മുടി കൊഴിച്ചിൽ അലട്ടുന്ന സുഹൃത്തിനെ കണ്ടാൽ മുടിയുടെ ഉള്ളു വല്ലാതെ കുറഞ്ഞല്ലോ, ഡോക്ടറെ കണ്ടോ എന്നൊക്കെ ആയിരുന്നു പഴയ ചോദ്യങ്ങൾ. പക്ഷേ, ഇപ്പോഴതു മാറി. മുടി കൊഴിച്ചിലിന് പിആർപി ട്രീറ്റ്മെന്റ് ചെയ്തുനോക്കൂ' എന്ന നിർദേശമാണ് ഇന്നു സുപരിചിതം. പ്ലേറ്റ്ലെറ്റ് റിച്ച് പ്ലാസ്മ (പിആർപി) ട്രീറ്റ്മെന്റ് വഴി ഇടതൂർന്ന മുടി സ്വന്തമാക്കുന്നവരുടെ എണ്ണവും വർധിച്ചു. പക്ഷേ, ഇതു സംബന്ധിച്ച സംശയങ്ങൾ ബാക്കിയാണ്.
മുടി കൊഴിഞ്ഞു തുടങ്ങുമ്പോഴേ പിആർപി വേണോ? ഏതു മുടി കൊഴിച്ചിലും പരിഹരിക്കാനാകുമോ? പിആർപി ചെയ്താൽ കൊഴിഞ്ഞു പോയ മുടി വീണ്ടും വരുമോ? പാർശ്വഫലങ്ങൾ ഉണ്ടാകില്ലേ? അങ്ങനെ ചോദ്യങ്ങൾ പലത്. ഇനി നമുക്ക് പിആർപി ട്രീറ്റ്മെന്റ് എന്താണെന്നു വിശദമായി അറിയാം.
മുടി കൊഴിച്ചിലെല്ലാം ഒന്നല്ല
മുടി കൊഴിച്ചിൽ പല തരമുണ്ട്. കാരണങ്ങളും പലതാണ്. വൈറ്റമിൻ ഡി, അയൺ, വൈറ്റമിൻ ബി12, പ്രോട്ടീൻ, ബയോട്ടിൻ എന്നിങ്ങനെ മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും വേണ്ട അവശ്യപോഷകങ്ങളുടെ കുറവ്, തൈറോയ്ഡ് പ്രശ്നങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, ഓട്ടോഇമ്യൂൺ രോഗങ്ങൾ, പലതരം വൈറൽ, ഫംഗൽ ഇൻഫെക്ഷനുകൾ, മാനസികസമ്മർദം, തെറ്റായ ജീവിതശൈലി, പാരമ്പര്യം എന്നിവയൊക്കെയും മുടി കൊഴിച്ചിലിലേക്കു നയിക്കാം. അതിനാൽ മുടി കൊഴിഞ്ഞു തുടങ്ങുമ്പോൾ കാരണം കണ്ടെത്തി ചികിത്സിക്കലാണു പ്രധാനം.
ആൻഡ്രോജെനിക് അലോപേഷ്യ പാറ്റേൺ ബാൾഡ്നെസ് അഥവാ കഷണ്ടി എന്ന അവസ്ഥ ഇപ്പോൾ ചെറുപ്പക്കാരിൽ പോലുമുണ്ട്. മുൻപ് 40- 45 വയസ്സിനു ശേഷം കണ്ടിരുന്ന കഷണ്ടി 25 വയസ്സിൽ തന്നെ പലരിലും പ്രകടമാകുന്നു. മുടി കൊഴിച്ചിൽ ആത്മവിശ്വാസം കെടുത്തുന്ന കഷണ്ടിയായി മാറുന്നതു വൈകിപ്പിക്കാൻ പിആർപിയിലൂടെ കഴിയും. വട്ടത്തിൽ മുടി കൊഴിഞ്ഞു പോകുന്ന അലോപേഷ്യ ഏരിയേറ്റ സ്വയം പ്രതിരോധ (ഓട്ടോ - ഇമ്യൂൺ) അവസ്ഥ മൂലം സംഭവിക്കുന്നതാണ്. അലോപേഷ്യ ഏരിയേറ്റയുടെ ആദ്യ ഘട്ടങ്ങളിലും പിആർപി ഫലവത്താണ്. ഈയടുത്തായി മിക്കവരിലും കാണുന്ന ഒന്നാണ് വൈറൽ ഇൻഫെക്ഷനും മറ്റും വന്നു മൂന്നു മാസത്തിനു ശേഷമുള്ള മുടികൊഴിച്ചിൽ. ഇത്തരം മുടികൊഴിച്ചിലിനും പിആർപി ഗുണകരമാണ്. പ്രസവശേഷം സ്ത്രീകളിലുണ്ടാകുന്ന മുടികൊഴിച്ചിലിനും പിആർപി ബെസ്റ്റ് ഓപ്ഷനാണ്. എന്നാൽ പാലുട്ടുന്ന ഘട്ടത്തിലാണ് ചികിത്സ തേടുന്നതെങ്കിൽ എല്ലാ മരുന്നുകളും ലേപനങ്ങളും ഉപയോഗിക്കാൻ കഴിയില്ല എന്ന കാര്യം പ്രത്യേകം ഓർമിക്കുക.
هذه القصة مأخوذة من طبعة October 26, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 26, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം