ഒത്ത ഉയരം. ബലിഷ്ഠമായ ശരീരം. എസ്ഐ സെലക്ഷൻ ലഭിച്ച, ആ ചെറുപ്പക്കാരൻ ബൈക്കിൽ ഭാവിയിലേക്ക് മുന്നേറുകയായിരുന്നു. തൊട്ടുമുന്നിൽ കെഎസ്ആർടിസി ബസ് ഇഴഞ്ഞു നീങ്ങുന്നു. വൺവേയാണ്, ഓവർടേക്ക് ചെയ്യുന്നതിനു മറ്റു തടസ്സങ്ങളൊന്നുമില്ല. ബൈക്ക് ബസിന്റെ മറവിൽ നിന്നു വലത്തോട്ടു നീങ്ങി. അടുത്ത നിമിഷം എടുത്തെറിഞ്ഞ പോലെ ആ ചെ റുപ്പക്കാരൻ റോഡിലേക്ക് തെറിച്ചു വീണു.
വൺവേ ആണെന്ന് ശ്രദ്ധിക്കാതെ അമിത വേഗത്തിൽ എതിരേ നിന്നെത്തിയ ജീപ്പ്, ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. വീഴ്ചയുടെ ആഘാതത്തിൽ ഹെൽമറ്റ് അഴിഞ്ഞു പോയി. ചലനമറ്റ് അവൻ റോഡിൽ കിടന്നു. ഒരു ദീപം അണഞ്ഞിരിക്കുന്നു എന്നു തന്നെ എല്ലാവരും കരുതി. ഇതാണ് ഗണേശ് കൈലാസ് എന്ന ഒറ്റപ്പാലംകാരന്റെ ജീവിതം മാറിമറിഞ്ഞ നിമിഷം.
പക്ഷേ, ആ അപകടത്തിൽ ജീവന്റെ ദീപം അണഞ്ഞില്ല. ജീവിതത്തിന് ചന്ദ്രപ്രഭയുള്ളാരു സഖി കുട്ടിനെത്തി. ഇതു ഗണേശ് കൈലാസിന്റെയും ശ്രീലേഖയുടെയും കഥ. ഇരുവരും ചേർന്നു സ്നേഹത്തിന്റെ പട്ടു പോൽ തിളങ്ങുന്ന ജീവിതം നെയ്ത കഥ.
പൊലീസുകാരന്റെ മകൻ
“ചെറുതിലേ സമർഥനായ, ആർട്സിലും സ്പോർട്സിലും താൽപര്യമുള്ള കുട്ടിയായിരുന്നു ഞാൻ. കാക്കിയണിഞ്ഞു പോകുന്ന എസ്ഐ ആയ അച്ഛനായിരുന്നു മാതൃക. അച്ഛനെപ്പോലെ പൊലീസുകാരനാകുക എന്നതായിരുന്നു സ്വപ്നം.
“ആരോഗ്യമുണ്ടല്ലോ. ഞാനെന്തിനു പേടിക്കണം, പണിയെടുത്തു ജീവിക്കാമല്ലോ എന്ന ഉറച്ച ചിന്തയായിരുന്നു നയിച്ചത്.
പാലക്കാട് ചിറ്റൂർ കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തു. പിജി ഒറ്റപ്പാലം എൻഎസ്എസ്കോളജിൽ എസ്ഐ സെലക്ഷൻ പരീക്ഷ എഴുതിയതിനൊപ്പം സ്വന്തം കാലിൽ നിൽക്കാനായി മെഡിക്കൽ റെപ്രസന്റേറ്റീവ് ജോലി സ്വീകരിച്ചു. കുറേക്കാലം എറണാകുളത്തും തൃശൂരും ജോലി ചെയ്തു.
തേടുകയാണിന്നും ആ മുഖം
“2006 മേയ് അഞ്ചിന് ഒറ്റപ്പാലത്തെ വീട്ടിൽ നിന്നു ജോലി സംബന്ധമായി ഡോക്ടറെ കാണാൻ പോകവേയാണ് പൂങ്കുന്നത്തു വച്ച് അപകടം സംഭവിക്കുന്നത്. അപകടം കണ്ട് ആളുകൾ പകച്ചു നിന്നപ്പോൾ എന്റെ പിന്നാലെ വന്ന മംഗലാപുരത്ത് പഠിക്കുന്ന വിദ്യാർഥി എന്നെയെടുത്ത് 100 മീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിച്ചു.
പ്രത്യക്ഷത്തിൽ പരുക്കൊന്നുമില്ലാത്തതു കൊണ്ട് ഐസിയുവിൽ കാണാനെത്തിയ അച്ഛനും അമ്മയ്ക്കും ആശ്വാസമായി. ഐസിയുവിന്റെ കിളിവാതിലിലൂടെ അവർ കൈ ഉയർത്തി കാണിച്ചു.
هذه القصة مأخوذة من طبعة August 31, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 31, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി