കഴിഞ്ഞവർഷം ഇന്ത്യയിൽ നിന്നു മാത്രം സൈബർ തട്ടിപ്പുകാർ അടിച്ചു മാറ്റിയത് ഒന്നും രണ്ടുമല്ല, 7488.66 കോടി രൂപയാണ്. ശരാശരി ഒരു ദിവസം നഷ്ടപ്പെട്ടത് 20 കോടി രൂപ. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളിയും കുടുങ്ങുന്നുണ്ട്, സൈബർ തട്ടിപ്പിൽ. 2023ൽ കേരളത്തിൽ നിന്നു തട്ടിപ്പിനിരയായവർക്ക് നഷ്ടപ്പെട്ടത് 201.79 കോടിയാണ്. ശരാശരി ഒരു ദിവസം അരക്കോടിയിൽ അധികം. തിരുവനന്തപുരം ജില്ലയിൽ മാത്രം ഈ വർഷം ജൂലൈ വരെ റജിസ്റ്റർ ചെയ്തത് 165 സൈബർ കേസുകളാണ്. ഇതെല്ലാം പരാതിപ്പെട്ടവരുടെ മാത്രം കണക്കുകളാണ്. നാണക്കേടുകൊണ്ടു പോയതു പോട്ടെ എന്നു കരുതി മിണ്ടാതിരിക്കുന്നവർ എത്രയോ അധികം.
തട്ടിപ്പിന് ഇരയാകുന്നത് എഴുത്തും വായനയും അറിയാത്തവരൊന്നുമല്ല. പുതിയകാല തട്ടിപ്പുകളെക്കുറിച്ചും സൈബർവലകളെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരും ഉന്നത വിദ്യാഭ്യാസമുള്ളവരും ഒക്കെയാണ്. യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഡോ. ഗീവർഗീ സ് മാർ കൂറിലോസിനെ സൈബർ തട്ടിപ്പിൽ കുരുക്കിയ കഥ അടുത്തിടെ വാർത്തയായി. തിരുവനന്തപുരത്ത് സൈബർ തട്ടിപ്പു വഴി ഒരു കോടിയിലേറെ നഷ്ടമായത് സൈബർ കേസുകൾ കൈകാര്യം ചെയ്തിരുന്ന ഒരു വക്കീലിനാണ്.
ഏതോ ലോകത്തു നിഴലു പോലെ ഇരുന്ന് നമ്മുടെ പോക്കറ്റിൽ നിന്നു കോടിക്കണക്കിനു രൂപ തട്ടിയെടുക്കാൻ എങ്ങനെ കഴിയുന്നു എന്ന് അദ്ഭുതം തോന്നുന്നുണ്ടോ? ആരെയും നോട്ടമിടാൻ പാകത്തിൽ ഒരു സൈബർ അധോലോകമുണ്ട്. കേരളം എന്ന ഇട്ടാവട്ടത്തിനപ്പുറം ചൈനയിലും കംബോഡിയയിലും ആഫ്രിക്കയിലുമൊക്കെ വേരുകളുള്ള വലിയ സംഘം. ചെറിയ കയ്യബദ്ധം മതി സമ്പാദിച്ചതെല്ലാം പോകും.
ഒന്നോർക്കുക, ഏതു നിമിഷവും തട്ടിപ്പിന്റെ ചൂണ്ടക്കൊളുത്ത് നിങ്ങളെ തേടിയും എത്താം. വിശ്വാസം എന്ന ഇര കോർത്താണ് അവർ ചൂണ്ട എറിയുന്നത്. അറിയാതെ കൊത്തിപ്പോയാൽ പിന്നെ, മടക്കമില്ല. ഈ വാർത്തകളും രണ്ടു ദിവസം കഴിയുമ്പോൾ മറവി വന്ന് ഡിലീറ്റ് ചെയ്തു കളയും. എന്നാൽ ഇരയായവരുടെ മാനസികാവസ്ഥയെക്കുറിച്ച് ഓർത്തിട്ടുണ്ടോ? അവർ അനുഭവിക്കുന്ന വേദന, ഒറ്റപ്പെടൽ, കുറ്റബോധം. ഒപ്പം നിൽക്കുന്നവർ പോലും ഒറ്റപ്പെടുത്തും. പലരും ഭാഗ്യം കൊണ്ടു മാത്രമാണ് ആത്മഹത്യയിൽ നിന്നു രക്ഷപ്പെട്ടു പോവുന്നത്.
هذه القصة مأخوذة من طبعة August 17, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 17, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം
അക്കൗണ്ട് ആയാൽ നോമിനേഷൻ നിർബന്ധം
നോമിനിയെ ചേർക്കുമ്പോഴും മാറ്റുമ്പോഴും ശ്രദ്ധിക്കണം
പെട്ടെന്നുണ്ടാകുന്ന മുഴകൾ അറിയാം ഹെർണിയ
കുടൽ സ്തംഭനത്തിന് വരെ കാരണമാകാവുന്ന രോഗവസ്ഥയാണിത്
എന്നും ആഗ്രഹിച്ചത് ഒന്നു മാത്രം
റാം ജി റാവു സ്പീക്കിങ്ങിലെ മേട്രനെ ഓർമയില്ലേ? ഗോപാലകൃഷ്ണനോട് തൊണ്ടപൊട്ടുമാറ് 'കമ്പിളിപ്പുതപ്പ് ' എന്നു പറഞ്ഞ ആ മുഖം?
I AM അനിഷ്മ
ഐ ആം കാതലൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ കൊച്ചു മിടുക്കി അനിഷ് അനിൽകുമാർ
വീട് കളറാക്കാൻ ചില ബജറ്റ് ചിന്തകൾ
സ്വന്തമായി കണ്ടെത്തിയ കിടിലൻ ആശയങ്ങളിലൂടെ വിടുപണിയിലെ ചെലവ് ഗണ്യമായ ചുരുക്കിയവരുടെ മാതൃകകൾ പരിചയപ്പെടാം
കൊടുങ്കാടിന്റെ ഡോക്ടർ
സഞ്ചരിക്കുന്ന ആശുപത്രിയുമായി അതിരപ്പിള്ളി വനമേഖലയിലെ ആദിവാസി ഗ്രാമങ്ങളിൽ 13 വർഷമായി സേവനം തുടരുന്ന ഡോ.യു.ഡി. ഷിനിലിനും സംഘത്തിനുമൊപ്പം ഒരു യാത്ര
The Magical Intimacy
രണ്ടു വർഷത്തിനു ശേഷം സൂക്ഷ്മദർശിനിയിലെ പ്രിയദർശിനിയായി നസ്രിയ വീണ്ടും എത്തുന്നു
യാത്രയായ് സൂര്യാങ്കുരം
നവീൻ ബാബു കുടുംബവുമൊത്തു രാമേശ്വരത്തേക്കു നടത്തിയ അവസാന യാത്രയിലെ ചിത്രമാണിത്. സന്തോഷം നിറഞ്ഞ മനസ്സോടെ അവിടെ നിന്നു നേരെ കണ്ണൂരെത്തിയപ്പോൾ കാത്തിരുന്നതു മരണം