ചിരിയുടെ സ്നേഹശ്രീ
Manorama Weekly|18May2024
എനിക്ക് കൂടുതൽ താൽപര്യം കലയോടായിരുന്നു. പേരന്റ്സ് മീറ്റിങ്ങിന് അച്ഛനോ അമ്മയോ വരുമ്പോൾ സ്കൂളിലെ അധ്വാപകർ പറഞ്ഞിരുന്നു എന്റെ താൽപര്യങ്ങൾ ഇതൊക്കെയാണെന്ന്. അങ്ങനെ വീട്ടിൽനിന്നു പ്രോത്സാഹനം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുമ്പോഴും നാടകമെന്നു പറഞ്ഞ് നടന്നപ്പോൾ അച്ഛനു ദേഷ്യം വന്നു. അച്ഛൻ സ്കൂളിൽ വന്ന് അധ്യാപകരെ കണ്ട് പരാതി പറഞ്ഞു. ഫാദർ എഫ്രെയിം തോമസ് ആയിരുന്നു പ്രിൻസിപ്പൽ. അച്ഛൻ പരാതി പറയുമ്പോൾ ഫാദർ പറയും, "അവൻ പഠിച്ചോളും, പേടിക്കേണ്ട' എന്ന്.
സന്ധ്യ കെ പി
ചിരിയുടെ സ്നേഹശ്രീ

മലയാള സിനിമയ്ക്ക് ഒരുപിടി ഹാസ്യതാരങ്ങളെ സമ്മാനിച്ച പരിപാടിയായിരുന്നു മഴവിൽ മനോരമയിലെ "മറിമായം. അതിലെ ലോലിതൻ എന്ന കഥാപാത്രമായാണ് എസ്.പി.ശ്രീകുമാർ പ്രേക്ഷകർക്കു പ്രിയങ്കരനായത്. പിന്നീട് "പാപ്പിലിയോ ബുദ്ധ'യിലെ ആദിവാസി യുവാവായ ശങ്കരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ബിഗ് സ്ക്രീനിലും ഹരിശ്രീ കുറിച്ചു. ചിരിയിലൂടെ മനസ്സു കവർന്ന ലോലിതനെ ജീത്തു ജോസഫിന്റെ 'മെമ്മറീസി'ലെ സൈക്കോട്ടിക് വില്ലനായി കണ്ടപ്പോൾ മലയാളികൾ അമ്പരന്നു. ചെറുപ്പം മുതലേ അഭിനയം അഭിനിവേശമായി കൊണ്ടുനടക്കുന്ന ശ്രീകുമാർ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി. "മറിമായ'ത്തിനുശേഷം ഉപ്പും മുളകും, ചക്കപ്പഴം എന്നീ ഹാസ്യപരമ്പരകളിലും അഭിനയിച്ചു. “മറിമായത്തിലെ മണ്ഡോദരിയായ സ്നേഹയെ വിവാഹം കഴിച്ചു. കേദാറിന്റെ അച്ഛനായി. സംഗീതം, നാടകം, സിനിമ, സീരിയൽ, ജീവിതം... വിശേഷങ്ങളുമായി എസ്.പി.ശ്രീകുമാറും സ്നേഹ ശ്രീകുമാറും മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

ലോലിതൻ, കുട്ടുമാമൻ ഉത്തമൻ, മൂന്ന് കഥാപാത്രങ്ങളും തമാശക്കാരാണ്. ആവർത്തനം ഒഴിവാക്കാൻ ശ്രദ്ധിക്കാറുണ്ടോ?

സ്ക്രിപ്റ്റിൽ ആവർത്തനം ഉണ്ടാകാറില്ല. തമാശ ഉണ്ടാക്കാനായിട്ട് മനഃപൂർവം ശ്രമിക്കാറില്ല. വേണമെന്നു കരുതി കൗണ്ടറടിക്കാതെ സന്ദർഭോചിതമായി പറയുമ്പോൾ അത് നല്ലതായി വരുന്നു. മറിമായം, ഉപ്പും മുളകും, ചക്കപ്പഴം ഈ മൂന്നിലും അങ്ങനെയേ ചെയ്തിട്ടുള്ളൂ. ചക്കപ്പഴം സ്പോട്ട് ആയിട്ടാണ് റിക്കോർഡ് ചെയ്യുന്നത്. പൂർണമായും സ്ക്രിപ്റ്റിനെ ആശ്രയിക്കാൻ പറ്റില്ല. സ്ക്രിപ്റ്റ് നമുക്കു പഠിക്കാനുള്ളതാണ്. സന്ദർഭത്തെ മനസ്സിലാക്കാൻ. ഒരു പ്രത്യേക രംഗം അവതരിപ്പിക്കുമ്പോൾ തിരക്കഥ വായിച്ചതിനു ശേഷം ആ രംഗത്തിൽ ആരൊക്കെയുണ്ടോ അവരെല്ലാം ഇരുന്ന് ചർച്ച ചെയ്യും. ഡയലോഗുകൾ പലപ്പോഴും അങ്ങനെയാണ് ഉണ്ടാകുന്നത്. നാടകം പോലെ ഫൈൻ ട്യൂൺ ചെയ്ത് ഷാർപ്പ് ആക്കാനുള്ള സമയം ഇല്ല.

ഇപ്പോഴും ലോലിതൻ എന്നാണല്ലോ അറിയപ്പെടുന്നത്...?

Diese Geschichte stammt aus der 18May2024-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der 18May2024-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MANORAMA WEEKLYAlle anzeigen
കൃഷിയും കറിയും
Manorama Weekly

കൃഷിയും കറിയും

കോളിഫ്ലവർ

time-read
1 min  |
December 28,2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

ക്രീമി ചിക്കൻ പാസ്ത

time-read
1 min  |
December 28,2024
നായ്ക്കളിലെ ഛർദി
Manorama Weekly

നായ്ക്കളിലെ ഛർദി

പെറ്റ്സ് കോർണർ

time-read
1 min  |
December 28,2024
മുന്നറിവുകൾ
Manorama Weekly

മുന്നറിവുകൾ

കഥക്കൂട്ട്

time-read
1 min  |
December 28,2024
അഭിനയത്തിന്റെ കരിമ്പുതോട്ടം
Manorama Weekly

അഭിനയത്തിന്റെ കരിമ്പുതോട്ടം

വഴിവിളക്കുകൾ

time-read
2 Minuten  |
December 28,2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മാപ്പള ബിരിയാണി

time-read
1 min  |
December 21 , 2024
അങ്ങനെയല്ല, ഇങ്ങനെ
Manorama Weekly

അങ്ങനെയല്ല, ഇങ്ങനെ

കഥക്കൂട്ട്

time-read
2 Minuten  |
December 21 , 2024
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
Manorama Weekly

കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം

വഴിവിളക്കുകൾ

time-read
1 min  |
December 21 , 2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മഷ്റൂം ക്രീം സൂപ്പ്

time-read
1 min  |
December 14,2024
വർഷങ്ങൾക്കുശേഷം നായികയായി വർഷ
Manorama Weekly

വർഷങ്ങൾക്കുശേഷം നായികയായി വർഷ

വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്

time-read
1 min  |
December 14,2024