ജാൻ ഡി ബോണ്ട് സംവിധാനം ചെയ്ത "സ്പീഡ്' എന്ന സിനിമയിലെ, വേഗം കുറഞ്ഞാൽ പൊട്ടിത്തെറിക്കുന്ന ബസ്സിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് ചിലരുടെയെങ്കിലും വിങ്. ഹോണടിച്ചും വെട്ടിച്ചുകയറ്റിയും കുതിച്ചുപായുന്ന ചിലർ. വേഗപരിധി എന്നാൽ അനുവദിക്കപ്പെട്ടതിന്റെ പരമാവധി ആണെന്ന തിരിച്ചറിവില്ലാതെ, പരിധിയിൽ സ്പീഡോമീറ്റർ മുട്ടിച്ചു പോകുന്നവർ.
"ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്, സുഹൃത്ത് കാറിന്റെ വേഗം നൂറിന്റെ മുകളിലേക്ക് ഇരമ്പിക്കയറ്റിയപ്പോൾ, അവനോട് "അരുത്' എന്നു പറഞ്ഞില്ല എന്നുള്ളതാണ്, കോളജ് കുട്ടികളിലെ അപകടരഹിത വാഹന ഉപയോഗ ബോധവൽക്കരണത്തിനു വീൽ ചെയറിൽ എത്തിയതായിരുന്നു അദ്ദേഹം, ആക്സിഡന്റിന് ഇരയായവരുടെ അനുഭവം പങ്കുവയ്ക്കാൻ. അപകടം നടന്ന് രണ്ടു വർഷത്തോളം പിന്നിട്ടിരിക്കുന്നു. നെഞ്ചിനു താഴേക്കു തളർന്നുപോയ ശരീരം. ഇനിയും പൂർണ ചലനശേഷി വീണ്ടെടുത്തിട്ടില്ലാത്ത വിരലുകൾക്കിടയിൽ മൈക്ക് തിരുകിവച്ച് അദ്ദേഹം തുടർന്നു: 'സ്പൈനൽ കോഡ് എന്താണെന്നു മനസ്സിലാക്കുന്നതും അതിനു ശേഷമാണ്. ടോയ്ലറ്റിൽ പോയാൽ ശുചിയാക്കൽ മുതൽ പല്ലു തേപ്പിക്കുന്നതും ഭക്ഷണം വായിൽ വച്ചു തരുന്നതും അടക്കമുള്ള പ്രവൃത്തികൾ സ്വന്തം ഭാര്യയോ മാതാവോ ചെയ്യുന്നതു കണ്ടു കൊണ്ട് മൂളിയെത്തുന്ന കൊതുകിനെ നിർമമതയോടെ നോക്കി രക്തദാനത്തിനു തയാറായിക്കൊണ്ട്, അപകട നിമിഷത്തെ ആയിരം വട്ടം പഴിച്ചുകൊണ്ടുള്ള കിടപ്പ്... മറ്റുള്ളവരുടെ കരുണകൊണ്ടു മാത്രം മുന്നോട്ടുപോകുന്ന അനേക ലക്ഷം നിസ്സഹായ ജീവിതത്തിന്റെ താളിലേക്കു പേരെഴുതി ചേർക്കപ്പെട്ടവർ.
സുരക്ഷിത അകലം പോലെതന്നെ പ്രധാനമാണ് സുരക്ഷിത വേഗവും. ഭാരതത്തിൽ 2022ൽ മാത്രം 4,61,312 അപകടങ്ങ ളിൽ 1,68,491 പേർ കൊല്ലപ്പെട്ടു എന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം രണ്ടു വർഷം ആകാറായ യുക്രെയിൻ യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം പതിനായിരത്തോളമാണെന്നാണു യു.എൻ. പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നത്. അതിന്റെ 16 മടങ്ങ് സാധാരണക്കാർ യുദ്ധം നടക്കാത്ത ഭാരതത്തിലെ നിരത്തുകളിൽ കൊല്ലപ്പെട്ടുകഴിഞ്ഞു.
ഈ റോഡ് അപകടങ്ങളുടെ കാരണം പരിശോധിക്കുമ്പോൾ 72.3% അപകടങ്ങളുടെയും 71.2% മരണങ്ങളുടെയും കാരണം ഓവർ സ്പീഡ് ആണ്. ദേശീയപാതയിലാണെങ്കിൽ അതു യഥാക്രമം 72.4%, 75.2% ആണ്.
എന്തുകൊണ്ട് വേഗം...?
Diese Geschichte stammt aus der January 01,2024-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 01,2024-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ഇലക്ട്രിക് വിറ്റാര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാർ ഇ വിറ്റാര അടുത്തവർഷം ആദ്യം വിപണിയിൽ. ലോഞ്ച് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ
കിടിലൻ ലുക്കിൽ കൈലാഖ്
സ്കോഡയുടെ ആദ്യ സബ്ഫോർ മീറ്റർ എസ്യുവി. വില ₹7.89 ലക്ഷം
5 സ്റ്റാർ സുരക്ഷ 25.71 കിമീ ഇന്ധനക്ഷമത
അത്യാധുനിക പെട്രോൾ എൻജിനും അഞ്ചു സ്റ്റാർ സുരക്ഷയും ഉഗ്രൻ ഇന്ധനക്ഷമതയും കൊതിപ്പിക്കുന്ന ഡിസൈനുമായി പുതിയ ഡിസയർ
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125