സംസാരം നിർത്തി ഫോണും മാറ്റി വച്ച് ഒരു മിനിറ്റ് ചുറ്റുമുള്ള ശബ്ദങ്ങളിലേക്കു ശ്രദ്ധിക്കൂ... ഫാനിന്റെ ഏസിയുടെ, വണ്ടികളുടെ വീടു പണി നടക്കുന്നതിന്റെ, പാത്രങ്ങൾ തമ്മിൽ കലമ്പുന്നതിന്റെ... ഇങ്ങനെ പല തരം ശബ്ദങ്ങൾ നമുക്കു ചുറ്റും ഒഴിയാതെ ഒപ്പമുണ്ട്. നിശബ്ദത വേണമെന്ന് ആഗ്രഹിക്കുമ്പോൾ പോലും നമുക്കു “നിശബ്ദത അനുഭവിക്കാൻ സാധിക്കുന്നുണ്ടോ?
ശബ്ദ തോത് ഉയരുമ്പോൾ
തലച്ചോറിലേക്കു പുറത്തു നിന്നു വിവരങ്ങളെത്തുന്ന തോതിൽ മൂന്നിൽ രണ്ടും കേൾവി വഴിയാണ്. കഴിഞ്ഞ 30 - 40 വർഷത്തിൽ അന്തരീക്ഷത്തിലെ ശബ്ദം ആംബിയന്റ് നോയിസ്) ഉയർന്നിട്ടുണ്ട്.
ശബ്ദമൊരു മർദ അലയാണ്. ഭിത്തിയിലൂടെ പോലും അകത്തേക്കു കടന്നുവരുന്നവ. ആരും മിണ്ടാതിരുന്നാലും 45-50 ഡെസിബെൽ ശബ്ദം നമ്മൾ കേൾക്കുന്നുണ്ട്. ഏറ്റവും സേഫ് ആയി മനുഷ്യനു കേൾക്കാവുന്ന ശബ്ദം പരമാവധി 0-70 ഡെസിബലാണ്.
ചെന്നൈയിലെ പ്രസിദ്ധ ഇഎൻടി സർജൻ ഡോ.മോഹനകാമേശ്വരന്റെ നേതൃത്വത്തിൽ ഒരിക്കൽ നീലഗിരിയിലുള്ള ആദിവാസികളുടെയും ചെന്നൈ, ട്രിച്ചി നഗരത്തിൽ റോഡിൽ കച്ചവടം ചെയ്യുന്നവരുടെയും കേൾവിശക്തി താരതമ്യ പഠനത്തിനു വിധേയമാക്കി. വഴിവക്കിലിരുന്നു കച്ചവടം ചെയ്യുന്നവർക്ക് 55-65 ശതമാനത്തോളം കേൾവി തകരാറുകളുള്ളതായി പഠനത്തിൽ തെളിഞ്ഞു. എന്നാൽ എൺപതു വയസ്സിലും ആദിവാസി വിഭാഗത്തിലുള്ളവർക്കു കേൾവി നഷ്ടം വന്നിരുന്നില്ല.
ആരോഗ്യകരമായ കേൾവിയുണ്ടാകുക, അതു കാത്തു സൂക്ഷിക്കുക എന്നതു കേൾവിയുടെ ഗുണനിലവാരത്തെ മാത്രം സംബന്ധിക്കുന്നതല്ല. അതു തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ യും സ്വാധീനിക്കുന്നുണ്ട്. കേൾവി കുറഞ്ഞാൽ ഒരു വ്യക്തി പലപ്പോഴും സമുഹത്തിൽ നിന്നു വിട്ടുനിൽക്കാനും അതു വഴി മാനസികാരോഗ്യത്തെ സാരമായി ബാധിക്കാനും ഇടവരും.
എന്താണ് സൗണ്ട് ഹൈജീൻ
വാഹനങ്ങളിൽ നിന്നും ലൗഡ് സ്പീക്കറിൽ നിന്നും ഉണ്ടാകുന്ന ഡിജിറ്റൽ നോയിസ്/ഇലക്ട്രോണിക് നോയിസ് (ഇയർ ഫോൺ പോലുള്ളവ ഉൾപ്പെടെ) ആണ് നിലവിൽ കേൾവിക്കുള്ള ഏറ്റവും വലിയ വെല്ലുവിളി. ഹെഡ്ഫോൺ വച്ച് ഉറങ്ങുന്നവർ പോലുമുണ്ട്.
ശരിയായ കേൾവി നടക്കുന്നതു തല ച്ചോറിലാണ്. ചെവി എന്നതു ശബ്ദ തരംഗങ്ങളെ വൈദ്യുത തരംഗമാക്കി തലച്ചോറിലെത്തിക്കാനുള്ള ഉപാധി മാത്രമാണ്. ഉറക്കത്തിലായാൽ പോലും ഈ തരംഗങ്ങൾ തലച്ചോറിലെത്തുന്നുണ്ട്. പത്തോ പതിനഞ്ചോ കിലോമീറ്റർ തുടർച്ചയായി ഓടിയാൽ പേശികൾക്കു ക്ഷീണം വരും പോലെ തലച്ചോറും ക്ഷീണിക്കും.
هذه القصة مأخوذة من طبعة October 26, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 26, 2024 من Vanitha.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം