ഒരു ചെറിയ സദസ്സിൽ ആയാൽ പോലും കോമഡി പറഞ്ഞു ഫലിപ്പിക്കാൻ കഴിയുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. പലപ്പോഴും ഇങ്ങനെ കഷ്ടപ്പെട്ട് ഒരു കഥ പറഞ്ഞ് അതിന്റെ ക്ലൈമാക്സിനോട് അടുക്കുമ്പോഴായിരിക്കും കൂട്ടത്തിൽ ആരുടെയെങ്കിലും മൊബൈൽ ഫോൺ ശബ്ദിക്കുന്നത്. ബാക്കി പറയല്ലേ'എന്ന അഭ്യർഥനയോടെ അയാൾ ഫോണിൽ സംസാരിക്കും. അവിടെ തന്നെ തമാശയുടെ പകുതി ജീവൻ നഷ്ടപ്പെടും. ഇനി അയാൾ തിരിച്ചു വന്ന് നമ്മൾ കഥ തുടർന്നാൽ തന്നെ ആ തമാശക്കഥ ഒരു മരിച്ച അവസ്ഥയിൽ ആയിരിക്കും അവസാനിക്കുക. ഈ കാരണം കൊണ്ടുതന്നെ നമ്മുടെ മുകേഷ് മൊബൈൽ ഫോണിനെ വിളിക്കുന്ന ഓമന പേരാണ് "കോമഡി കൊല്ലി. മൊബൈൽ ഫോൺ മാത്രമല്ല, പലതും ഇങ്ങനെ കോമഡി കൊല്ലികളായി എത്താറുണ്ട്. എന്നാൽ, ഇങ്ങനെ തടസ്സം വന്നതുകൊണ്ട് മറ്റൊരു കോമഡി പുതുതായി പിറക്കുന്ന ചില സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. അതിൽ ചിലതു പറയാം.
മലയാളത്തിൽ നൂറു ദിവസം ഓടിയ ഒരു ചിത്രത്തിന്റെ ആഘോഷ പരിപാടി ഒരു വൈകുന്നേരം വിപുലമായി നടത്തപ്പെടുകയാണ്. സ്റ്റേജിൽ പലരും ചിത്രത്തെയും അഭിനേതാക്കളെയും പ്രശംസിച്ചു സംസാരിക്കുന്നു. ഇപ്പോൾ ഒരു വലിയ സംവിധായകൻ (ആളുടെ പേര് ഞാനിപ്പോൾ വെളിവാക്കുന്നില്ല) സംസാരിക്കാൻ മൈക്കിനു മുന്നിലെത്തി. വളരെ വ്യത്യസ്തമായായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം തുടങ്ങിയത്.
“ഇതൊരു തല്ലിപ്പൊളി സിനിമയാണ്. 'സദസ്സിലും സ്റ്റേജിലും ഇരുന്നവർ അതുകേട്ട് ശരിക്കും ഞെട്ടി. പുള്ളി പ്രസംഗം തുടർന്നു: ഇത്രയും വൃത്തികെട്ട ഒരു സിനിമ എന്റെ സിനിമാ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഇതുവരെ നിങ്ങൾ ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ ഒരു കാരണവശാലും ചിത്രം കാണരുത്.''
മൊത്തത്തിൽ അവിടെ എല്ലാവരും വല്ലാത്തൊരു അവസ്ഥയിൽ ആയി. അവിടിവിടെയായി മുറുമുറുപ്പും അസ്വസ്ഥതയും. ആ പ്രസംഗം കൂടുതൽ നീണ്ടാൽ സംവിധായകന് അടി ഉറപ്പായ ആ നിമിഷം പ്രസംഗകന്റെ ഭാഗ്യം കൊണ്ടായിരിക്കണം കൂടുതൽ പറയിപ്പിക്കാതെ കറന്റ് കട്ടായി. പ്രസംഗം താൽക്കാലികമായി നിന്നെങ്കിലും, പ്രസംഗകൻ മൈക്കിനു മുൻപിൽ കറന്റ് വരാനുള്ള കാത്തിരിപ്പിലാണ്. സമയം പതിയെ നീണ്ടു. കറന്റ് വന്നിട്ടില്ല. പ്രസംഗകനെ തല്ലാൻ വരെ പുറത്ത് പ്ലാൻ നടക്കുന്നുണ്ട്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.
Diese Geschichte stammt aus der July 16, 2022-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 16, 2022-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്