ബാലതാരമായി വന്ന് പിന്നീടു നായികയായ ഒട്ടേറെ അഭിനേതാക്കളുണ്ട് മലയാള സിനിമയിൽ. അത്തരത്തിൽ കുറുമ്പും കുസൃതിയും കളിചിരികളുമായി കിലുക്കം കിലുകിലുക്കം' എന്ന ചിത്രത്തിലെ ടിങ്കുമോൾ എന്ന കഥാപാത്രമായാണ് ബേബി നയൻതാര മലയാള സിനിമയിൽ അരങ്ങേറിയത്. കുഞ്ഞുപ്രായത്തിൽ തന്നെ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർക്കൊപ്പവും പുതുതലമുറയിലെ സൂപ്പർ താരങ്ങൾക്കൊപ്പവും നയൻതാര സ്ക്രീൻ പങ്കിട്ടു. തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രം ജെന്റിൽമാന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതോടെ ബേബി നയൻതാര എന്ന മലയാളികളുടെ പ്രിയപ്പെട്ട കുട്ടിത്താരം നയൻതാര ചക്രവർത്തി എന്ന നായികയായി മാറും. നായികയായി അരങ്ങേറുന്നത് തമിഴിലൂടെയാണെങ്കിലും ഇനിയങ്ങോട്ട് മലയാളത്തിലും സജീവമാകാനാണ് നയൻതാരയുടെ തീരുമാനം. സിനിമാവിശേഷങ്ങളുമായി നയൻതാര മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.
ലാൽ അങ്കിളിന്റെ ടേക്ക് ആർട്ടിസ്റ്റ്
ടെലിവിഷൻ ചാനലിൽ സെൻസേഷൻ എന്നൊരു പരിപാടി ഉണ്ടായിരുന്നു. കുട്ടികളുടെ ഫോട്ടോസ് കാണിക്കുന്ന പരിപാടിയാണത്. അതിലേക്ക് അമ്മയാണ് എന്റെ ഫോട്ടോ അയച്ചത്. അന്നെനിക്ക് ഒരു വയസ്സാണു പ്രായം. എന്റെ ഫോട്ടോ കണ്ട് സിനിമയിൽനിന്നു കുറെ അവസരങ്ങൾ വന്നു. അങ്ങനെയാണ് 'കിലുക്കം കിലുകിലുക്കത്തിൽ അഭിനയിച്ചത്. ആ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് രണ്ടര വയസ്സേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുള്ള ഓർമകളാണ് ഉള്ളത്. എന്നെ ടേക്ക് ആർട്ടിസ്റ്റ് എന്നായിരുന്നു ലാൽ അങ്കിൾ വിളിച്ചിരുന്നത്. കാരണം, റിഹേഴ്സലിന്റെ സമയത്ത് ഞാൻ ഓരോന്നു കാണിച്ച് കളിച്ചു നിൽക്കും. ടേക്കിന്റെ സമയമാകുമ്പോൾ നന്നായി ചെയ്യുമായിരുന്നു എന്നാണു പറഞ്ഞു കേട്ടിട്ടുള്ളത്. പിന്നീടൊരു അവാർഡ് പരിപാടിക്കു കണ്ടപ്പോഴും അങ്കിൾ അതിനെക്കുറിച്ചു പറഞ്ഞിരുന്നു.
മമ്മൂട്ടി അങ്കിൾ
Diese Geschichte stammt aus der December 16,2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 16,2023-Ausgabe von Manorama Weekly.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്