പെരുമയ്ക്കു ശേഷം
Manorama Weekly|May 20,2023
കഥക്കൂട്ട്
തോമസ് ജേക്കബ്
പെരുമയ്ക്കു ശേഷം

പണ്ട് പെരുമയോടെ നിന്നശേഷം മാഞ്ഞുപോയ ആ സ്ഥാപനം ഇവിടെ എവിടെയാണു പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷിക്കാത്തവർ കുറവാണ്.

കൊല്ലത്ത് ഇന്നത്തെ താലൂക്ക് ഓഫിസ് വളപ്പിലായിരുന്നു കസബ പൊലീസ് സ്റ്റേഷൻ. സാഹിത്യനായകൻമാരായ വൈക്കം മുഹമ്മദ് ബഷീർ, പി. കേശവദേവ്, പൊൻകുന്നം വർക്കി, സ്വാതന്ത്ര്യ സമരനായകരായ സി. കേശവൻ, കുമ്പളത്തു ശങ്കുപ്പിള്ള, എൻ.ശ്രീകണ്ഠൻ നായർ, ടി.കെ.ദിവാകരൻ, പുതുപ്പള്ളി രാഘവൻ എന്നിവരെ തടവിൽ പാർപ്പിച്ചിരുന്ന സ്ഥലമെന്ന നിലയിൽ ചരിത്രസ്മാരകമാകേണ്ടിയിരുന്ന മന്ദിരം.

 ഒരുകാലത്ത് അമ്പലപ്പുഴ മുതൽ കൊല്ലത്തിനിപ്പുറം വരെ നാഷനൽ ഹൈവേയുടെ പടിഞ്ഞാറു വശത്തുള്ള മിക്ക സ്ഥലങ്ങളും ചെങ്ങാരപ്പള്ളി നാരായണൻ പോറ്റിയുടേതുമായിരുന്നുവെന്നാണ് സി .ആർ.ഓമനക്കുട്ടൻ പറയുന്നത്. അമ്പലപ്പുഴയിൽ നിന്നു തേങ്ങയിട്ടുപോയാൽ തിരിച്ചു വരുമ്പോഴേക്ക് അടുത്ത തേങ്ങയിടലിനു സമയമാവും. അതൊക്കെ രാഷ്ട്രീയത്തിനും ചങ്ങാത്ത ഉത്സവങ്ങൾക്കുമായി വിറ്റുതുലച്ചു. ചങ്ങാരപ്പള്ളിയുടെ ഒരു വീടിരുന്ന സ്ഥലത്താണ് ഇന്നത്തെ കെ എസ്ആർടിസി ഹരിപ്പാടു ഡിപ്പോ.

ഹരിപ്പാട് എസ്എൻ തിയറ്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു കായംകുളം കൊച്ചുണ്ണിയെ പാർപ്പിച്ചിരുന്ന ഡൊണാവ് (ജയിൽ).

കോട്ടയത്തെ താലൂക്ക് ഓഫിസ് വളപ്പും അതിലുള്ള ബംഗ്ലാവുമായിരുന്നു ദേശബന്ധു പത്രത്തിന്റെ അവസാനത്തെ കേന്ദ്ര ഓഫിസ്. കോട്ടയം ചന്തകത്തായിരുന്നു പൗരദ്ധ്വനി പത്രം ഓഫിസ്.

Diese Geschichte stammt aus der May 20,2023-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der May 20,2023-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MANORAMA WEEKLYAlle anzeigen