നീരജയുടെ സിനിമാദർശനം
Manorama Weekly|June 29,2024
ആവേശം, വൈറസ്, ഹലാൽ ലൗ സ്റ്റോറി, ഒരു തെക്കൻ തല്ലുകേസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നീരജ രാജേന്ദ്രൻ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.
സന്ധ്യ കെ. പി
നീരജയുടെ സിനിമാദർശനം

"ദർശന രാജേന്ദ്രന്റെ അമ്മയല്ലേ? എന്ന് ചോദിച്ചിരുന്നവരെല്ലാം ഇപ്പോൾ നീരജരാജേന്ദ്രനോട് ചോദിക്കുന്നത് "ആവേശത്തിലെ ബിബിമോന്റെ അമ്മയല്ലേ?' എന്നാണ്. "മോൻ ഹാപ്പിയല്ലേ?'എന്ന കുഞ്ഞു ചോദ്യത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്നിരിക്കുകയാണ് ബിബിമോന്റെ അമ്മ. തൃശ്ശിവപേരൂർ ക്ലിപ്തം' എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച നീരജ ചുരുങ്ങിയ കാലയളവിൽ അൻപതോളം സിനിമകളിലും ഒട്ടേറെ പരസ്യങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. പക്ഷേ, "ആവേശം അഭിനയജീവിതത്തിലെ വഴിത്തിരിവായി. ആവേശം, വൈറസ്, ഹലാൽ ലൗ സ്റ്റോറി, ഒരു തെക്കൻ തല്ലുകേസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നീരജ രാജേന്ദ്രൻ മനോരമ ആഴ്ചപ്പതിപ്പിനോട് മനസ്സു തുറക്കുന്നു.

കുറെ ആരാധകരുണ്ടല്ലോ ഇപ്പോൾ?

എട്ടു വർഷത്തിനിടെ അൻപതോളം സിനിമകളിൽ അഭിന യിച്ചു. ഷോർട്ട് ഫിലിമുകളും പരസ്യങ്ങളുമായി നൂറിന് മുകളി ലായിക്കാണും. പക്ഷേ, ആളുകളെന്നെ തിരിച്ചറിഞ്ഞ് തുടങ്ങി യത് ആവേശത്തിനുശേഷമാണ്. ബിബിമോന്റെ അമ്മയല്ലേ എന്നാണ് ഇപ്പോൾ എല്ലാവരും ചോദിക്കുന്നത്. മക്കൾ ദർശന യും ഭാവനയും പറയുന്നുണ്ട്, ആരെക്കണ്ടാലും ഇപ്പോൾ അമ്മ യുടെ വിശേഷം ചോദിക്കാനേ സമയം ഉള്ളൂ എന്ന്. “ഒന്നു പറയണേ ഞങ്ങൾ അമ്മയുടെ ഫാനാണെന്ന്,' എന്ന്.

“ആവേശത്തിലേക്ക് എത്തിയ വഴി?

“ആവേശത്തിലേക്ക് സംവിധായകൻ ജിത്തു എന്നെ നേരിട്ടു വിളിച്ചതാണ്. വളരെ മുൻപു ഞാൻ ജിത്തു സംവിധാനം ചെയ്ത ഒരു പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം ജിത്തുവിന്റെ ആദ്യ സിനിമ "രോമാഞ്ചം' റിലീസ് ചെയ്തപ്പോൾ ആദ്യ ഷോ കാണാൻ എന്നെയും വിളിച്ചിട്ടുണ്ടായിരുന്നു. അവിടെ വച്ചാണ് ജിത്തു എന്നോട് "ആവേശത്തെക്കുറിച്ചും ആ സിനിമയിൽ എനിക്കൊരു വേഷമുണ്ട് എന്ന കാര്യവും പറഞ്ഞത്. കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ ജിത്തു പറഞ്ഞത് വളരെ ഹാപ്പിയായിട്ടുള്ള ഒരാളാണ്, ഒന്നും പേടിക്കേണ്ട എന്നു മാത്രമാണ്. ജിത്തു തിരക്കഥയെഴുതുന്ന അടുത്ത സിനിമയിലും ഞാനുണ്ട്.

പരസ്യത്തിലൂടെയാണോ ക്യാമറയ്ക്കു മുന്നിൽ എത്തിയത്? ഞാൻ ആദ്യം അഭിനയിച്ചത് "തൃശ്ശിവപേരൂർ ക്ലിപ്തം' എന്ന സിനിമയിലാണ്. അതിന്റെ വർക്ക് കഴിഞ്ഞ് വീട്ടിൽ വന്നു കയറിയപ്പോഴാണ് പരസ്യത്തിലേക്കുള്ള വിളി വന്നത്. അവിടെ ഞാൻ നേരത്തേ ഓഡിഷൻ കൊടുത്തിട്ടുണ്ടായിരുന്നു.

"തൃശ്ശിവപേരൂർ ക്ലിപ്തത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

Diese Geschichte stammt aus der June 29,2024-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der June 29,2024-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.