മൈ ഡിയർ കരടിയിൽ കലാഭവൻ മണിയുടെ ഡ്യൂപ്പാവാൻ കലാഭവൻ ഷാജോണിന്റെ പേര് നിർദ്ദേശിച്ചത് കോട്ടയം നസീറാണ്. മിമിക്രിയിൽ നിറഞ്ഞുനിൽക്കുമ്പോഴും സിനിമ ഒരുതരം പാഷനായി കൊണ്ടുനടന്ന കലാഭവൻ ഷാജോൺ തനിക്ക് ലഭിച്ച ഓഫർ ആഹ്ലാദത്തോടെ സ്വീകരിച്ചു. ചാക്കിൽ പ്രത്യേകം തയ്യാറാക്കിയ കരടിയുടെ രൂപത്തിലുള്ള കറുത്ത വസ്ത്രവും, മുഖം മുഴുവൻ കാണാത്ത തരത്തിലുള്ള മാസ്കുമണിഞ്ഞാണ് കലാഭവൻ മണിയുടെ ഡ്യൂപ്പായി ക്യാമറയുടെ മുന്നിലെത്തിയത്. ഷൂട്ടിംഗ് ദിവസങ്ങളിൽ പൊരിവെയിലത്ത് ബൈക്ക് ഓടിച്ചതിനു പുറമെ ഫൈറ്റ് ചെയ്യേണ്ടിയും വന്നു. ഒന്നോ രണ്ടോ ദിവസമല്ല. നാൽപ്പത് ദിവസമാണ് സ്വന്തം മുഖം ക്യാമറയുടെ മുന്നിൽ കാണിക്കാതെ കലാഭവൻ ഷാജോൺ കരടിയായി അഭിനയിച്ചത്. ഒരു നട്ടുച്ച നേരത്ത് ചുട്ടു പൊള്ളുന്ന കടുത്ത വെയിലിൽ ഉരുകിയൊലിച്ച് കലാഭവൻ ഷാജോൺ കരടിയുടെ വേഷം അഴിച്ചു മാറ്റിയപ്പോൾ പൊട്ടിക്കരഞ്ഞു.
അങ്ങനെ, കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന കലാഭവൻ ഷാജോൺ മലയാള സിനിമയിലെ മുഖ്യധാരയിൽ അറിയപ്പെടുന്ന നടനും, കഥാകൃത്തും, സംവിധായകനുമായി വളരുകയായിരുന്നു. ഹാസ്യനടനെന്ന ലേബലിൽ നിന്നും വഴിമാറി ശക്തമായ ക്യാരക്ടർ വേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയാണ് കലാഭവൻ ഷാജോൺ ബ്രദേഴ്സ് ഡേയിലൂടെ മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനായത്.
ചെറുപ്പം മുതൽക്കേ സിനിമാനടനാവണമെന്ന ആഗ്രഹം മനസ്സിൽ കൊണ്ടുനടന്ന കലാഭവൻ ഷാജോൺ മിമിക്രിയിലൂടെയാണ് ആദ്യമായി പൊതുവേദിയിലെത്തിയത്. മംഗളം മിമിക്സിലൂടെ അമച്വർ മിമിക്സ് രംഗത്ത് സജീവമായ കലാഭവൻ ഷാജോൺ ജോക്സ് ഇന്ത്യയിലൂടെ കടന്നുവന്ന് 1995 ലാണ് കലാഭവനിലെത്തിയത്. സ്വാഭാവികമായും സ്വന്തം പേരിനൊപ്പം കലാഭവന്റെ പേരും പതിഞ്ഞു.
പതിമൂന്ന് വർഷം മുൻപ് പുറത്തിറങ്ങിയ ദൃശ്യത്തിലെ പോലീസുകാരനായ സഹദേവനെന്ന കഥാപാത്രം കലാഭവൻ ഷാജോണിന്റെ ജീവിതത്തിൽ സൃഷ്ടിച്ച വിസ്മരിക്കാനാവാത്ത ചില പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നു.
