ഇന്ത്യൻ വാഹന വിപണിയിൽ രംഗപ്രവേശം ചെയ്ത് കുറഞ്ഞ നാളുകൊണ്ട് അദ്ഭുതകരമായ വളർച്ച നേടി ഏവരെയും ഞെട്ടിച്ച വാഹന നിർമാതാക്കളാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള കിയ നിലവിൽ അഞ്ചാം സ്ഥാനത്താണു കിയ. ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിൽ മാത്രം 25,857 മോഡലുകൾ വിറ്റ് കിയ റെ ക്കോർഡിട്ടിരുന്നു. ഹോണ്ടയും ടൊ യോട്ടയും ഫോക്സ്വാഗനുമൊക്കെ കിയയുടെ പിന്നിലാണ്. ഐസിഇ (ഇന്റേണൽ കംപ്യൻ എൻജിൻ) കാറുകളുടെ വിജയക്കുതിപ്പിനോടെ മാപ്പം ചേർന്ന് കിയയുടെ ഫ്ലാഗ്ഷിപ് മോഡലായ ഇവി6 എന്ന ഇലക്ട്രിക് കാറും രംഗത്തെത്തിയിരിക്കുകയാ ണ്. ഇലക്ട്രിക് കാർ വിപണിയിലെ ആഡംബര വിഭാഗത്തിലാണ് ഇവി 6 മാറ്റുരയ്ക്കുന്നത്. കിയയുടെ ആദ്യ ഇലക്ട്രിക് കാറായ ഇവി 6 നെ വിശദമായി ഒന്നു കാണാം.
മോട്ടർ-ബാറ്ററി
റിയർ വീൽ ഡ്രൈവ് ഓൾ വീൽ ഡ്രൈവ് വേരിയന്റുകൾ ഇവി 6നുണ്ട്. രണ്ടു വേരിയന്റിലും 77.4 കിലോവാട്ട് അവറിന്റെ ലിഥിയം അയോൺ ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
നാലു തരത്തിൽ ഇവി 6 ചാർജ് ചെയ്യാം. സ്റ്റാൻഡേർഡ് ചാർജറായി വരുന്നത് 22 കിലോവാട്ടിന്റെ വോൾ ബോക്സാണ്. 6 മണിക്കൂർ വേണം ബാറ്ററി ഫുൾ ചാർജാകാൻ. 50 കിലോവാട്ടിന്റെ ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 70 മിനിറ്റുകൊ ണ്ട് ബാറ്ററിയുടെ 10- 80% ചാർജ് ചെയ്യാം. 240 കിലോവാട്ട് ചാർജറിൽ 30 മിനിറ്റു കൊണ്ട് ബാറ്ററി 0-80% ചാർജാകും. നിലവിൽ ഇന്ത്യയിൽ കിയയുടെ മരടിലുള്ള ഇഞ്ചിയോൺ ഷോറൂമിൽ മാത്രമേ ആ ചാർജിങ് സംവിധാനമുള്ളൂ. 350 കിലോവാട്ട് ഡിസി ചാർജറാണ് കൂട്ടത്തിൽ കിടിലൻ. വെറും 18 മിനിറ്റുകൊണ്ട് 10-80% ചാർജ് ചെയ്യാം. പക്ഷേ, ഇന്ത്യയിൽ നിലവിലില്ല.
റേഞ്ച്
ഇവി 6ന് എആർഎഐ സാക്ഷ്യപ്പെടുത്തിയ മൈലേജ് കിയ പറയുന്നില്ല. പകരം രാജ്യാന്തര ഡബ്ല്യുഎൽടിപി (WLTP-World Wide Harmonized Light Vehicle Test Procedure) റേഞ്ചായ 528 കിലോമീറ്ററാണ് അവകാശപ്പെടുന്നത്.
ടെയിൽ ലൈറ്റിനടിയിലായാണ് ചാർജിങ് പോർട്ട്. ഇവി 6 ന്റെ എടുത്തു പറയേണ്ട സവിശേഷതകളിലൊന്ന് ഇതിൽനിന്നു പുറത്തേക്ക് കറന്റ് എടുക്കാമെന്നതാണ്. റെഫിജറേറ്ററോ അതുപോലുള്ള ഉപകരണമോ ഒക്കെ പ്രവർത്തിപ്പിക്കാം. ക്യാംപിങ് വേളയിൽ ഇവി6 ഒരു ജനറേറ്ററാകുമെന്നു സാരം.
ഡ്രൈവ്
Diese Geschichte stammt aus der January 01,2023-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 01,2023-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650
വരകൾക്കുമപ്പുറം
റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...
എൻജിൻ ഡീ കാർബണൈസിങ്
എൻജിൻ ഡീ കാർബണൈസിങ് ചെയ്താൽ വാഹനത്തിന്റെ പവർ കൂടുമോ? ഇന്ധനക്ഷമത കൂടുമോ? അതോ എട്ടിന്റെ പണി കിട്ടുമോ? നോക്കാം...
സ്പോർട്സ് കാർ പെർഫോമൻസുമായി ജിഎൽസി
421 ബിഎച്ച്പി കരുത്തുമായി എഎംജി ജിഎൽസി 43 ഫോർ ഡോർ കൂപ്പെ
ബജറ്റ് ഫ്രണ്ട്ലി
ഒരു ലക്ഷം രൂപയ്ക്ക് 123 കിമീ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക് 2903
ഇലക്ട്രിക് വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
കിടിലൻ ലുക്കിൽ കൈലാഖ്
സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