ജാഫർകുട്ടി എന്ന വിളക്കുമരം
Manorama Weekly|November 23,2024
വഴിവിളക്കുകൾ
ഡോ. ബി. ഇക്ബാൽ
ജാഫർകുട്ടി എന്ന വിളക്കുമരം

1947 ൽ ചങ്ങനാശേരിയിൽ ജനനം. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ന്യൂറോ സർജനായി സേവനം അനുഷ്ഠിച്ചു. ന്യൂറോ സർജറി പ്രഫസർ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ്, കേരള സർവകലാശാല വൈസ്ചാൻസലർ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം എന്നീ ചുമതലകൾ വഹിച്ചു. നിരോധിച്ച മരുന്നുകൾ നിരോധിക്കേണ്ട മരുന്നുകൾ, ഹോർത്തൂസ് മലബാറിക്കൂസ് പ്രവേശിക മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ, പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും, പുസ്തകസഞ്ചി എന്നിവ പ്രധാന കൃതികൾ. ഭാര്യ ഡോക്ടർ എ. മെഹറുന്നീസ ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആയിരുന്നു.

മക്കൾ ഡോ. അമൽ ഇക്ബാൽ, അപർണ ഇക്ബാൽ വിലാസം: GRA E304, കുഴുവേലിൽ വീട്, ചിലമ്പിൽ ലെയ്ൻ, ഗാന്ധിപുരം, ശ്രീകാര്യം, തിരുവനന്തപുരം-695017

ചങ്ങനാശേരിയിലെ ധനിക കുടുംബത്തിലാണു ഞാൻ ജനിച്ചത്. എന്റെ അച്ഛനൊരു വ്യാപാരിയായിരുന്നു. എന്റെ ജീവിതത്തിലെ വഴിവിളക്കുകളിൽ പ്രധാനിയാണ് എന്റെ മൂത്ത സഹോദരി ഹാരിഫാ ബീവിയുടെ ഭർത്താവ് ടി.എ.ജാഫർകുട്ടി. കോ ൺഗ്രസ് നേതാവായിരുന്ന അദ്ദേഹം കായംകുളം മുനിസിപ്പൽ ചെയർമാനായി ഏതാനും വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മച്ച എന്നാണ് ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നത്. അദ്ദേഹത്തിന് എന്നോടു വളരെ ഇഷ്ടമായിരുന്നു.

Diese Geschichte stammt aus der November 23,2024-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der November 23,2024-Ausgabe von Manorama Weekly.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.