്ങൾ നഷ്ടപ്പെടുകയോ അതിനു തകരാറു വരികയോ ചെയ്യുന്നതാണിത്.
ആൻഡ്രോജിനിക് അലോപേഷ്യ : ജനിതകപരമായി കഷണ്ടി മുടി കൊഴിച്ചിൽ വരാറുണ്ട്. അ ച്ഛനോ അമ്മയ്ക്കോ അടുത്ത ബന്ധുക്കൾക്കോ കഷണ്ടിയുണ്ടെങ്കിൽ പുരുഷന്മാർക്കും ചില സ്ത്രീകൾക്കും മുടി കൊഴിച്ചിലോ കഷണ്ടിയോ വരാറുണ്ട്. അതാണ് ആൻഡ്രോജിനിക് അലോപേഷ്യ ബാൾഡ്നെസ് പാറ്റേൺ ഹെയർലോസ് എന്നു പറയുന്ന അവസ്ഥ.
സ്ത്രീകളിൽ പൂർണമായും കഷണ്ടി വരില്ലെങ്കിലും മുടി കട്ടികുറഞ്ഞു വരിക, തലയുടെ വകച്ചിലിന്റെ ഭാഗത്തു ശ്രദ്ധിക്കുന്ന വീതിയിൽ മുടി കൊഴിഞ്ഞു പോകുക ഒക്കെ അതിൽ പെടും.
هذه القصة مأخوذة من طبعة June 08, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 08, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
Mrs Queen ഫ്രം ഇന്ത്യ
മിസ് ഇന്ത്യയാകാൻ മോഹിച്ച പാർവതി രവിന്ദ്രൻ വർഷങ്ങൾ കഴിഞ്ഞു മിസിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിനു പിന്നിൽ ഒരു ലക്ഷ്യമുണ്ട്
പ്രസിഡന്റ് ഓട്ടത്തിലാണ്
പകൽ രാഷ്ട്രീയ പ്രവർത്തകനും രാത്രി ഓട്ടോ ഡ്രൈവറുമായ മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ബൈജു ദേവസി
ആർക്കും ഇഷ്ടമാകും ടുമാറ്റോ സൽസ
കുറച്ചു ചേരുവകൾ മതി. തയാറാക്കാൻ അൽപം സമയവും
ഓടും ചാടും പൊന്നമ്മ
അറുപതാം വയസ്സിലും ഓടാനുള്ള വിസിൽ കേട്ടാൽ പൊന്നമ്മ കുതിച്ചുപായും. അതിനു പിന്നിലൊരു സ്വപ്നമുണ്ട്
ഇണങ്ങുന്ന ബ്രീഡിനെ എങ്ങനെ തിരഞ്ഞെടുക്കാം
നായ്ക്കുട്ടിയെ വാങ്ങും മുൻപ് അറിയേണ്ട കാര്യങ്ങൾ
മിസ്റ്റർ കേരള ഫ്രം ബംഗാൾ
മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കേരള നേട്ടങ്ങൾ സ്വന്തമാക്കിയ നിർമാണ തൊഴിലാളി സാമ്രാട്ട് ഘോഷ് ബംഗാളിൽ നിന്നു കേരളത്തിലേക്കു വന്നതിനു പിന്നിലൊരു കഥയുണ്ട്
മഹിളാ സമ്മാൻ സേവിങ് സ്കീം
പലിശ കോമ്പൗണ്ട് ചെയ്യുന്ന തരത്തിലുള്ളതാണ് ഈ പദ്ധതി
വാട്സാപ് ഹാക്കും ഇൻസ്റ്റഗ്രാമും
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പ്രിയപ്പെട്ട ഇടം ഇതാണ്
“ഞാൻ' മുതൽ 'ഫാർമ' വരെയുള്ള പത്തു വർഷത്തെ സിനിമാ വിശേഷങ്ങളുമായി പ്രിയ നായിക ശ്രുതി രാമചന്ദ്രൻ
Merrily Merin
സൂക്ഷ്മദർശിനിയിൽ സ്റ്റെഫിയായെത്തിയ മെറിൻ ഫിലിപ് തമിഴിലും താരമാകാൻ ഒരുങ്ങുന്നു