ചിരിക്കാൻ ദൈവത്തിന് മോഹം
Vanitha|October 26, 2024
ഇന്നസെന്റ് വിടവാങ്ങിയതിനു ശേഷം ഇന്നേവരെ ഒരു മാധ്യമത്തിനോടും അദ്ദേഹത്തിന്റെ കുടുംബം സംസാരിച്ചിട്ടില്ല. ആദ്യമായി അവർ നൽകുന്ന പ്രത്യേക അഭിമുഖം
വി.ആർ. ജ്യോതിഷ്
ചിരിക്കാൻ ദൈവത്തിന് മോഹം

ദൈവത്തോട് ഒരേയൊരു വരം ചോദിക്കാൻ അവസരം കിട്ടിയാൽ എന്താകും ആവശ്യപ്പെടുക? ഒരിക്കൽ ഇന്നസെന്റിനോടു ചോദിച്ചു. പതിവു ചിരിയോടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി, "ഈ ഭൂമിയിൽ നിന്ന് എന്നെ ഉടനെയൊന്നും തിരിച്ചു വിളിക്കരുതേ ദൈവമേ എന്നു മാത്രം...

ദൈവത്തോട് ഈ വരം ഇന്നസെന്റ് പല പ്രാവശ്യം ചോദിച്ചിട്ടുണ്ടാകും. എന്നാൽ എഴുപത്തിയഞ്ചാം വയസ്സിൽ ഇന്നസെന്റിനെ ദൈവം തിരിച്ചു വിളിച്ചു. കുടുകുടെ തന്നെ ചിരിപ്പിക്കാൻ ഇന്നസെന്റും കൂടി ഒപ്പം വേണമെന്ന് അപ്പോൾ ദൈവത്തിനു തോന്നിയിട്ടുണ്ടാകും.

അന്നു നിലച്ചതാണ് "പാർപ്പിടം' എന്ന ഈ വീട്ടിലെ ചിരി. തോരാത്ത സങ്കടങ്ങളുടെ പെരുമഴ ഇവിടെ ഇനിയും തോർന്നിട്ടില്ല.

വീടിന്റെ സ്വീകരണമുറിയിലെ രൂപക്കൂട്ടിൽ പുണ്യാളനു പകരം ഇന്നസെന്റിന്റെ ചിരിക്കുന്ന മുഖം. ചുറ്റും മാലാഖമാർ. ഇവിടെ പ്രാർഥിച്ചാണ് "പാർപ്പിടത്തിൽ ഒരു ദിവസം തുടങ്ങുന്നത്. ദിവസം അവസാനിക്കുന്നതും ഇവിടെ പ്രാർഥിച്ചതിനു ശേഷം. ഇവിടെ എന്തും ഏതും രൂപക്കൂടിനു മുന്നിൽ വന്ന് ഇന്നസെന്റിനോടു അനുവാദം വാങ്ങിയതിനു ശേഷം.

സ്വീകരണമുറിയിൽ രണ്ടുനില ഉയരത്തിൽ ഒരു ഷെൽഫ്. അതിൽ നിറയെ ഇന്നസെന്റ് എന്ന നടനോടുള്ള സ്നേഹാദരവുകളുടെ മുദ്രകൾ. കിട്ടിയ അംഗീകാരങ്ങൾ അതു ചെറുതായാലും വലുതായാലും ആദരവോടെ സൂക്ഷിക്കുമായിരുന്നു ഇന്നസെന്റ്. ഷെൽഫിനു പിന്നിൽ വലിയൊരു ഫോട്ടോ ഇന്നസെന്റ് കൂടി അംഗമായിരുന്ന പാർലമെന്റ് അംഗങ്ങളുടെ. പിന്നെ, ഇന്നസെന്റ് ഏറെ ഇഷ്ടപ്പെട്ട ചില കഥാപാത്രങ്ങളുടെ ചില്ലിട്ട ചിത്രങ്ങൾ.

“ഇന്നസെന്റ് പോയി എന്നു ഞങ്ങൾ വിശ്വസിക്കുന്നില്ല. ഞങ്ങളോടൊപ്പം ഉണ്ട് എന്നു തന്നെയാണു വിശ്വാസം.'' നനവു പടർന്ന കണ്ണുകളോടെ ആലീസ് പറയുന്നു. അമ്മയെ ആശ്വസിപ്പിക്കാൻ അടുത്തു തന്നെ മകൻ സോണറ്റ് ഉണ്ട്. കൊച്ചുമക്കൾ അന്നയും ഇന്നു എന്നു വിളിക്കുന്ന ഇന്നസെന്റ് ജൂനിയറും സങ്കടത്തോടെ അമ്മാമ്മയെ നോക്കി. മരുമകൾ രശ്മി ടിഷ്യു പേപ്പറുമായെത്തി.

