
നാലു വർഷം മുൻപാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ തേക്കിൻകാട്ടിൽ ഡോ. തോമസ് ഏബ്രഹാം റംബുട്ടാൻ കൃഷിയിലേക്കു തിരിയുന്നത്. മെഡിസിനു പഠിക്കാൻ ചെലവിട്ട അതേ ഊർജവും സമർപ്പണവും പഴവർഗകൃഷിയെക്കുറിച്ചു പഠിക്കാനും വിനിയോഗിച്ചെന്നു ഡോ. തോമസ്. അദ്ദേഹത്തിന്റെ വാക്കുകൾ പൂർണമായും ശരിവയ്ക്കുന്നതാണ് തൊടുപുഴ നഗരത്തിന്റെ അതിർത്തി പ്രദേശമായ തെക്കുംഭാഗത്ത് 10 ഏക്കറിൽ വിളഞ്ഞു നിൽക്കുന്ന റംബുട്ടാൻ തോട്ടം. സംസ്ഥാനത്തുതന്നെ ഏറ്റവും ശാസ്ത്രീയമായി കൃഷിയും വിള പരിപാലനവും നടക്കുന്ന പഴവർഗത്തോട്ടങ്ങളിലൊന്നാണിത്.
കൃഷിയിടത്തിലേക്ക്
പ്രചാരമേറിയ എൻ18 റംബുട്ടാൻ തന്നെയാണ് ഡോക്ടറുടെ കൃഷിയിനം. 18 കായ്കൾ ചേർന്നാൽ ഒരു കിലോ എന്നതാണ് കണക്ക്. മികച്ച പരിപാലനത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞെന്നു ഡോ. തോമസ്. 50-60 ഗ്രാം തൂക്കമെത്തുന്നുണ്ട് ഓരോ പഴവും. പാകമായതിനു ശേഷവും മൂന്നാഴ്ചയോളം മരത്തിൽത്തന്നെ നിർത്താം എന്നതാണ് എൻ 18 നൽകുന്ന പ്രധാന നേട്ടം. കർഷകർക്ക് വിപണിയിൽ വിലപേശലിന് കൂടുതൽ സമയം കിട്ടും. മധുരത്തിലും മുന്നിൽ. തൈകൾ നട്ടിരിക്കുന്നത് 40X40 അടി അകലത്തിൽ. ചെറു കുന്നുകൾ നിറ ഞ്ഞ ഭൂപ്രകൃതിക്ക് അനുസൃതമായി ഏക്കറിൽ 33 മുതൽ 39 വരെ മരങ്ങൾ.
പലരും 20X20 അടി രീതി സ്വീകരിക്കുമ്പോൾ, തൈകൾ നൽകിയ കാഞ്ഞിരപ്പള്ളിയിലെ ഹോംഗ്രോൺ ബയോടെക് ശുപാർശ ചെയ്ത 40X40 അടി അകലത്തിൽത്തന്നെ ഉറച്ചു നി ന്നു ഡോക്ടർ. നല്ല സൂര്യപ്രകാശവും ജൈവവള ലഭ്യതയും വേനലിൽ നന്നായി നനയും ആവശ്യമുള്ള വിളയാണ് റംബുട്ടാൻ. മൂന്നിനും വേണ്ടി പരസ്പരം മത്സരിക്കാതിരിക്കാനും തൈകൾക്കെല്ലാം ഒരേ വളർച്ച ലഭിക്കാനും ഈ അകലം ഗുണകരമെന്നു ഡോക്ടർ.
Diese Geschichte stammt aus der July 01, 2022-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der July 01, 2022-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

ഗ്രോബാഗിൽ ഇഞ്ചിക്കൃഷി മികച്ച വിളവ്, ഗുണമേന്മ
പോട്ടിങ് മിശ്രിതമൊരുക്കൽ മുതൽ വിളവെടുപ്പുവരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കൊതിപ്പിച്ച് കൊക്കോ ടൂറിസം
ഒരൊറ്റ വിളയിനം മാത്രം പ്രയോജനപ്പെടുത്തി ഒന്നാന്തരം ഫാം ടൂറിസം

വേനൽപച്ചക്കറികൾക്ക് കീടശല്യമേറുമ്പോൾ
മാർച്ചിലെ കൃഷിപ്പണികൾ

വയൽ വരമ്പ്, വായന
വയൽ ടൂറിസവുമായി കൊല്ലങ്കോട്ടെ കുടിലിടം

അന്നു വർഷംപോലെ കൃഷി ഇന്നു വർഷം മുഴുവൻ കൃഷി
അന്നും ഇന്നും

രുചിയൂറും മൾബറി
കൊളസ്ട്രോൾ കുറയ്ക്കും

രോഗ, കീടങ്ങൾക്കെതിരെ ഏലത്തിൽ ജൈവരീതി
മിത്രകുമിളുകളും മിത്ര ബാക്ടീരിയയും ഫലപ്രദം

സ്വർഗംമേട്ടിലെ ഉട്ടോപ്യൻ ക്യാമ്പ്
ഭക്ഷണക്കാടിനുള്ളിൽ വേറിട്ട ജീവിതം ആസ്വദിക്കാം

ബൾബിൽനിന്നു വരും പൂങ്കുല
അമാരിലിസ് ലില്ലിയുടെ വിശേഷങ്ങൾ

ഏലക്കാടുകളിൽ രാപാർക്കാം
വണ്ടൻമേട്ടിലെ ഏലത്തോട്ടത്തിനു നടുവിൽ ജയൻ ജോസഫിന്റെ എലെറ്റേറിയ