സോനാ കിത്നാ സോനാ ഹേ...
Vanitha|July 06, 2024
വിദേശത്തു നിന്നു നിയമപരമായി എത്ര സ്വർണം കൊണ്ടു വരാം? കൊണ്ടുവരുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
സോനാ കിത്നാ സോനാ ഹേ...

നാട്ടിലേക്ക് അവധിക്കു വരാൻ ഒരുക്കം തുടങ്ങിയപ്പോൾ തന്നെ ഫോൺ വിളികൾ പലതു വന്നു. പലർക്കും ആവശ്യം സ്വർണമാണ്. പ്രതീക്ഷിച്ചതു പോലെ അമ്മാവന്റെ ഫോണും വന്നു. "മോനേ... കല്യാണിയുടെ കല്യാണക്കാര്യമൊക്കെ അറിഞ്ഞല്ലോ... നീ ഒരു പത്തുപവന്റെ മാല കൊണ്ടുവരണം. അബുദാബി ഗോൾഡ് മാർക്കറ്റിന്നു വാങ്ങിയാൽ നല്ല ലാഭമാണെന്നാ ഇവിടെ ചിലരു പറയുന്നത്.

ഒരാഴ്ചത്തെ സന്ദർശനത്തിനു ദുബായിലേക്കു പോയാലും സ്വർണവുമായ മടങ്ങാവൂ എന്നാവശ്യപ്പെടുന്നവരുമുണ്ട്. വളരെ വിലക്കുറവിൽ വിദേശത്തു സ്വർണം കിട്ടും, ആഭരണങ്ങളായി കൊണ്ടുവന്നാൽ കസ്റ്റംസ് പിടിക്കില്ല, അണിഞ്ഞു വന്നാൽ നികുതിയില്ല തുടങ്ങി സ്വർണം കൊണ്ടുവരുന്നതിനെ കുറിച്ചുള്ള ധാരണകളും പലത്.

വിദേശത്തു നിന്നു നിയമപരമായി എത്ര സ്വർണം കൊണ്ടുവരാം? സ്ഥിരതാമസക്കാർക്കും ടൂറിസ്റ്റുകളായി പോയി വരുന്നവർക്കും ഒരേ നിയമമാണോ? സ്വർണം വാങ്ങിയ ബിൽ കയ്യിൽ വേണോ? തുടങ്ങി സംശയങ്ങളുടെ കടൽ കടന്നു വേണം നാട്ടിലേക്കു പറക്കാൻ. അവയ്ക്കെല്ലാം വിശദവും കൃത്യവുമായ മറുപടികളാണ് ഇതോടൊപ്പം.

വിദേശത്തു നിന്നു വരുന്ന ഒരാൾക്ക് എത്ര അളവ് സ്വർണം നിയമപരമായി കൊണ്ടു വരാം?

സ്വർണം സാധാരണ രണ്ടു തരത്തിലാണു കൊണ്ടുവരുന്നത്. ഒന്നുകിൽ ബാർ, കോയിൻ, ബിസ്കറ്റ് തുടങ്ങിയ സോളിഡ് രൂപത്തിൽ അല്ലെങ്കിൽ ആഭരണമായി. സോളിഡ് രൂപത്തിലുള്ള സ്വർണം ഒരു കിലോ വരെ നികുതിയടച്ചു നാട്ടിലേക്കു കൊണ്ടു വരാം. സെൻട്രൽ ബോർഡ് ഓഫ് കസ്റ്റംസ് സ്വർണത്തിന്റെ മൂല്യം നിശ്ചയിക്കും.

കൊണ്ടുവരുന്ന സ്വർണത്തിന്റെ ഭാരത്തിന് ആനുപാതികമായാണു മൂല്യം നിശ്ചയിക്കുക. ഇതിന്റെ 16.5 ശതമാനം നികുതിയായി അടയ്ക്കണം. വിദേശത്തു പോയി കുറഞ്ഞത് ആറു മാസം താമസിച്ചശേഷം മടങ്ങി വരുന്ന ഇന്ത്യൻ വംശജർക്കും ഇന്ത്യൻ പാസ്പോർട്ടുള്ളവർക്കും ഈ നിബന്ധന ബാധകമാണ്. കുറഞ്ഞത് ഒരു വർഷത്തെ വിദേശവാസത്തിനു ശേഷം മടങ്ങുന്നവർ ആഭരണരൂപത്തിൽ സ്വർണം കൊണ്ടുവരുമ്പോൾ ചില അലവൻസുകളുണ്ട്. സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ മൂല്യത്തിൽ കവിയാത്ത സ്വർണം സൗജന്യമായി കൊണ്ടുവരാം. പുരുഷൻമാർക്ക് 50,000 രൂപ മൂല്യത്തിൽ കവിയാത്ത സ്വർണമേ കൊണ്ടു വരാൻ കഴിയൂ. ഇതിൽ കൂടുതലുണ്ടെങ്കിൽ കസ്റ്റംസ് കൗണ്ടറിൽ കൃത്യമായി നികുതി അടയ്ക്കണം. വിദേശ കറൻസിയിലാണു നികുതി അടയ്ക്കേണ്ടത്.

സ്വർണാഭരണങ്ങൾ അണിഞ്ഞു കൊണ്ടു വന്നാൽ കുഴപ്പമില്ല എന്നു കേൾക്കുന്നതു ശരിയാണോ?

