"കിഴക്കിന്റെ വെനീസ് എന്ന് പഴയ കാലം ആലപ്പുഴയെ ഓമനിച്ചു വിളിച്ചു പോന്നു. ആലപ്പുഴയിൽ എവിടെ ക്യാമറ വച്ചാലും അവിടെല്ലാം സുന്ദര കാഴ്ചകൾ മാ ത്രം. ഇപ്പോഴും വള്ളത്തിൽ മാത്രം എത്തിപ്പെടാവുന്ന ചില ഇടങ്ങൾ ഈ കിഴക്കിന്റെ വെനീസ് ഹൃദയത്തിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.
പ്രകൃതിയുടെ ആഡംബരം മാത്രമല്ല, തുറവൂർ മുതൽ ഹരിപ്പാടും ചെട്ടിക്കുളങ്ങ രയുംവരെയുള്ള ക്ഷേത്രങ്ങളിലെ ആചാരങ്ങൾക്കും കെട്ടുകാഴ്ചകൾക്കും വരെ ഭക്തിവിശ്വാസങ്ങൾക്കൊപ്പം അപാരമായ അഴകുമുണ്ട്.
തൃശൂരിലെ ഞങ്ങളുടെ ഗ്രാമത്തിൽ കാർ ഒരു അപൂർവ വസ്തുവായിരുന്നു. കാളവണ്ടികൾ കണികണ്ടാണ് പുലർ കാലങ്ങൾ ഉണരുക. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവിടെ റോഡ് ടാറിടുന്ന തും ബസ് വരുന്നതും. മഴ പെയ്താൽ വീണ്ടും ഗ്രാമം ഒരു ദ്വീപാകും. വള്ളത്തിലിരുന്നാണ് അടുത്തുള്ള പട്ടണത്തിലേക്കു പഠിക്കാൻ പോകുന്നത്.
വള്ളത്തിലിരുന്നു സഞ്ചരിക്കുന്ന മനുഷ്യരുടെ മനസ്സിലുമുണ്ടാകും ആ തണുപ്പ്.
മാരുതിയുടെ ഏറ്റവും പുതിയ മോഡൽ "ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിലിരുന്ന് ഇതൊക്കെ ഓർക്കുന്നത് തകഴിയുടെ എഴുത്തിരുന്ന ഇടങ്ങളിലേക്കുള്ള സഞ്ചാരത്തിനിടയിലാണ്.
കുട്ടനാടിന്റെ കഥാകാരൻ, 'കയറി'ലൂടെ ജ്ഞാനപീഠം കേരളത്തിലേക്ക് എത്തിച്ചയാൾ, മലയാള കഥയിലെയും നോവലിലെയും മികച്ച കർഷകൻ, കേരള മോപ്പസാങ്', മലയാളത്തിൽ നിന്ന് ലോകഭാഷക ളിലേക്ക് ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട ചെമ്മീനി'ന്റെ ഉടമ എന്നിങ്ങനെ വിശേഷണങ്ങൾ പലതുണ്ട്, തകഴി ശിവശങ്കരപ്പിള്ളയ്ക്ക്.
പുലരിവെളുപ്പിന് കോട്ടയത്തു നിന്നു തുടങ്ങിയ യാത്രയാണ്. ചങ്ങനാശേരിയെ മുൻപ് തുരുത്തി, കാവാലം, കിടങ്ങറ വഴി ആലപ്പുഴയ്ക്കു തിരിഞ്ഞാലോ എന്നാലോചിച്ചതാണ്. കണ്ണെത്താത്തത് വയലു കൾക്കിടയിലൂടെ കുട്ടനാടിന്റെ അഴകു കണ്ട് ഒരു യാത്ര. പക്ഷേ, പോകുന്നത് ആലപ്പുഴയ്ക്കായതിനാൽ, മലയാളസാഹിത്യത്തിലെ മികച്ച കർഷകന്റെ ഇടങ്ങളിലേക്കായതിനാൽ വയലുകൾക്കുണ്ടാകുമോ പഞ്ഞം. ഏതായാലും പരമ്പരാഗത എസി റോഡുവഴി തന്നെ സഞ്ചാരം.
നല്ല മഞ്ഞുണ്ട്. ഒരു കടുംകാപ്പിക്കു വേണ്ടി മനസ്സു തുടിച്ചെങ്കിലും അതിനുവേണ്ടി സമയം കളയാനില്ല. സൂര്യൻ കടുത്താൽ ഫോട്ടോകൾ മടുക്കും. അതുകൊണ്ടു കോട മഞ്ഞും എസി റോഡിൽ തോടുകൾക്കു കുറുകെയുള്ള തൂക്കുപാലങ്ങളും മനസ്സിലേ ക്കും കണ്ണിലേക്കും നിറച്ചുവച്ച് യാത്ര തുടർന്നു.
Diese Geschichte stammt aus der March 01, 2024-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 01, 2024-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം