പാൽവില വർധന പരിഹാരമല്ല
KARSHAKASREE|March 01, 2023
തീറ്റച്ചെലവു കുറയ്ക്കൽ, ഉപഭോക്താക്കൾക്കു നേരിട്ടു വിപണനം, മൂല്യവർധന എന്നിവയിലൂടെ പാലുൽപാദനം ലാഭകരമാക്കാം
ഡോ. പൊന്നുസ്വാമി, ഡോ. ഹിമ സുബിൻ മാത്യു**
പാൽവില വർധന പരിഹാരമല്ല

കേരളത്തിൽ ഉൽപാദിപ്പിക്കുന്ന പാലിൽ ഏറിയ പങ്കും പാലായിത്തന്നെയാണ് വിറ്റഴിക്കപ്പെടുന്നത്. എന്നാൽ തൈര്, മോര്, നെയ്യ്, ചീസ്, പനീർ തുടങ്ങിയവയുടെ വിൽപനയിൽ ഈയിടെയായി വൻ വർധനയുണ്ട്. ജനസംഖ്യയുടെ വർധന, ജീവിതശൈലിയിലെ മാറ്റം എന്നിവയാണ് ഇവയുടെ ഡിമാൻഡ് കൂടാൻ കാരണം. നിർഭാഗ്യവശാൽ ഈ പുതിയ സാഹചര്യം ഉപയോഗപ്പെടുത്താൻ നമ്മുടെ ചെറുകിട ക്ഷീരകർഷകർക്കു കഴിയുന്നില്ല.

 ക്ഷീരകർഷകർ നേരിടുന്ന പ്രശ്നങ്ങളെന്തൊക്കെ.

കേരളത്തിലെ ക്ഷീരമേഖല ഒട്ടേറെ പ്രശ്നങ്ങൾ നേരിടുകയാണിപ്പോൾ. അവയിലേറ്റവും പ്രധാനം തീറ്റച്ചെലവിലെ വർധന തന്നെ.

കുത്തനെ കൂടുന്ന തീറ്റച്ചെലവ് കേരളത്തിൽ പാലുൽപാദനച്ചെലവിന്റെ സിംഹഭാഗവും കാലിത്തീറ്റയ്ക്കാണ്. വിവിധ പഠന റിപ്പോർട്ടുകൾ അനുസരിച്ചു പാൽ ഉൽപാദനച്ചെലവിന്റെ 70 ശതമാനവും കാലിത്തീറ്റയ്ക്കു വേണ്ടിയാണ്. വിപണിയിൽ ലഭ്യമായ കാലിത്തീറ്റയിലുള്ള അമിത ആശ്രിതത്വമാണ് ഈ സ്ഥിതിക്കു പ്രധാന കാരണം. അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും വിലയുമനുസരിച്ചു കാലിത്തീറ്റവില ചാഞ്ചാടിക്കൊണ്ടിരിക്കും. കോവിഡും റഷ്യ-യുക്രെയ്ൻ യുദ്ധവും കാരണം അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതിനാൽ 40% വ രെ വിലവർധനയാണ് അടുത്ത കാല കാലിത്തീറ്റയ്ക്ക് ഉണ്ടായത്. കേര ളത്തിൽ കന്നുകാലി വളർത്തൽ ലാഭകരമാകണമെങ്കിൽ തീറ്റച്ചെലവു കുറച്ചേ പറ്റൂ.

സങ്കരയിനം പശുക്കളോടുള്ള അമിത പ്രിയം: കേരളത്തിൽ വളർത്തുന്ന പശുക്കളിൽ 80-90% സങ്കരയിനമാണ്. ശേഷിക്കനുസരിച്ചുള്ള ഉയർന്ന പാൽ ഉൽപാദനം ഇവയ്ക്കു സാധ്യമാകണമെങ്കിൽ മികച്ച പരിപാലനവും തീറ്റക്രമവും പാലിക്കണം. പച്ചപ്പുൽ ലഭ്യത കുറഞ്ഞ കേരളത്തിൽ ഇത്തരം പശുക്കളെ പരിപാലിക്കുന്നതും ഉൽപാദനച്ചെലവ് ഉയർത്തുന്നു. സങ്കരയിനം പശുക്കൾക്കു രോഗപ്രതിരോധ ശേഷി താരതമ്യേന കുറവായതിനാൽ രോഗസാധ്യതയും ചികിത്സച്ചെലവും കൂടുകയും ചെയ്യും.

അമിതമായ കൃത്രിമ ബീജസങ്കലനം: കേരളത്തിൽ കൃത്രിമ ബീജസങ്കലന നിരക്ക് വളരെ കൂടുതലാണ്. അതു മൃഗങ്ങളുടെ സ്വാഭാവിക ബീജസകലനത്തെയും ശാരീരിക പ്രവർത്തനങ്ങളെയും ബാധിക്കുന്നു. തൽഫലമായും രോഗപ്രതിരോധശേഷി കുറയുന്നു. സ്വാഭാവിക പ്രജനനത്തിന് അവസരം നൽകാതെ കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ദോഷമേ ചെയ്യൂ.

Diese Geschichte stammt aus der March 01, 2023-Ausgabe von KARSHAKASREE.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der March 01, 2023-Ausgabe von KARSHAKASREE.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS KARSHAKASREEAlle anzeigen
ഓർക്കിഡ് തന്നെ ഒന്നാം നമ്പർ
KARSHAKASREE

ഓർക്കിഡ് തന്നെ ഒന്നാം നമ്പർ

എക്കാലവും വിപണിയുള്ള പൂച്ചെടിയിനം

time-read
1 min  |
January 01,2025
മരങ്ങൾ മാറ്റി നടാം
KARSHAKASREE

മരങ്ങൾ മാറ്റി നടാം

പൂമരങ്ങളും ഫലവൃക്ഷങ്ങളുമെല്ലാം മാറ്റിനടാൻ ട്രീ സ്പെയ്ഡ്

time-read
1 min  |
January 01,2025
മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം
KARSHAKASREE

മുത്തച്ഛൻമരങ്ങളുടെ അപൂർവ താഴ്വാരം

പൂർണവളർച്ചയെത്തിയ വിദേശമരങ്ങൾ കടൽ കടത്തിക്കൊണ്ടുവന്ന് നട്ടുവളർത്തിയ അപൂർവ വൃക്ഷോദ്യാനം

time-read
2 Minuten  |
January 01,2025
കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ
KARSHAKASREE

കിഴങ്ങുവിളകൾക്കും പുതുസാധ്യതകൾ

കാലാവസ്ഥമാറ്റത്തെ അതിജീവിക്കാൻ കിഴങ്ങുവിളകൾക്കു കഴിവേറും

time-read
2 Minuten  |
January 01,2025
സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി
KARSHAKASREE

സ്ഥിരനിക്ഷേപമാക്കാം സുഗന്ധവിളക്കൃഷി

കുരുമുളകിനും ജാതിക്കും ശുഭസൂചന

time-read
1 min  |
January 01,2025
റബറിനു ശുഭകാലം
KARSHAKASREE

റബറിനു ശുഭകാലം

ലഭ്യതക്കുറവിനൊപ്പം പ്രതികൂല കാലാവസ്ഥയും ചേരുമ്പോൾ റബർവില ഉയർച്ചയുടെ പാതയിൽ

time-read
3 Minuten  |
January 01,2025
ആടുഫാം തുടങ്ങുമ്പോൾ
KARSHAKASREE

ആടുഫാം തുടങ്ങുമ്പോൾ

8 സംശയങ്ങൾ, ഉത്തരങ്ങൾ

time-read
1 min  |
January 01,2025
10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ
KARSHAKASREE

10 പശുക്കളുള്ള ഫാം തുടങ്ങുമ്പോൾ

10 ചോദ്യങ്ങൾ, ഉത്തരങ്ങൾ

time-read
1 min  |
December 01,2024
അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ
KARSHAKASREE

അരുമപ്പക്ഷികൾക്ക് ആരോഗ്യരക്ഷ

രോഗങ്ങൾ, പ്രതിരോധമാർഗങ്ങൾ

time-read
1 min  |
December 01,2024
ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!
KARSHAKASREE

ആര്യൻ നെല്ലിന് അയ്യപ്പൻ കനിയണം!

കൃഷിവിചാരം

time-read
1 min  |
December 01,2024