‘സോണ്ടസ്' എന്ന പേര് ഇന്ത്യൻ വാഹന വിപണിയിൽ കേൾക്കുന്നത് ഗ്രേറ്റർ നോയിഡയിൽ ഈവർഷം ആദ്യം നടന്ന ഓട്ടോ എക്സ്പോയിലൂടെയാണ്. സോണ്ടസ് പവിലിയനിൽ അണി നിരന്ന വമ്പൻ താരങ്ങളെ കാണാൻ യുവാക്കളുടെ ഇടിയായിരുന്നു. ബെനലിയെയും, കീവേ മോട്ടോഴ്സിനെയും മോട്ടോ മോറിനിയെയുമൊക്കെ ഇന്ത്യയിലേക്ക് കൂട്ടി കൊണ്ടുവന്ന ആദിശ്വർ ഓട്ടോ ഗ്രൂപ്പാണ് ചൈനയിലെ വമ്പനായ സോണ്ടസിനെ ഇന്ത്യൻ മണ്ണിലേക്ക് എത്തിച്ചത്.
ചൈനയിലെ ഗുവാങ്ഡോങ് സൈക്കിൾ ടെക്നോ ടായോ മോട്ടർ ളജി 2003ൽ ആരംഭിച്ച ബാൻഡാണ് സോണ്ടസ്. യുകെ, ഇറ്റലി, ഫ്രാൻസ്, ബെൽജിയം ബ്രസീൽ എന്നിങ്ങനെ 55 രാജ്യങ്ങളിൽ സോണ്ടസ് ബൈക്കുകൾ വിൽക്കുന്നുണ്ട്.
നിലവിൽ 5 മോഡലുകളാണ് സോണ്ടസ് ഇന്ത്യൻ വിപണി യിലെത്തിച്ചിരിക്കുന്നത്. അതിൽ നിയോ റെട്രോ കഫേറേസർ മോഡലായ ജികെ 350യാണ് നമ്മുടെ മുന്നിലുള്ളത്. 350-400 സിസി നിരയിലെ മസിലൻമാരെ ചുള്ളൻ ലുക്കിൽ കീഴടക്കാനെത്തിയ ചൈനീസ് താരത്തിന്റെ മേന്മകളെന്തൊക്കെയെന്നു നോക്കാം.
മസിൽ ലുക്ക്
മൊത്തത്തിൽ വലുപ്പക്കുറവെങ്കിലും മസിൽ ഉരുട്ടിപ്പെരുപ്പിച്ചു നിൽക്കുന്ന ചുള്ളൻ ലുക്കാണ് ജികെ 350ന്. ആദ്യകാഴ്ചയിൽ ഇതൊരു സിംഗിൾ സിലിണ്ടർ എൻജിനുള്ള വാഹനമാണെന്നു പറയില്ല. കുറഞ്ഞതൊരു ട്വിൻസിലിണ്ടർ മോഡൽ എന്നു പറയും. ഷൂട്ടിനിടയിൽ വാഹനം കണ്ട് ഇതേതു മോഡൽ എന്നു ഡൗട്ടടിച്ചു വന്നവരോട് ഇത് ചൈനീസ് കമ്പനിയാണെന്നും സിംഗിൾ സിലിണ്ടർ മോഡലാണന്നും പറഞ്ഞപ്പോൾ അമ്പരപ്പാണ് മുഖത്തു കണ്ടത്. കിടു ലുക്കാണല്ലോ' എന്നു പറഞ്ഞാണ് ഫ്രീക്കൻമാർ പോയത്.
Diese Geschichte stammt aus der October 01, 2023-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 01, 2023-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം
യമഹ ബ്ലൂ ഡെ
ആരാധകരെ ആവേശംകൊള്ളിച്ച് കോൾ ബ്ലൂ വീക്കെൻഡുമായി യമഹ
ബിവൈഡി ഇമാക്സ് 7
530 കിലോമീറ്റർ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ആദ്യ 6,7 സീറ്റർ എംപിവി
സിംപിൾ But പവർഫുൾ
സ്റ്റൈൽ എല്ലാം ഒത്തുചേർന്ന സിംപിൾ വൺ പവർ, റേഞ്ച്, ഇ-സ്കൂട്ടർ ഇപ്പോൾ കൊച്ചിയിലും
Value for Money
കുറഞ്ഞ വിലയും മികച്ച പെർഫോമൻസുമായി ട്രയംഫിന്റെ പുതിയ മോഡേൺ ക്ലാസിക് സ്പീഡ് ടി4
കുശാൽ നഗരത്തിലെ പൂമരം
ഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...aഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...