ലൈബ്രറി സയൻസ് പഠനം അടുക്കിയെടുക്കാം, അവസരങ്ങൾ
Thozhilveedhi|June 17,2023
ലൈബ്രറി സയൻസ് പഠനസാധ്യതകളും തൊഴിലവസരങ്ങളും പരിചയപ്പെടാം
ലൈബ്രറി സയൻസ് പഠനം അടുക്കിയെടുക്കാം, അവസരങ്ങൾ

ആദ്യകാലങ്ങളിൽ ലൈബ്രറി സയൻസ് എന്നു മാത്രം പറഞ്ഞിരുന്ന പഠനശാഖ അറുപതുകളിലാണ് ലൈബ്രറി & ഇൻഫർമേഷൻ സയൻസ് എന്ന പേരിലേക്കു മാറിത്തുടങ്ങിയത്. ഡോക്യുമെന്റേഷൻ സയൻസ്, ഡോക്യുമെന്റേഷൻ മാനേജ്മെന്റ് എന്നീ പേരുകളിലും ഇവ അറിയപ്പെട്ടിരുന്നു.

പഠനവും യോഗ്യതയും

 കംപ്യൂട്ടർ സയൻസ്കൂടി ഉൾപ്പെടുന്നതാണ് ആധുനിക ലൈബ്രറി സയൻസ്. വിജ്ഞാന ഉറവിടങ്ങൾ, ഡിജിറ്റൽ ലൈബ്രറികൾ, മാനേജ്മെന്റ്, റിസർച് മെത്തേഡ്സ്, പ്രസിദ്ധീകരണം, ഡേറ്റ മാനേജ്മെന്റ് തുടങ്ങിയവയും ഇതിൽപ്പെടുന്നു. സർട്ടിഫിക്കറ്റ്, ഡിഗ്രി, മാസ്റ്റർ ഡിഗ്രി, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ തുടങ്ങിയ കോഴ്സുകൾ ആണ് ലൈബ്രറി & ഇൻഫർമേഷൻ സയൻസ് ശാഖയിലുള്ളത്. CLISc, BLISc, MLISc/MLibISc, PhD, Post-Doctoral എന്നീ പേരുകളിൽ ഈ കോഴ്സുകൾ അറിയപ്പെടുന്നു. പത്താം ക്ലാസോ പ്ലസ് ടുവോ കഴിഞ്ഞവർക്ക് ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സിനു ചേരാം. ബിഎഡ്, എംഎഡ് കോഴ്സുകൾക്കു സമാനമായ ഡിഗ്രി, മാസ്റ്റർ ഡിഗ്രി എന്നിവയ്ക്കു ചേരാൻ 50% മാർക്കോടെ ബിരുദം പാസാകണം. MLIScയും NET, JRF തുടങ്ങിയവയും നേടുന്നവർക്കു പിഎച്ച്ഡിക്കു ചേരാം.

പഠനസൗകര്യങ്ങൾ

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്നിവയാണു കേരളത്തിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നത്.

കേരള, കാലിക്കറ്റ്, കണ്ണൂർ, എംജി സർവകലാശാലകൾ, കളമശേരി രാജഗിരി കോളജ്, കോഴിക്കോട് ഫാറൂഖ് കോ ളേജ് എന്നിവിടങ്ങളിൽ രണ്ടു വർഷ സംയോജിത MLISc MLibISc കോഴ്സുകൾ നടക്കുന്നു.

ചങ്ങനാശേരി എസ്ബി കോളജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ്, ഏറ്റുമാനൂരപ്പൻ കോളജ്, മൂവാറ്റുപുഴ ഇലാഹിയ കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് തുടങ്ങിയവ BLISc, MLISc കോഴ്സുകൾ നടത്തുന്നുണ്ട്.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ബെംഗളൂരു കേന്ദ്രത്തിലെ ഡോക്യുമെന്റേഷൻ റിസർച് ആൻഡ് ട്രെയിനിങ്  (DRTC) MS in Library & Information Science.എന്ന പേരിലാണു കോഴ്സ്. ഇതിനു കേന്ദ്ര സർക്കാർ ഫെലോഷിപ് ലഭിക്കും.

