എന്റെ ധനുഷേട്ടാ, മണിച്ചേട്ടാ, രജനിച്ചേട്ടായി... നിങ്ങളെയൊക്കെ കണ്ടിട്ടാ ഞാനെറങ്ങിയേക്കുന്നേ. കാത്തോളണേ...' "കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന ചിത്രത്തിൽ അഭിനയമോഹിയായ നായകൻ കിച്ചു രാവിലെ കലാഭവൻ മണിയുടെയും ധനുഷിന്റെയും സൂപ്പർസ്റ്റാർ രജനികാന്തിന്റെയും ചിത്രത്തിൽ നോക്കി പറയുന്ന ഡയലോഗാണിത്. കിച്ചു ആയി വെള്ളിത്തിരയിൽ വേഷമിട്ട വിഷ്ണു ഉണ്ണികൃഷ്ണന്റെയും പ്രചോദനം ഇവരൊക്കെ തന്നെയായിരുന്നു. മിമിക്രി വേദികളിൽനിന്ന് സിനിമയിലെത്തിയ വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്ന നടൻ, മലയാള സിനിമയിൽ താരമായത് കഴിവും കഠിനാധ്വാനവും കൊണ്ടാണ്. അഞ്ചാം ക്ലാസ് മുതൽ കലോത്സവ വേദികളിലും പ്രഫഷനൽ ട്രൂപ്പുകളിലും മിമിക്രി അവതരിപ്പിച്ചാണ് വിഷ്ണു കലാജീവിതം ആരംഭിച്ചത്. കിച്ചുവിനെപ്പോലെ വിഷ്ണുവും നാടറിയുന്ന നടനായി. പ്രേമിച്ചല്ലെങ്കിലും, സുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു. എന്നാൽ, അച്ഛനെ പണിക്കൊന്നും വിടാതെ വീട്ടിലിരുത്തുക എന്ന ആ മൂന്നാമത്തെ ലക്ഷ്യം മാത്രം ഇതുവരെ നടന്നില്ല. അതിനു പിന്നിലെ രസകരമായ കഥ വിഷ്ണു തന്നെ പറയും. എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിൽ ബാലതാരമായി തുടങ്ങി കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, കള്ളനും ഭഗവതിയും, വെടിക്കെട്ട് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ വിഷ്ണു ഉണ്ണിക്കൃഷ്ണൻ സിനിമാ വിശേഷങ്ങളും ജീവിതവിശേഷങ്ങളുമായി മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.
സിബി സാർ തന്ന നാഷനൽ അവാർഡ്
ദാറുൽ ഉലൂം സ്കൂളിലാണ് ഞാൻ പ്ലസ് വൺ, പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അവിടെ പഠിക്കുമ്പോഴാണ് എനിക്ക് സംസ്ഥാനതലത്തിൽ മിമിക്രിക്ക് ഒന്നാം സ്ഥാനം കിട്ടിയത്. അങ്ങനെ ആദ്യമായി എന്റെ ഫോട്ടോ പത്രത്തിൽ വന്നു. സംവിധായകൻ സിബി മലയിലിന്റെ അസിസ്റ്റന്റ് ആയിരുന്ന നിഷാദിക്ക് വഴിയാണ് എന്റെ വീട് അപ്പൂന്റേം' എന്ന സിനിമയിൽ അവസരം കിട്ടിയത്. ഞാൻ അന്ന് നടൻ മൻരാജ് ചേട്ടന്റെ മിമിക്രി ട്രൂപ്പിൽ ഉണ്ടായിരുന്നു. അദ്ദേഹം വഴിയാണ് നിഷാദിക്ക എന്നെ ബന്ധപ്പെട്ടത്. ഞാനും കൊച്ചച്ഛനും ആലുവയിലെ ലൊക്കേഷനിൽ എത്തിയപ്പോഴേക്കും മറ്റൊരു പയ്യനെ ആ വേഷത്തിലേക്ക് സിലക്ട് ചെയ്തിരുന്നു. അടുത്ത ദിവസം ഞാൻ വീണ്ടും ചെന്നു. അന്ന് ജുവനൈൽ ഹോമിലെ രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. ജയിൽ പുള്ളികളായതിനാൽ ഞാൻ ഉൾപ്പെടെ എല്ലാ കുട്ടികളുടെയും തല മൊട്ടയടിച്ചു.
Diese Geschichte stammt aus der November 11, 2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 11, 2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്