“ഞങ്ങൾ ഇതുവരെ ഒരു മാധ്യമത്തോടും സംസാരിച്ചിട്ടില്ല. അതിനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു എന്നതാണു വാസ്തവം. ഇപ്പോഴുമതേ...'' ആലീസ് ടിഷ്യു പേപ്പർ വാങ്ങി മുഖം തുടച്ചു.

കഴിഞ്ഞ ഒന്നരവർഷം എങ്ങനെ കടന്നുപോയി?

هذه القصة مأخوذة من طبعة October 26, 2024 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة October 26, 2024 من Vanitha.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من VANITHA مشاهدة الكل
ആരോഗ്യകരമായ കൂട്ടുകെട്ട്
Vanitha

ആരോഗ്യകരമായ കൂട്ടുകെട്ട്

റാഗിയും മുരിങ്ങയിലയും ചേരുന്ന തനിനാടൻ അട

time-read
1 min  |
October 26, 2024
ചെറിയ ഇടത്തിൽ ഒരുക്കാം ലൈബ്രറി സ്പേസ്
Vanitha

ചെറിയ ഇടത്തിൽ ഒരുക്കാം ലൈബ്രറി സ്പേസ്

വായന ഏറെ ഇഷ്ടപ്പെടുന്നവർക്കു വിട്ടിൽ ഭംഗിയായി ഒരുക്കാം വായനാമുറി

time-read
1 min  |
October 26, 2024
ബാങ്ക് അക്കൗണ്ട് ഈസിയായി ക്ലോസാക്കാം
Vanitha

ബാങ്ക് അക്കൗണ്ട് ഈസിയായി ക്ലോസാക്കാം

എടിഎം ചാർജ്, എസ്എംഎസ് തലവേദനകളും ഒഴിവാക്കാം

time-read
1 min  |
October 26, 2024
മലയാളി ഫ്രം ചെന്നൈ
Vanitha

മലയാളി ഫ്രം ചെന്നൈ

Starchat

time-read
1 min  |
October 26, 2024
ചിരിക്കാൻ ദൈവത്തിന് മോഹം
Vanitha

ചിരിക്കാൻ ദൈവത്തിന് മോഹം

ഇന്നസെന്റ് വിടവാങ്ങിയതിനു ശേഷം ഇന്നേവരെ ഒരു മാധ്യമത്തിനോടും അദ്ദേഹത്തിന്റെ കുടുംബം സംസാരിച്ചിട്ടില്ല. ആദ്യമായി അവർ നൽകുന്ന പ്രത്യേക അഭിമുഖം

time-read
4 mins  |
October 26, 2024
ഇവർ എന്റെ തണൽ
Vanitha

ഇവർ എന്റെ തണൽ

ഓട്ടിസമുള്ള മക്കൾക്കു വേണ്ടി ജോലിയുപേക്ഷിച്ച ഷൈനി ഗോപാൽ ഇന്ന് യുഎഇയിൽ ബിഹേവിയർ അനലിസ്റ്റാണ്

time-read
2 mins  |
October 12, 2024
ഇൻസ്റ്റഗ്രാമും പേരന്റൽ കൺട്രോളും
Vanitha

ഇൻസ്റ്റഗ്രാമും പേരന്റൽ കൺട്രോളും

ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്യപ്പെട്ടോ എന്നു പരിശോധിക്കാനും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന മക്കളെ നിരീക്ഷിക്കാനും രണ്ടു ടിപ്സ്

time-read
1 min  |
October 12, 2024
കടം വാങ്ങുന്നതിന്റെ പരിധി എത്ര ?
Vanitha

കടം വാങ്ങുന്നതിന്റെ പരിധി എത്ര ?

വായ്പ ബാധ്യത എത്രവരെ പോകാമെന്നു മനസ്സിലാക്കാം

time-read
1 min  |
October 12, 2024
ഹിമാലയം എന്റെ മേൽവിലാസം
Vanitha

ഹിമാലയം എന്റെ മേൽവിലാസം

മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

time-read
3 mins  |
October 12, 2024
കണ്ണാടിയിലെ കഥാപാത്രങ്ങൾ
Vanitha

കണ്ണാടിയിലെ കഥാപാത്രങ്ങൾ

സ്ക്രീനിലെ കഥാപാത്രങ്ങളിൽ എത്രയളവിൽ ഞാനുണ്ട്? അഭിനയിച്ച വേഷങ്ങളെ മുന്നിൽ നിർത്തി ജഗദീഷ് പറയുന്നു

time-read
3 mins  |
October 12, 2024