ജൂൺ മാസം പിറക്കുന്നതോടെ സ്കൂൾ തുറക്കുകയായി. ഒപ്പം മഴയും എത്തുന്നു. വെള്ളത്തിൽ കളിച്ചും, മഴനനഞ്ഞും സ്കൂളിൽ പോയിവരുന്ന കുട്ടികൾ ഇന്നും എല്ലായിടത്തുമുണ്ട്. മഴക്കാലത്ത് രോഗങ്ങളും വരുന്നതു പതിവാണ്, പ്രത്യേകിച്ച് കുട്ടികൾക്ക്. അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതു മൂലം കൊതുകുകൾ പരത്തുന്ന ഡെങ്കി, മലേറിയ, കോളറ, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടും.
ഈ ജലജന്യരോഗങ്ങൾ വർധിക്കുന്നത് കുട്ടികളിലും അണുബാധ ഉണ്ടാകാൻ സാധ്യത കൂട്ടും. ഇത്തരം രോഗങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷി ക്കാൻ ഏറ്റവും പ്രധാനം പരിസരം ശുചിയായി സൂക്ഷിക്കുക എന്നതാണ്.
ചുറ്റുപാടും വെള്ളം കെട്ടിക്കിടക്കുന്നില്ല എന്നുറപ്പു വരുത്തേണ്ടതുണ്ട്. കൊതുക് മുട്ടയിട്ട് പെരുകാതി രിക്കാൻ ഇത് സഹായിക്കും. മഴക്കാലത്ത് വളരെ സാധാരണമായ ഒരു ബാക്ടീരിയൽ രോഗമാണ് ലെപ്റ്റോസ്പൈറോസിസ്. ഇതും കെട്ടിക്കിടക്കുന്ന വെളളം മാറ്റിയാൽ തടയാൻ സാധിക്കും. കു ട്ടികൾക്ക് കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകുവല ഉപയോഗിക്കണം. അതോടൊപ്പം കൊതുകുനാശിനികളും ഉപയോഗിക്കാം.
നീണ്ട കയ്യുള്ള ഷർട്ടുകളും നീളൻ പാന്റുകളും സോക്സുകളും കുട്ടികളെ ഇടിക്കുന്നതും കൊതുകിൽ നിന്ന് സംരക്ഷണമേകും, വ്യക്തിശുചിത്വം പാലിക്കേണ്ടതും പ്രധാന ണ്. കൈകൾ ഇടയ്ക്കിടെ കഴുകാനും അതുപോലെ മഴ നനഞ്ഞാൽ ഉടനെ കുളിക്കണമെന്നും രക്ഷിതാക്കൾ കുട്ടികളോട് പറയണ്ടതാണ്.
ഇത് രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും, കൂട, മഴക്കോട്ട് ഇവ ഉപയോഗിക്കേണ്ടതും പ്രധാനമാണ്. തുടർച്ചയായി ഏറെ സമയം മഴ നനയുന്നത് പ്രതിരോധ ക്തിയെ ദുർബലപ്പെടുത്തും. രോഗസാധ്യത കൂട്ടും. മഴക്കാലത്ത് ശരിയായ ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും അണുബാധകൾ അകറ്റുകയും ചെയ്യും.
Diese Geschichte stammt aus der June 2024-Ausgabe von Ayurarogyam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der June 2024-Ausgabe von Ayurarogyam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
ഉയരുന്ന ആത്മഹത്യാ നിരക്ക് ഇന്ന് ലോ കം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് ഏത് പ്രായത്തിലുള്ളവരുടേതായാലും മരണകാരണങ്ങളിൽ ആദ്യ ഇരുപതിൽ ഒന്നാണ് ആത്മഹത്യ
ആരോഗ്യത്തിന്റെ കലവറയായ പഴങ്ങൾ
പഴത്തിലെ നാരുഘടകങ്ങൾദഹനം സുഖകരമാക്കുകയും ദഹനപ്രശ്നങ്ങളും മലബന്ധവും ഇല്ലാതാക്കുകയും ചെ യ്യം. പഴങ്ങളിൽ ധാരാളം ജലാംശമുള്ളതിനാൽ ശാരീരിക പ്രവർത്തനങ്ങൾക്ക് അത് മതിയാവും. രോഗാവസ്ഥകളിൽ പഴം കഴിക്കാമോ? ഏതാണ്ട് എല്ലാ രോഗാവസ്ഥകളിലും പഴം കഴിക്കാം.
