
പച്ചക്കറികളുടെ ഓണക്കാല വിളവെടുപ്പിനുശേഷം പരിചരണം മുടക്കാതിരുന്നാൽ തുടർന്നും വിളവെടുപ്പ് നടത്താനാകും. സെപ്റ്റംബറിൽ പച്ചക്കറികളെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ പൗഡറി മിൽഡ്യൂ, ഡൗണി മിൽഡ്യൂ എന്നീ പൂപ്പൽ ബാധകളാണ്. പൊട്ടാസ്യം സിലിക്കേറ്റ് ലാ യനി തളിച്ചുനൽകുന്നത് ഇവയെ പ്രതിരോധിക്കുന്നതിനു ഫലപ്രദമാണ്. അഥവാ പൂപ്പൽ ആക്രമണമുണ്ടായാൽ ബാസിലസ് സബിലസ് എന്ന മിത്രകുമിളിനെ ഉപയോഗിച്ച് അവയെ തുരത്താം.
ശീതകാല പച്ചക്കറികളുടെ തെ ഉൽപാദനം സെപ്റ്റംബർ ആദ്യവാരത്തിൽ ആരംഭിക്കാം. കാബേജ്, കോളിഫ്ളവർ, ബക്കോളി എന്നിവ വളർച്ച പൂർത്തിയാക്കുന്ന കാലത്തു മഴ
പെയ്താൽ വെള്ളമിറങ്ങി കേടു വരാനിടയുണ്ട്. അതിനാൽ ഒക്ടോബർ ആദ്യം തന്നെ തൈകൾ കൃഷിയിടത്തിൽ നടുന്നതാണു നല്ലത്. ശീതകാലപച്ചക്കറികളുടെ രണ്ടാം ഇല മുതൽ ബോറോണിന്റെ കുറവുണ്ടാകുന്നതായി പല സ്ഥലങ്ങളിലെയും പഠനം തെളിയിക്കുന്നു. ഇലകളിലെ പർപ്പിൾ നിറമാണ് ലക്ഷണം. ഈ ലക്ഷണം കണ്ടാലുടൻ ബോറോൺ തളിച്ചുനൽകി പ്രശ്നം പരിഹരിക്കാം. ബോറോൺ ന്യൂനതയഥാസമയം പരി ഹരിച്ചില്ലെങ്കിൽ വിളവുണ്ടാകാതെ വരാം.
പച്ചക്കറിത്തെകളുണ്ടാക്കുമ്പോൾ ബാധിക്കാവുന്ന രോഗമാണ് കടചീയൽ. ഇതിനെതിരെ പ്രതിരോധ വഴികളാണ് മെച്ചം. തൈകൾ നടുന്ന തിനു മുൻപ് പോട്ടിങ് മിശ്രിതത്തിൽ ബാസിലസ് സബിലസ് ചേർക്കണം. തൈകൾക്ക് 25 ദിവസം പ്രായമാകുമ്പോഴാണ് നടുന്നത്. വളരെ പ്രായം ചെന്ന തൈകൾക്ക് വേരു പിടിക്കുന്നതിനും വിളവുണ്ടാകുന്നതിനും കാല താമസമുണ്ടാകാം. ഏകദേശം 25 ദിവസം പ്രായമാകുമ്പോഴാണ് തൈകൾ കൃഷിയിടത്തിലേക്ക് പറിച്ചു നടുക. കൃഷിയിടത്തിൽ നടുകയാണെങ്കിൽ വേരു പിടിക്കുന്നതിലും കുറവുണ്ടാകാം.
കുരുമുളക്
ദ്രുതവാട്ടം പരത്തുന്ന കുമിളിന്റെ വ്യാപനം തടയാൻ മണ്ണിലെ അമ്ലത കുറയ്ക്കണം. രോഗപ്രതിരോധത്തിനായി 40 ഗ്രാം ബാസില്ലസ് സബിലിസ് അല്ലെങ്കിൽ സ്യൂഡോമോണാസ് ഇവയിൽ ഒന്ന് 40 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ കലക്കി തണ്ടിനോടു ചേർത്ത് മണ്ണിലേക്ക് ഒഴിക്കുന്നത് നല്ലതാണ്.
ഇഞ്ചി
Diese Geschichte stammt aus der September 01, 2022-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 01, 2022-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

മുട്ടക്കോഴി: മുടങ്ങാതെ വരുമാനം
നാടൻമുട്ടയ്ക്കു നല്ല ഡിമാൻഡ്

ബംപർ അടിച്ചു കൃഷിയിലും
ലോട്ടറി സമ്മാനത്തുക കൃഷിയിൽ മുടക്കിയ രവീന്ദ്രൻ നായരുടെ വാർഷിക വരുമാനം അതിന്റെ അഞ്ചിരട്ടി

നെല്ലിക്കുഴിയിലെ മയിൽക്കോഴികൾ
സനുവിന് നേട്ടം ഫെസന്റ്

കരുത്തൻ കങ്കൽ
തുർക്കിയിലെ തനത് നായ ഇനമായ കങ്കലിനെ പരിചയപ്പെടാം

അരുമലോകം ഉണരുന്നു വിപണിയും സജീവം
വളർച്ചയുടെ വഴിയേ വീണ്ടും

പ്രശ്നപരിഹാരം തേടി കട്ടപ്പന കർഷകസഭ
1995 സെപ്റ്റംബറിലാണ് കർഷകശ്രീ പ്രസിദ്ധീകരണം ആരംഭിച്ചത്.

പ്ലാവുകൃഷിക്കും പവൻമാറ്റ്
മൂന്നരയേക്കർ പുരയിടത്തിൽ പ്ലാവുകൃഷി ചെയ്യുന്ന ജ്വല്ലറി സംരംഭകൻ

പ്രശ്നങ്ങളിൽ നട്ടം തിരിഞ്ഞ് ഇടുക്കിയിലെ കർഷകർ
കാലാവസ്ഥമാറ്റം, വനവിസ്തൃതി വർധന, വന്യജീവിശല്യം, ഭൂനിയമങ്ങൾ തുടങ്ങിയവ സൃഷ്ടിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ

ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
എക്കാലവും വിപണിയുള്ള പൂച്ചെടിയിനം

മരങ്ങൾ മാറ്റി നടാം
പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്