കുര്യന് കുഞ്ഞിലേ മുതലേ പുഴയോടു വലിയ ഇണക്കമായിരുന്നു. കോട്ടയം പാലായ്ക്കടുത്ത് തിടനാട് വെള്ളൂക്കുന്നേൽ വീടും പുഴയോരത്തു തന്നെ. വി.വി. ജേക്കബിന്റെയും മറിയക്കുട്ടിയുടെയും പത്തുമക്കളിൽ ഏഴാമനാണു കുര്യൻ. തുണിയലക്കാൻ ചേച്ചിമാർ പുഴയിലേക്കിറങ്ങിയാൽ ആരുടെയെങ്കിലും തോളിൽ കുഞ്ഞുകുര്യനും സ്ഥാനം പിടിക്കും. അങ്ങനെ കണ്ടും മിണ്ടിയും കുര്യനും പുഴയും ഫ്രണ്ട്സ് ആയി. നീന്ത ലായിരുന്നു അവരുടെ ഭാഷ. ഒഴുക്കിനൊപ്പവും എതിരെയും നീന്തിപഠിച്ച കാലം. ഇപ്പോൾ കുര്യനു പ്രായം എഴുപത്തിനാല് വർഷങ്ങൾക്കൊപ്പം തിടനാട്ടെ പുഴയിൽ നിന്നു കുര്യൻ നീന്തിക്കയറിയതു രാജ്യാന്തര നീന്തൽ മത്സര വേദികളിലേക്കാണ്. പാൻ അമേരിക്കൻ മീറ്റിൽ രണ്ട് സ്വർ ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് കുര്യന്റെ മെഡൽ നില എറണാകുളം തേവര ഉപാരിക മാളിക ഫ്ലാറ്റിലെ ബാൽക്കണിയിലിരുന്നു കുര്യൻ ഓർമയുടെ ഓളങ്ങളിലേക്ക് ഇറങ്ങി. കായലിന് അഭിമുഖമായാണു ഫ്ലാറ്റിന്റെ ബാൽക്കണി.
വീട്ടിൽ ഇല്ലെങ്കിൽ തോട്ടിൽ കാണും
" ഒരു വയസ്സാകുമ്പോഴേക്കും ഞാൻ നീന്തിത്തുടങ്ങിയെന്നാണ് ചേച്ചിമാർ പറഞ്ഞിട്ടുള്ളത്. മൂത്ത സഹോദരങ്ങളാ ണ് എന്റെ ഗുരുക്കന്മാർ. സ്കൂളിൽ പഠിക്കുന്ന കാലത്തും വീട്ടിലെത്തിയാൽ കൂടുതൽ സമയവും പുഴയിലെ വട്ടക്കയത്തിലായിരുന്നു. "കുര്യൻ എവിടെ?' എന്നാരെങ്കിലും ചോദിച്ചാൽ വീട്ടിലില്ലേൽ തോട്ടിൽ കാണും' എന്നാകും കുടുംബക്കാരുടെ പതിവു മറുപടി.
മഴക്കാലത്ത് ചപ്പാത്തിനു മുകളിൽ വെള്ളമായിരിക്കും. സ്കൂളിൽ നിന്ന് വരുമ്പോൾ വെള്ളം താഴാനൊന്നും ഞങ്ങൾ കാത്തുനിൽക്കില്ല. പുസ്തകോം ഉയർത്തിപ്പിടിച്ചങ്ങ് നീന്തും. അതൊക്കെ ഞങ്ങളെ സംബന്ധിച്ച് വലിയ സാഹസികതയായിരുന്നു.
സ്കൂൾ പഠനകാലത്ത്, 1964ൽ നാഷണൽ കൗൺസിലിന്റെ സ്പോർട്സ് സ്കോളർഷിപ് കിട്ടി. 300 രൂപ. അതുമായി വീട്ടിൽ ചെന്നപ്പോൾ അമ്മച്ചി പറഞ്ഞു. " അത് നിനക്ക് കിട്ടിയതല്ലേ. നീ തന്നെ വച്ചോ. പിന്നെ, കൂട്ടുകാർക്കു ചെലവ് ചെയ്യാമെന്നു കരുതി. എല്ലാവർക്കും ബ്രേക്ഫാസ്റ്റ്എന്റെ വക. മൂന്ന് ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറും ഒരു ഏത്തപ്പഴം പുഴുങ്ങിയതും ചായയും അടങ്ങുന്ന പ്രഭാതഭക്ഷണത്തിന് അന്നൊരാൾക്ക് ചെലവ് 25 പൈസ. അങ്ങനെ കുറേ ദിവസങ്ങൾ വേണ്ടി വന്നു 300 രൂപ തീർക്കാൻ.
هذه القصة مأخوذة من طبعة September 14, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 14, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം
അക്കൗണ്ട് ആയാൽ നോമിനേഷൻ നിർബന്ധം
നോമിനിയെ ചേർക്കുമ്പോഴും മാറ്റുമ്പോഴും ശ്രദ്ധിക്കണം
പെട്ടെന്നുണ്ടാകുന്ന മുഴകൾ അറിയാം ഹെർണിയ
കുടൽ സ്തംഭനത്തിന് വരെ കാരണമാകാവുന്ന രോഗവസ്ഥയാണിത്
എന്നും ആഗ്രഹിച്ചത് ഒന്നു മാത്രം
റാം ജി റാവു സ്പീക്കിങ്ങിലെ മേട്രനെ ഓർമയില്ലേ? ഗോപാലകൃഷ്ണനോട് തൊണ്ടപൊട്ടുമാറ് 'കമ്പിളിപ്പുതപ്പ് ' എന്നു പറഞ്ഞ ആ മുഖം?
I AM അനിഷ്മ
ഐ ആം കാതലൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ കൊച്ചു മിടുക്കി അനിഷ് അനിൽകുമാർ
വീട് കളറാക്കാൻ ചില ബജറ്റ് ചിന്തകൾ
സ്വന്തമായി കണ്ടെത്തിയ കിടിലൻ ആശയങ്ങളിലൂടെ വിടുപണിയിലെ ചെലവ് ഗണ്യമായ ചുരുക്കിയവരുടെ മാതൃകകൾ പരിചയപ്പെടാം
കൊടുങ്കാടിന്റെ ഡോക്ടർ
സഞ്ചരിക്കുന്ന ആശുപത്രിയുമായി അതിരപ്പിള്ളി വനമേഖലയിലെ ആദിവാസി ഗ്രാമങ്ങളിൽ 13 വർഷമായി സേവനം തുടരുന്ന ഡോ.യു.ഡി. ഷിനിലിനും സംഘത്തിനുമൊപ്പം ഒരു യാത്ര
The Magical Intimacy
രണ്ടു വർഷത്തിനു ശേഷം സൂക്ഷ്മദർശിനിയിലെ പ്രിയദർശിനിയായി നസ്രിയ വീണ്ടും എത്തുന്നു
യാത്രയായ് സൂര്യാങ്കുരം
നവീൻ ബാബു കുടുംബവുമൊത്തു രാമേശ്വരത്തേക്കു നടത്തിയ അവസാന യാത്രയിലെ ചിത്രമാണിത്. സന്തോഷം നിറഞ്ഞ മനസ്സോടെ അവിടെ നിന്നു നേരെ കണ്ണൂരെത്തിയപ്പോൾ കാത്തിരുന്നതു മരണം