മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്നു അടൂർ ഭാസി. സിനിമയുടെ ഹാസ്യത്തിനു പുതിയ മാനം നൽകിയ നടനാണദ്ദേഹം. 1927ൽ യശഃശരീരനായ സാഹിത്യകാരൻ ഇ.വി.കൃഷ്ണപിള്ളയുടെയും മലയാള ഗദ്യ കുലപതി സി .വി.രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും ഏഴു മക്കളിൽ നാലാമനായി ജനിച്ച അടൂർ ഭാസി ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ 1990ൽ മരണമടയുന്നതു വരെ എഴുന്നൂറോളം സിനിമകളിൽ ഹാസ്യതാരമായും നായകനായും വില്ലനായും അഭിനയിച്ചു. അഭിനയജീവിതത്തിന്റെ തുടക്കം നാടകത്തിലായിരുന്നു. കുറച്ചു കാലം പത്രപ്രവർത്തകനായും ജോലി ചെയ്തു. 1953ൽ "തിരമാല' എന്ന സിനിമയിലൂടെയാണു വെള്ളിത്തിരയിലെത്തിയത്. "മുടിയനായ പുത്രനി'ലെ കരയോഗം കൃഷ്ണൻ നായർ എന്ന കഥാപാത്രത്തോടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. കെ.ഭാസ്കരൻ നായർ എന്നായിരുന്നു യഥാർഥ നാമം. അടൂർ ഭാസിയും ബഹദൂറും ചേർന്ന കോമഡി രംഗങ്ങൾ അക്കാലത്തെ സിനിമകളുടെ അവിഭാജ്യഘടകമായി തീർന്നു. അത്തരം രംഗങ്ങളുടെ തിരക്കഥയും സംവിധാനവും വരെ അടൂർ ഭാസിയായിരുന്നു എന്നാണ് അദ്ദേഹത്തോടൊപ്പം അഭിനയിച്ചിരുന്ന താരങ്ങളുടെ സാക്ഷ്യം. അടൂർ ഭാസിയെക്കുറിച്ച് ഷീല ഇങ്ങനെ ഓർക്കുന്നു :
“ഉദയായുടെ സിനിമകളിൽ അഭിനയിക്കുമ്പോഴാണ് അടൂർ ഭാസിയെ ശ്രദ്ധിച്ചു തുടങ്ങിയത്. എവിടെ അടൂർ ഭാസിയുണ്ടോ അവിടെ എല്ലാവരും ചിരിയായിരിക്കും. പണ്ടൊക്കെ കോമഡി രംഗങ്ങൾ വേറെയാണു ഷൂട്ട് ചെയ്യുക. അതിന്റെ തിരക്കഥ പ്രധാന തിരക്കഥയിൽ ഉണ്ടാകുകയില്ല. അടൂർ ഭാസിയെക്കുറിച്ചുള്ള ഒരു ഓർമ മലയാള ചലച്ചിത്ര പരിഷത്ത് ഉണ്ടാക്കിയതാണ്. അതിനു നേതൃത്വം നൽകിയത് നസീറും അടൂർ ഭാസിയും സത്യനുമായിരുന്നു. കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും ബസിൽ സഞ്ചരിച്ച് നാടകം നടത്തി. നാടകങ്ങളിൽ ഞങ്ങളും അഭിനയിച്ചിരുന്നു.
ശാകുന്തളം നാടകമാണ് അവതരിപ്പിച്ചത്. അതിൽ അടൂർ ഭാസിയാണ് ശകുന്തള. ദുഷ്യന്തനായി അഭിനയിച്ചത് ബഹദൂർ, ശകുന്തളയുടെ വളർത്തച്ഛനായ കണ്വമഹർഷിയായി നസീർ. സത്യൻ വേറെന്തോ ഒരു വേഷം. ഞാൻ ശകുന്തളയുടെ അമ്മയോ മറ്റോ ആയിരുന്നു. മുഴുവനും കോമഡിയാണ്. അതിന്റെ തിരക്കഥ എഴുതിയതു അടൂർ ഭാസി ആയിരുന്നു.
അന്ന് ബസിൽ സഞ്ചരിച്ചു നാടകം അവതരിപ്പിക്കുമ്പോൾ പല സ്ഥലത്തും കെ.ആർ.ഗൗരിയമ്മയും ഞങ്ങൾക്കൊപ്പം വന്നു. അവരായിരുന്നു ഉദ്ഘാടനം ചെയ്തത്. ഒരിക്കൽ അവരുടെ കാറിൽ നിന്നിറങ്ങി ഞങ്ങളുടെ ബസിൽ ഞങ്ങൾക്കൊപ്പം യാത്ര ചെയ്തു. ഒരു മന്ത്രി എന്നല്ല, ഞങ്ങളുടെ കൂടെയുള്ള ഒരു അമ്മയായി തന്നെയാണ് അവർ പെരുമാറിയത്.
Diese Geschichte stammt aus der February 01,2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 01,2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്