വാരാണസി BHU, മുംബൈ TISS, ഡൽഹി, മദ്രാസ്, അലി ഗഡ്, പോണ്ടിച്ചേരി തുടങ്ങിയ സർവകലാശാലകൾ എന്നിവിടങ്ങളിലും ലൈബ്രറി സയൻസ് കോഴ്സുകളുണ്ട്.

Diese Geschichte stammt aus der June 17,2023-Ausgabe von Thozhilveedhi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der June 17,2023-Ausgabe von Thozhilveedhi.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS THOZHILVEEDHIAlle anzeigen
ജോർജിയയ്ക്ക് രണ്ടു മനസ്സ്
Thozhilveedhi

ജോർജിയയ്ക്ക് രണ്ടു മനസ്സ്

യൂറോപ്യൻ അനുകൂല ജനങ്ങളും റഷ്യൻ അനുകൂല സർക്കാരും തമ്മിൽ മാസങ്ങളായി കലാപം

time-read
1 min  |
January 11,2025
ബഹിരാകാശത്തെ സുനിതാലയം
Thozhilveedhi

ബഹിരാകാശത്തെ സുനിതാലയം

വ്യക്തി വിശേഷം വാർത്തയിലെ വ്യക്തിമുദ്രകൾ

time-read
1 min  |
January 11,2025
പാണ്ഡിത്യം പടവാളാക്കിയ പോരാളി പണ്ഡിറ്റ് കറുപ്പൻ
Thozhilveedhi

പാണ്ഡിത്യം പടവാളാക്കിയ പോരാളി പണ്ഡിറ്റ് കറുപ്പൻ

നവോത്ഥാനനായകരും അവരുടെ സംഭാവനകളും മത്സരപ്പരീക്ഷകളിൽ എക്കാലത്തും പ്രധാനമാണ്. നാടിനെ നയിച്ച നായകരെ അവതരിപ്പിക്കുന്ന പംക്തി.

time-read
2 Minuten  |
January 11,2025
വ്യോമസേനയിൽ എയർമാനാകാം
Thozhilveedhi

വ്യോമസേനയിൽ എയർമാനാകാം

റിക്രൂട്മെന്റ് റാലി ജനുവരി 29 മുതൽ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ അവസരം പുരുഷന്മാർക്കു മാത്രം

time-read
1 min  |
January 04, 2024
ഡൽഹിRMLആശുപ്രതി
Thozhilveedhi

ഡൽഹിRMLആശുപ്രതി

163 ഡോക്ടർ

time-read
1 min  |
January 04, 2024
ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ
Thozhilveedhi

ആർമി പബ്ലിക് സ്കൂളുകളിൽ അധ്യാപകർ

ഓൺലൈൻ സ്ക്രീനിങ് ടെസ്റ്റ്, ഇന്റർവ്യൂ, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രൊഫിഷ്യൻസി എന്നിവ അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

time-read
1 min  |
January 04, 2024
SBI: 600 പ്രബേഷനറി ഓഫിസർ
Thozhilveedhi

SBI: 600 പ്രബേഷനറി ഓഫിസർ

അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം

time-read
1 min  |
January 04, 2024
ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്
Thozhilveedhi

ബാങ്ക് ഓഫ് ബറോഡയിൽ 1267 ഒഴിവ്

ഓൺലൈൻ അപേക്ഷ ജനുവരി 17 വരെ

time-read
1 min  |
January 04, 2024
ബീറ്റ് ഫോറസ്റ്റ് ഓഫിസർ
Thozhilveedhi

ബീറ്റ് ഫോറസ്റ്റ് ഓഫിസർ

4 ജില്ലകളിൽ റാങ്ക്ലിസ്റ്റായി

time-read
1 min  |
January 04, 2024
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഈ ആഴ്ച
Thozhilveedhi

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഈ ആഴ്ച

പരീക്ഷ ഏപ്രിലിൽ തുടങ്ങിയേക്കും; തിരഞ്ഞെടുപ്പിന് ഇത്തവണ ഇന്റർവ്യൂവും

time-read
1 min  |
January 04, 2024