മൈ ബോസ്സിന്റെ ഡബ്ബിംഗ് സമയത്താണ് സംവിധായകൻ ജീത്തുജോസഫ് ദൃശ്യത്തിന്റെ സ്ക്രിപ്റ്റ് ഷാജോണിന് വായിക്കാൻ കൊടുത്തത്. സ്ക്രിപ്റ്റ് വായിച്ചുകഴിഞ്ഞപ്പോൾ പോലീസുകാരൻ സഹദവനായി ഷാജോൺ അഭിനയിക്കണമെന്ന് ജീത്തുജോസഫ് പറഞ്ഞപ്പോൾ കോമഡി വേഷങ്ങൾ മാത്രം ചെയ്തിരുന്ന കലാഭവൻ ഷാജോൺ ശരിക്കും ഞെട്ടി. ദൃശ്യത്തിന്റെ കഥ കേട്ട മമ്മൂട്ടിയും മോഹൻലാലും നെഗറ്റീവ് ക്യാരക്ടറായ സഹദേവനാവുന്നത് കലാഭവൻ ഷാജോണാണെന്നറിഞ്ഞപ്പോൾ പോസിറ്റീവായ മറുപടിയാണ് പറഞ്ഞത്.
Diese Geschichte stammt aus der July 01, 2022-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 01, 2022-Ausgabe von Nana Film.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
4 സീസൺസ്
കല്യാണബാന്റ് സംഗീതകാരനിൽ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിൽ മത്സരാർത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനാദ്ധ്വാനവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്നിച്ചിറകുകളാണ്.
നയൻതാരയുടെ സോളോ ഡാൻസ്.
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയും, ലേഡി സൂപ്പർസ്റ്റാറുമായ നയൻതാര, വിവാഹത്തിന് ശേഷം നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്താണ് അഭിനയിക്കുന്നത്.
രണ്ടാം യാമം
യുവനടന്മാരിൽ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും, സാസ്വികയുമാണ് ഗാനരംഗത്തിലെ അഭിനേതാക്കൾ.
മുള്ളൻകൊല്ലിയിലെ ദുരൂഹതകൾക്ക് പിന്നിൽ എന്ത്?
നാൻസി എന്ന പെൺകുട്ടിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഒന്നിച്ചുപഠിച്ചിരുന്ന ജോണും, അർജുനും, ഗൗതവും, വെങ്കിയും, ആനിയും, ഗീതുവും ഈ നാട്ടിലേക്ക് വരുന്നത്
ഒരു ആൾട്ടർനെറ്റ് രേഖാചിത്രം
രേഖാചിത്രത്തെക്കുറിച്ച് സംവിധായകൻ ജോഫിൻ ടി. ചാക്കോ നൽകുന്ന ആദ്യഅഭിമുഖം
ഘാട്ടി
വിക്ടിം, ക്രിമിനൽ, ലെജൻഡ് എന്നാണ് ചിത്രത്തിന് ഉപയോഗിച്ചിരിക്കുന്ന ടാഗ് ലൈൻ
മുപ്പതിന്റെ വിസ്മയത്തിൽ നസ്രിയ
സ്വപ്നം പോലെ മലയാളസിനിമയിലേക്ക് കയറിവന്ന് സ്വപ്നതുല്യമായ വൻ വിജയങ്ങളിലേക്ക് നടന്നു കയറിക്കൊണ്ടിരിക്കുകയാണ് 2024 ൽ നസ്രിയ
തൊട്ടതെല്ലാം പൊന്ന്
സംവിധായകൻ എന്ന നിലയിൽ രണ്ട് ദേശീയ പുരസ്ക്കാരങ്ങളും ആഗോളനിലയിൽ പ്രേക്ഷകശ്രദ്ധയും നേടിയ ക്രിസ്റ്റോടോമിയുടെ വിശേഷങ്ങളിലൂടെ...
ഡിസംബർ 'ഒരു അത്ഭുതമാസം
തിരക്കഥാകൃത്തും നായകനടനുമായ ഡിനോയ് പൗലോസ് തന്റെ ക്രിസ്തുമസ് ഓർമ്മകൾ നാനയ്ക്ക് വേണ്ടി പങ്കുവയ്ക്കുന്നു...
പൊൻMAN
ലിജോമോൾ ജോസ് ആണ് ചിത്രത്തിലെ നായിക