മത്സ്യവും മാംസവും ഒപ്പം ഇലക്കറികളും
മനുഷ്യന്റെ പല്ല്, നഖം,ആമാശയം, വൻകുടൽ,ചെറുകുടൽ,നാവ്, ഉമിനീർഗ്രന്ഥികൾ ദഹനരസങ്ങൾ എല്ലാം മാംസഭുക്കിനോ സസ്യഭുക്കിനോ സമാനം അല്ല; ഇരുജീവികളുടേയും ശരീരഘടനക്ക് ഇടയിലാണ്
അൽപ്പം ശ്രദ്ധ, ബിപി നിയന്ത്രിക്കാം
ഹൃദയാഘാതം, പക്ഷാഘാതം എന്നീ ഗുരുതരാവസ്ഥകൾ, കൂടാതെ വൃക്കരോഗം, മറവിരോഗം പോലുള്ള മറ്റു പല രോഗങ്ങളിലും ഏറ്റവും അധികം പങ്കുവഹിക്കുന്ന അപായ ഹേതുവാണ് രക്താതിസമ്മർദം. രക്തസമ്മർദത്തിന്റെ അളവ് വർദ്ധിക്കുന്തോറും ഈ അപായ സാധ്യതയും വർദ്ധിക്കുന്നു
വെറുംവയറ്റിൽ മഞ്ഞൾ വെളളം കുടിക്കാം
മഞ്ഞളിന് ധാരാളം ഔഷധഗുണങ്ങളുണ്ട്. മാത്രമല്ല പല രോഗങ്ങളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യ യ്യും. അതോടൊപ്പം ശരീരത്തിലെ വിഷവസ്തുക്കള നീക്കം ചെയ്യാനും ശരീരത്തെ പുനരുജ്ജീവിപ്പിക്കാനും മഞ്ഞൾ വെള്ളം പ്രകൃതിദത്ത ഡിറ്റോക്സായി പ്രവർത്തിക്കുന്നു.
ഈന്തപ്പഴം കഴിച്ചാൽ
ഈന്തപ്പഴം പൊതുവേ ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്ന ഒന്നാണ്
താക്കോൽദ്വാര ശസ്ത്രക്രിയ
സന്ധികൾക്കുള്ളിലെ സൂക്ഷ്മമായ ശസ്ത്രക്രിയകൾക്ക് അനുയോജ്യമായ രീതിയാണ് ആർത്രോസ്കോപ്പി
രക്തധമനി രോഗങ്ങൾ അകറ്റാം
കൃത്യസമയത്ത് ചികിത്സ തേടുക എന്നതാണ്. രോഗത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഡോക്ടറുടെ സഹായം തേടുകയാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുന്നവയാണ് ഒട്ടുമിക്ക വാസ്കുലർ രോഗങ്ങളും.
തടി കുറയ്ക്കാൻ ഓട്സ് ഇങ്ങനെ കഴിക്കാം
ഓട്സ് ഏത് തരമാണ്
കുട്ടികളെ സ്നേഹിച്ച് വളർത്താം
കുട്ടികളിൽ അനുകരണശീലം കൂടുതലാണ്. അതിനാൽ, നല്ല മാതൃകകളാണ് അവർ കണ്ടുവളരേണ്ടത്. നിർഭാഗ്യവശാൽ, നമ്മുടെ സമൂഹത്തിൽ ഇന്ന് നല്ല മാതൃകകൾ കുറവാണ്.