ഡോക്ടർ ആവാനായിരുന്നു ആഗ്രഹം. പക്ഷേ, ഒരു മിനി കൂപ്പറും ഓടിച്ച് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ചേക്കേറുകയായിരുന്നു മമിത ബൈജു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ വന്ന പ്രേമലുവിൽ നായികയായതോടെ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻ ബേസുള്ള നടിയായി മാറി നമ്മുടെ മമിത.
കോട്ടയം കിടങ്ങൂരിൽ വേഴമ്പശ്ശേരിൽ വീട്ടിലെ ഡോ. ബൈജുവിന്റെയും മിനിയുടെയും മകൾ സിനിമയിലേക്കു വന്നത് തികച്ചും യാദൃച്ഛികമായി. സർവോപരി പാലാക്കാരൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ മമിത ഒൻപതാം ക്ലാസിൽ പഠിക്കുന്നു. ഫാഷൻ കമ്പനി നടത്തിയ പേജന്റ് വോക്കിൽ പങ്കെടുത്തു. ഒന്നു രണ്ടു പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. അതായിരുന്നു മമിതയുടെ ക്യാമറ പരിചയം. പിന്നീട് പത്തിലേറെ സിനിമകൾ.
കുറുമ്പുള്ള കൗമാരക്കാരിയായി, പെങ്ങളായി പല വേഷങ്ങളിലൂടെ മമിത മലയാളികളുടെ മനസ്സിലേക്കു കുടിയേറി. എന്നാൽ പബ്ലിസിറ്റിയൊന്നും വലിയ കാര്യമാക്കാറില്ല മമിത. കോട്ടയത്തും എറണാകുളത്തുമൊക്കെ ഇരു ചക്രവാഹനത്തിൽ കറങ്ങാൻ ഒരു മടിയുമില്ല മമിതയ്ക്ക് ഇപ്പോഴും. ആൾക്കാർ തിരിച്ചറിഞ്ഞു ക്യാമറയുമായി വരുമ്പോഴേക്കും ഒരു ചെറുചിരിയോടെ അവർക്കൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്യാനും മടിയില്ല.
എറണാകുളത്തെ ഒരു കഫേയിൽ സ്കൂട്ടറിലാണു കൂട്ടുകാരിയോടൊപ്പം മമിത വന്നത്. ഈ അഭിമുഖത്തിനായി.
ഡോക്ടർമാർ മക്കളെ എങ്ങനെയും ഡോക്ടറാക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് ഡോക്ടറുടെ മകൾ എങ്ങനെയാണു സിനിമയിൽ വന്നത്?
ഞാനൊരു ഡോക്ടറാവണം എന്നായിരുന്നു പപ്പയുടെയും ആഗ്രഹം. എന്നാൽ ആറേഴു സിനിമകൾ കഴിഞ്ഞപ്പോൾ ഡോക്ടർ മോഹം ഞാനങ്ങ് ഉപേക്ഷിച്ചു. പപ്പയ്ക്ക് ആദ്യം അതിൽ വിഷമമുണ്ടായിരുന്നു. പിന്നെ പപ്പയും അത് ഉൾക്കൊണ്ടു. കാരണം എന്താണെന്നാൽ സിനിമാരംഗം പപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. സിനിമാ സംവിധായകൻ ആവുക ആയിരുന്നു പപ്പയുടെ സ്വപ്നം. പക്ഷേ, വീട്ടിലെ സാമ്പത്തികസാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. മാത്രമല്ല പപ്പ നന്നായി പഠിക്കുന്ന ആളായിരുന്നതുകൊണ്ട് പഠിച്ച് ഡോക്ടറായി. മെഡിക്കൽ കോളജിൽ ജോലി ചെയ്തു. അതിനുശേഷം അമൃത ആശുപത്രിയിൽ റിസർച്ച് ചെയ്തു. അതിനുശേഷമാണ് ഞങ്ങളുടെ നാട്ടിൽ തന്നെ സ്വന്തം ക്ലിനിക്ക് തുടങ്ങിയത്. സിനിമ ആഗ്രഹിച്ച് ഡോക്ടർ ആയ ആളാണു പപ്പ ഡോക്ടറാവാൻ ആഗ്രഹിച്ച് സിനിമാരംഗം തിരഞ്ഞടുത്ത ആളാണു ഞാൻ.
هذه القصة مأخوذة من طبعة September 28, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة September 28, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കുട്ടികൾക്കു നൽകാം പ്രതിരോധ കവചം
വാക്സിനോ മരുന്നോ കണ്ടെത്താത്ത പല രോഗങ്ങളും കടന്നു വരാം. അതിനെ നേരിടാൻ കുട്ടികളുടെ ആരോഗ്യത്തിൽ വേണം മുൻകരുതൽ
അരിയ പൊരുളേ അവിനാശിയപ്പാ...
ഭക്തർ കാശിക്കു തുല്യമായി കാണുന്ന തിരുപ്പൂരിലെ അവിനാശീ ലിംഗേശ്വര ക്ഷേത്രത്തിലേക്ക്...
സുഗന്ധം പരക്കട്ട എപ്പോഴും
ശരീര സുഗന്ധത്തിനു ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
നിറങ്ങൾ പാർക്കുന്ന വീട്
ഇന്നോളം പറയാത്ത കഥകളും പുത്തൻ വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയതാരം ബോബൻ ആലുംമൂടൻ കുടുംബ സമേതം
ഇനി നമുക്കു പിരിയാം
അൻപതുകളിലും അറുപതുകളിലും വിവാഹമോചനം നേടുന്ന ദമ്പതികൾ കൈ കൊടുത്തു പറയുന്നു, ഓൾ ദ ബെസ്റ്റ്...
ചൈനീസ് രുചിയിൽ വെജ് വിഭവം
ഫ്രൈഡ് റൈസിനും ചപ്പാത്തിക്കും ഒപ്പം വിളമ്പാൻ ഒരു സൂപ്പർ ഡിഷ്
എഴുത്തിന്റെ ആനന്ദലഹരി
ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയും സോളമൻ രാജാവിന്റെ കഥയും കൊച്ചുത്രേസ്യ ടീച്ചർ ഒരുപോലെ ഇഷ്ടപ്പെടുന്നതിനു പിന്നിലൊരു കഥയുണ്ട്
ജനറൽ ബോഗിയിലെ ഇന്നസെന്റ്
\"ആ ചൂടിൽ നിന്ന് ഉരുകുമ്പോൾ കൂൾ ഡ്രിങ്ക്സ് കുടിക്കാൻ തോന്നും. പിന്നെ, വിചാരിക്കും അധിക ചെലവല്ലേ? അതുകൊണ്ടു കുടിക്കില്ല. പൊള്ളുന്ന വെയിലിൽ ഈ തണുത്ത വെള്ളം ഒരു പ്രതിഭാസമാണു കേട്ടോ....' പിന്നീട് ഇടയ്ക്കൊക്കെ ഇന്നസെന്റ് ഇതു പറയുമായിരുന്നു
ആനന്ദമാളികകൾ ഉയരുന്നു
സംസ്ഥാനത്താദ്യമായി കൺസിയർജ്, ഹൗസ് കീപ്പിങ് സേവനങ്ങൾ അപ്പാർട്ട്മെന്റിനൊപ്പം
കൊളസ്ട്രോൾ കൂടുതലുള്ളവർ മുട്ട കഴിച്ചാൽ
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം.