"ദ് ട്രെയിൻ കയറിവന്ന ഭാഗ്യം
Manorama Weekly|November 18, 2023
മൂന്നാം ക്ലാസ് വരെ ഞാൻ നാട്ടിൽ പഠിച്ചു. നാല് മുതൽ പത്താം ക്ലാസ് വരെ മുണ്ടക്കയം സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിലായിരുന്നു. അച്ഛന്റെ സഹോദരി തങ്കമ്മ ആ സ്കൂളിൽ ടീച്ചറായിരുന്നു. നന്നായി പഠിക്കാൻ വേണ്ടി എന്നെ ആന്റിക്കൊപ്പം പറഞ്ഞയച്ചു. അച്ഛന്റെയും അമ്മയുടെയും നാടുകൂടിയായിരുന്നു മുണ്ടക്കയം. സ്കൂളിൽ ഞാൻ നാടകം, മിമിക്രി, മോണോ ആക്ട് തുടങ്ങിയ പരിപാടികൾക്കൊക്കെ പങ്കെടുത്തു. എന്റെ സിനിമ കാണലിന് അവിടെയും കുറവുവന്നില്ല.
"ദ് ട്രെയിൻ കയറിവന്ന ഭാഗ്യം

സാധാരണ വീടുകളിൽ കുട്ടികൾ വാശി പിടിക്കുമ്പോൾ അച്ഛനോ അമ്മയോ അവരോട് പോയി കളിച്ചോളാൻ പറയും. ഇന്നാണെങ്കിൽ ചില വീടുകളിലെങ്കിലും ചിലപ്പോൾ കരച്ചിൽ മാറ്റാൻ മൊബൈൽ ഫോൺ എടുത്തു കൊടുക്കുമായിരിക്കും. പക്ഷേ, ഷൈനി ബഹളം വയ്ക്കുമ്പോൾ അമ്മ പറഞ്ഞിരുന്നത് തിയറ്ററിൽ പോയി സിനിമ കണ്ടോളാനാണ്. ഷൈനി എന്നു പറഞ്ഞാൽ പെട്ടെന്ന് ആരാണെന്ന് പിടികിട്ടണമെന്നില്ല. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ സൗമ്യയുടെ അമ്മ എന്ന് പറഞ്ഞാൽ മനസിലാകും. എന്നെ ഒന്നു കെട്ടിപ്പിടിച്ചു കരഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ നിനക്കുള്ളൂ...' എന്ന ഡയലോഗ് ഇപ്പോഴും മലയാളികൾക്കിടയിൽ ഹിറ്റ് ആണ്. 2016 ആണ് മഹേഷിന്റെ പ്രതികാരം പുറത്തിറങ്ങിയത്. ജൂൺ, പുള്ളിക്കാരൻ സ്റ്റാറാ, ഗാനഗന്ധർവൻ, ഹലാൽ ലവ് സ്റ്റോറി കക്ഷി അമ്മിണിപ്പിള്ള തുടങ്ങി കഴിഞ്ഞ ഏഴ് വർഷത്തിനിടെ എഴുപതോളം സിനിമകളിൽ ഷൈനി അഭിനയിച്ചു. സിനിമയിലെ ജീവിതവും വിശേഷങ്ങളുമായി ഷൈനി സാറ മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

കുട്ടിക്കാലം

 പൊന്നാനിയിലാണ് ഞാൻ ജനിച്ചത്. വീട്ടിൽ അച്ഛനും അമ്മയും ഒരു സഹോദരിയും. അമ്മ സാറാമ്മ, അച്ഛൻ രാജൻ. അച്ഛൻ ഗൾഫിൽ ആയിരുന്നു. മാറഞ്ചേരിയിലെ എന്റെ വീടിന്റെ തൊട്ടടുത്തായിരുന്നു ജിഷാർ ടാക്കീസ്. മിക്കപ്പോഴും ഞാനും അനിയത്തി അനുവും അവിടെ പോയി സിനിമ കാണും. ചിലപ്പോൾ കൂട്ടുകാരുടെ കൂടെ പോകും. വീട്ടിൽ കിടന്ന് ബഹളം വയ്ക്കുമ്പോൾ പോയി പടം കണ്ടോ എന്നു പറഞ്ഞ് അമ്മ ഞങ്ങളെ തിയറ്ററിലേക്ക് പറഞ്ഞുവിടും. തിയറ്റർ ഉടമ ഞങ്ങളുടെ കുടുംബ സുഹൃത്തായിരുന്നു. അതുകൊണ്ട് ടിക്കറ്റൊന്നും വേണ്ട. അങ്ങനെയാണ് സിനിമയോടുള്ള അഭിനിവേശം തുടങ്ങിയത്. മൂന്നാം ക്ലാസ് വരെ ഞാൻ നാട്ടിൽ പഠിച്ചു. നാല് മുതൽ പത്താം ക്ലാസ് വരെ മുണ്ടക്കയം സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിലായിരുന്നു. അച്ഛന്റെ സഹോദരി തങ്കമ്മ ആ സ്കൂളിൽ ടീച്ചറായിരുന്നു. നന്നായി പഠിക്കാൻ വേണ്ടി എന്നെ ആന്റിക്കൊപ്പം പറഞ്ഞയച്ചു. അച്ഛന്റെയും അമ്മയുടെയും നാടുകൂടിയായിരുന്നു മുണ്ടക്കയം. സ്കൂളിൽ ഞാൻ നാടകം, മിമിക്രി, മോണോ ആക്ട് തുടങ്ങിയ പരിപാടികൾക്കൊക്കെ പങ്കെടുത്തു. എന്റെ സിനിമ കാണലിന് അവിടെയും കുറവുവന്നില്ല. അച്ഛന്റെ അമ്മായിയും എന്നെപ്പോലെ ഒരു സിനിമാഭ്രാന്തിയായിരുന്നു. ഞങ്ങൾ തിയറ്ററിൽ പോയി റിലീസാകുന്ന എല്ലാ സിനിമകളും കണ്ടു.

Diese Geschichte stammt aus der November 18, 2023-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der November 18, 2023-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MANORAMA WEEKLYAlle anzeigen