പ്രീമിയം സെഗ്മെന്റ് വാഹനങ്ങൾ നോക്കുന്നവരുടെ ലിസ്റ്റിൽ ആദ്യമെത്തുക ജർമൻ വാഹനങ്ങളാണ്. കൊറിയൻ ജപ്പാൻ വാഹനങ്ങൾ ബജറ്റ് സെന്റിലുള്ളവർക്കുള്ളതാണെന്ന എന്തോ ഒരു ധാരണ മിക്കവരും വച്ചു പുലർത്തുന്നുണ്ട്. അങ്ങനെ ചിന്തിക്കുന്നവർക്കുള്ള മറുപടിയാണ് ട്യൂസോൺ. 45 ലക്ഷം രൂപ ഓൺറോഡ് വിലയിൽ 60-70 ലക്ഷം വരുന്ന മോഡലുകളുടെ ഫീച്ചേഴ്സും റൈഡ് കംഫർട്ടും നൽകുന്നു എന്നതാണ് ട്യൂസോണിനെ സവിശേഷമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ട്യൂസോണുമായി ഒരു യാത്ര പോയാലോ എന്നു ചിന്തിച്ചത്. കൊച്ചിയിൽനിന്നു മൂന്നാറും കാന്തല്ലൂരും ചുറ്റിയുള്ള യാത് യിൽ അനുഭവിച്ചറിഞ്ഞ കാര്യങ്ങളിലേക്ക്...
ലക്ഷ്വറി
പാർട്സുകൾ ഇംപോർട്ടുചെയ്ത് കൂട്ടി യോജിപ്പിക്കുന്ന സികെഡി സംവിധാന ത്തിലാണ് ട്യൂസോൺ ഇന്ത്യൻ വിപണി യിലെത്തുന്നത്. 2005ലാണ് ഹ്യുണ്ടേയ് ട്യൂസോണിനെ ആദ്യമായി ഇന്ത്യൻ നിരത്തിലെത്തിക്കുന്നത്. പൂർണമായും ഇറക്കുമതി ചെയ്യുന്ന മോഡലായിരുന്നു. അത്. 2024ൽ എത്തുമ്പോഴും ഹ്യുണ്ടേയ് ലൈനപ്പിൽ ലക്ഷ്വറിയുടെ പര്യായമായി നിലകൊള്ളുന്നതും ട്യൂസോൺ തന്നെ. പരുക്കൻ ലുക്കല്ല, പകരം ക്രോസോവറിന്റെ സൗന്ദര്യവും കൂട്ടിനെസ്സും മാസ് ലുക്കും ഒത്തുചേരുന്ന സ്പോർട്ടി ഡിസൈനാണ് ട്യൂസോണിനെ വേറിട്ടു നിർത്തുന്നത്. ഷാർപ് ലൈനുകളും കട്ടുകളുമായി മനോഹരമായാണ് ഓരോ പാർട്ടും ഡിസൈൻ ചെയ്തിരിക്കുന്നത്. ചിറകു വിടർത്തി നിൽക്കുന്നതുപോലുള്ള ഡാർക് ക്രോം ഫിനിഷ് പരാമെടിക് ഗ്രിൽ ഡിസൈൻ തന്നെ മതി അതിനുദാഹരണം. ഗ്രില്ലിൽ ഇണക്കി ചേർത്തിരിക്കുന്ന പരാ മെട്രിക് ഡേ ടൈം റണ്ണിങ് ലാംപ് അതി മനോഹരം. ബംപറിലാണ് ഹെഡ്ലാംപിന്റെ സ്ഥാനം. മുൻ കാഴ്ചയിൽ ഡിസൈനിലെ ലാളിത്യം നിഴലിക്കുന്നെങ്കിൽ വശക്കാഴ്ച യിൽ മാസ് ലുക്ക് കൈവരുന്നു. 18 ഇഞ്ച് അലോയ് വീലുകൾ, വശക്കാഴ്ചയിലാണ് ശരിക്കുമുള്ള വലുപ്പം മനസ്സിലാകുക.
പുലർച്ചെ 4 മണിക്കാണ് ഡ്രൈവ് തുടങ്ങിയത്. എൽഇഡി എംഎഫ്ആർഹെഡ്ലാംപും ഇരുട്ടിനെ കീറിമുറി ച്ചു വഴികാട്ടിത്തരും. കോർണറിങ് ലൈറ്റുമുണ്ട്. ഉഗ്രൻ സീറ്റുകൾ. 10 തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റിനു മെമ്മറി ഫംങ്ഷനുണ്ട്. ചൂടാക്കാനും തണുപ്പിക്കാനും പറ്റുന്ന സീറ്റുകളാണ് മുന്നിലേത്. ഇതിന്റെ സ്വിച്ചുകൾ സെന്റർ ആം റെസ്റ്റിനോടു ചേർന്നു വളരെ ഈസിയായി പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് നൽകിയിരിക്കുന്നത്. കോ ഡ്രൈവർ സീറ്റ് 8 തരത്തിൽ ക്രമീകരിക്കാം.
Diese Geschichte stammt aus der July 01,2024-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 01,2024-Ausgabe von Fast Track.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650
വരകൾക്കുമപ്പുറം
റോഡിലെ വെള്ള, മഞ്ഞ വരകൾ എത്രയോ തവണ കണ്ടിട്ടുണ്ടാകും. അവയുടെ പ്രധാന്യത്തെക്കുറിച്ച്...