هذه القصة مأخوذة من طبعة July 06, 2024 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة July 06, 2024 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
തിരക്കഥയിൽ ഇല്ലാത്തത്
Vanitha

തിരക്കഥയിൽ ഇല്ലാത്തത്

“സിനിമാ ജീവിതത്തിലെ ചില രംഗങ്ങളുണ്ട്. അഭിനയിക്കുമ്പോൾ പോലും അറിയില്ല, അതിനൊടുവിൽ വേദനയാണ് ബാക്കിയാകുന്നതെന്ന് സിനിമ തന്ന സങ്കടങ്ങളെക്കുറിച്ച് ജഗദീഷ്

time-read
4 mins  |
August 17, 2024
ദൈവമേ എല്ലാം പോയല്ലോ
Vanitha

ദൈവമേ എല്ലാം പോയല്ലോ

കഴിഞ്ഞ വർഷം കേരളത്തിൽ നിന്നു സൈബർ തട്ടിപ്പിന് ഇരയായവർക്കു നഷ്ടപ്പെട്ടത് 201179 കോടി രൂപയാണ്. അടുത്ത ഇര നിങ്ങൾ ആകാതിരിക്കാൻ തുടർന്നു വായിക്കുക

time-read
6 mins  |
August 17, 2024
വർണ്ണച്ചിറകിൽ അന്നക്കിളി
Vanitha

വർണ്ണച്ചിറകിൽ അന്നക്കിളി

“കൽക്കിയിൽ അഭിനയിച്ച ശേഷം എനിക്ക് വലിയ തിരക്കാണ് എന്നൊക്കെ പലരും പാടി നടക്കുന്നുണ്ട് അതൊന്നും ശരിയല്ല. സത്യത്തിൽ നല്ലൊരു കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണു ഞാൻ \" അന്ന ബെൻ

time-read
4 mins  |
August 17, 2024
പാട്ടിന്റെ സോഡാ സർബത്ത്
Vanitha

പാട്ടിന്റെ സോഡാ സർബത്ത്

സിനിമയുടെ രുചിയായി മാറിയ ഗാനങ്ങളിലൂടെ മനസ്സ് തൊട്ട പാട്ടെഴുത്തുകാരൻ വിനായക് ശശികുമാർ

time-read
3 mins  |
August 17, 2024
സ്വപ്നങ്ങൾ മാറ്റിവയ്ക്കാനുള്ളതല്ല
Vanitha

സ്വപ്നങ്ങൾ മാറ്റിവയ്ക്കാനുള്ളതല്ല

ബോഡി ഷെയിമിങ് കാരണം മനസ്സു മടുത്തുപോയ അശ്വതി പ്രഹ്ലാദൻ എന്ന പെൺകുട്ടി ബിക്കിനി അത്ലീറ്റ് എന്ന ടൈറ്റിൽ സ്വന്തമാക്കിയതിന്റെ പിന്നിൽ ഗംഭീരമായ ഒരു തിരിച്ചുവരവിന്റെ കഥയുണ്ട്

time-read
2 mins  |
August 17, 2024
സ്മാർട്ടാകാൻ മൂന്നു ടിപ്സ്
Vanitha

സ്മാർട്ടാകാൻ മൂന്നു ടിപ്സ്

സ്മാർട് ഫോൺ സ്റ്റോറേജ് കൂട്ടുന്നതിനും സോഷ്യൽ മീഡിയ ഉപയോഗത്തിലും പ്രയോജനപ്പെടുത്താവുന്ന ടിപ്സ് പഠിക്കാം

time-read
1 min  |
August 17, 2024
സന്ധികൾക്ക് വേദന ആർത്രൈറ്റിസിന്റെ ലക്ഷണമോ?
Vanitha

സന്ധികൾക്ക് വേദന ആർത്രൈറ്റിസിന്റെ ലക്ഷണമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
August 17, 2024
രേഖകൾ നഷ്ടപ്പെട്ടാൽ
Vanitha

രേഖകൾ നഷ്ടപ്പെട്ടാൽ

റേഷൻകാർഡ്, ആധാർ കാർഡ് ഇവ നഷ്ട പെട്ടാൽ എന്തൊക്കെയാണു ചെയ്യേണ്ടത്?

time-read
1 min  |
August 17, 2024
നിറങ്ങളെ ഇനിയും പുതുക്കാൻ
Vanitha

നിറങ്ങളെ ഇനിയും പുതുക്കാൻ

ചുവർചിത്രങ്ങളോടുള്ള ഇഷ്ടംകൊണ്ട് അവ വരയ്ക്കാൻ സ്വയം പഠിച്ച എഴുപത്തിരണ്ടുകാരി കല ഹരിഹരൻ

time-read
2 mins  |
August 17, 2024
നൊമ്പരം കൂടിയാണ് ആ ജയഭാരതി
Vanitha

നൊമ്പരം കൂടിയാണ് ആ ജയഭാരതി

തന്നെ ഒരുപാടു സ്വാധീനിച്ച ടീച്ചറിലേക്ക് വർഷങ്ങൾക്കു ശേഷം ഒരു നിയോഗം പോലെ എത്തിച്ചേർന്ന അനുഭവവുമായി രവി മേനോൻ

time-read
3 mins  |
August 17, 2024