ആകെ പത്തേക്കർ കൃഷിയിടമാണ് ഉണ്ണികൃഷ്ണനുള്ളത്. മൂന്നരയേക്കറിൽ നെൽകൃഷിയും അഞ്ചേക്കറോളം തെങ്ങ്, കമുക്, അടയ്ക്ക, വാഴ എന്നിവയുമുണ്ട്. എന്നാൽ ബാക്കി ഒന്നരയേക്കറിലെ പച്ചക്കറി കൃഷിയാണ് തന്റെ മുഖ്യവരുമാനമെന്ന് അദ്ദേഹം പറയുന്നു. ഇത്രയും കുറ ച്ചു സ്ഥലത്തുനിന്ന് പ്രതിവർഷം 30 ടൺ പച്ചക്കറിയാണ് വിപണിയിലെ ത്തിക്കുന്നത്. അതും പ്രീമിയം വില യ്ക്ക് കിലോയ്ക്ക് കുറഞ്ഞത് 30 രൂപ ശരാശരിവില കണക്കാക്കിയാൽ പോ 9 ലക്ഷം രൂപ വരുമാനം കിട്ടുന്നു ണ്ടെന്ന് ഉണ്ണിക്കൃഷ്ണൻ. ഉൽപാദന ച്ചെലവാകട്ടെ 2 ലക്ഷം രൂപ മാത്രം.
ഒന്നരയേക്കർ എട്ടരയേക്കറിനെ തോല്പിക്കുന്നതു പോളിഹൗസോ ഹൈഡ്രോപോണിക്സോ വഴിയല്ല, തുറസ്സായ സ്ഥലത്തെ കൃത്യതാകൃഷിയിലൂടെ സാങ്കേതികത്തികവാണ് ഉണ്ണികൃഷ്ണന്റെ പച്ചക്കറിക്കൃഷിയുടെ മുഖമുദ്ര. കേവലം ഒന്നരയേക്കറിലെ കൃഷിയിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച പച്ചക്കറിക്കർഷകനായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ രഹസ്യവും ഈ മികവുതന്നെ. കംപ്യൂട്ടർ മേഖലയിൽ പ്രവർത്തിച്ചിരു ന്ന ഉണ്ണിക്കൃഷ്ണൻ അച്ഛനിൽ നിന്നു കൃഷി ഏറ്റെടുത്തിട്ട് 12 വർഷമേ ആയിട്ടുള്ളൂ. ആദ്യ വർഷങ്ങളിൽ കൃഷി തുടർച്ചയായി നഷ്ടത്തിൽ കലാശിച്ചു. അപ്പോഴാണ് കേരള കാർഷിക സർവകലാശാലയിലെ ഡോ. സി. നാരായണൻകുട്ടിയെ പരിചയപ്പെട്ടത്. അ ദ്ദേഹമാണ് കൃത്യതാകൃഷിയുടെ സാധ്യതകൾ ഉണ്ണിക്കൃഷ്ണനെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ അതേപടി നടപ്പാക്കിയ ഉണ്ണിക്കൃഷ്ണനു പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
എന്നും വിൽക്കാൻ ഉൽപന്നം
കൃഷിയിടം രണ്ടായി തിരിച്ചാണ് ഇവിടെ കൃഷി. ഒരു ഭാഗത്തെ കൃഷി അവസാനിക്കുമ്പോഴേക്കും അടുത്ത ഭാഗം പൂവിട്ടിരിക്കും. ഓരോ ഭാഗത്തും കുറഞ്ഞത് 10 വിളകൾക്ക് സ്ഥലം കണ്ടെത്തും. ഒരു വിളയും അമിത തോതിൽ ചെയ്യില്ല. അതുകൊണ്ടുതന്നെ വിപണിയിൽ ഏതെങ്കിലും പച്ചക്കറിയിനത്തിന്റെ പ്രളയമുണ്ടാകുന്നത് ഉണ്ണിക്കൃഷ്ണനെ ബാധിക്കില്ല. ഇവിടെ നിന്നു പതിവായി പച്ചക്കറിയെടുക്കുന്ന സൂപ്പർ മാർക്കറ്റുകൾ വിപണി വിലയെക്കാൾ അധികവില നൽകുകയും ചെയ്യും. ചില കടകളിൽ ഉണ്ണിക്കഷ്ണന്റെ കൃഷിയിടത്തിലെ പച്ചക്കറിയാണെന്നു പ്രത്യേകം ബാനർ കെട്ടാറുണ്ട്. ഇപ്രകാരം 3 സീസണുകളിലായി തവണയാണ് കൃഷിയിറക്കുക. കൂടാതെ, നെല്ല് കൊയ്ത ശേഷം പാടത്ത് വെള്ളരിവർഗവിളകളും നടാ
Diese Geschichte stammt aus der October 01, 2022-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der October 01, 2022-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വിക്ടോറിയ ലില്ലി അലങ്കാര ജലസസ്യങ്ങളിലെ രാജ്ഞി
ഒരു ചെടി മതി, വലിയൊരു അലങ്കാരപ്പൊയ്കയുടെ ജലപ്പരപ്പ് നിറയ്ക്കാൻ
തക്കാളി വാട്ടമില്ലെങ്കിൽ നേട്ടം
തക്കാളിക്കൃഷിക്കു യോജിച്ച കാലമാണിത്
ശീതകാല പച്ചക്കറി വിഭവങ്ങൾ
കോളിഫ്ലവർ 65 ബീറ്റ്റൂട്ട് റൈസ്
പ്രമേഹനിയന്ത്രണത്തിന് പ്രത്യേക സാലഡുകൾ
ഈ മാസം 14 ലോകപ്രമേഹദിനം
തെങ്ങിൻതോപ്പിൽ ഇനി ഇളനീർ വീഞ്ഞ്
സ്വന്തമായി ഇളനീർവീഞ്ഞ് ഉൽപാദിപ്പിക്കാൻ കർഷകനു സർക്കാർ ലൈസൻസ്
കീരൈ വിറ്റ് കോടീശ്വരൻ
രാജ്യാന്തര വിപണിയിൽ ആദ്യമായി \"ചീര ഡിപ് സൂപ്പ് അവതരിപ്പിച്ച തമിഴ്നാട്ടിലെ യുവകാർഷിക സംരംഭകൻ
ആവേശം പകർന്ന് നാളികേരം
ഉൽപാദനം കുറഞ്ഞു
ടെൻഷനില്ലാതെ പെൻഷൻകാലം
പൊലീസിൽനിന്നു വിരമിച്ചശേഷം മത്സ്യക്കൃഷി
നല്ല മുളക് നൂറുമേനി
എന്നും കർഷകരുടെ പ്രിയപ്പെട്ട വിള
കാലാവസ്ഥമാറ്റം ചെറുക്കുന്ന പുതിയ വിളയിനങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ പുറത്തിറക്കിയ 109 വിളയിനങ്ങളിൽ കേരളത്തിനു യോജിച്ചവ അടുത്തറിയാം