പുതിയ ആദായനികുതി നിയമങ്ങൾ ഏറ്റവും കൂടുതൽ സ്വാധീനിക്കുക ലൈഫ് ഇൻഷുറൻസ് പോളിസികളെ ആകും. ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനം പൂർണമായും ആദായനികുതിയിൽ നിന്ന് ഒഴിവാക്കാവുന്ന പുതിയ സ്ലാബ് സ്വീകരിച്ചാൽ ഒഴിവുകൾക്കും ഇളവുകൾക്കും പിന്നാലെ പോകേണ്ട. അതോടെ നിലവിൽ നികുതി ഇളവിനായി ലൈഫ് പോളിസി എടുക്കുന്നവരുടെ എണ്ണം കുത്തനെ കുറയും. പകരം പരമാവധി ലൈഫ് കവറേജ് എടുത്ത്, സ്വന്തം അഭാവത്തിലും കുടുംബത്തിന്റെ ഭാവി ഭദ്രമാക്കുന്ന, ശുദ്ധ ഇൻഷുറൻസുകൾ വാങ്ങാൻ കൂടുതൽ പേർ മുന്നോട്ടു വരും.
എന്താണ് ടേം പോളിസി
നിക്ഷേപലക്ഷ്യങ്ങളുമായി കൂട്ടിക്കലർത്താതെ പരമാവധി പരിരക്ഷ ഉറപ്പാക്കുന്ന ശുദ്ധ ലൈഫ് ഇൻഷുറൻസ് പോളിസികളാണ് ടേം പോളിസികൾ. നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിങ്, പ്യുവർ റിസ്ക് എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ടേം പോളിസികളിൽ കാണാം. നിക്ഷേപവുമായി ബന്ധപ്പെടുത്താതെ, കമ്പനിയുടെ ലാഭവിഹിതം ബോണസ് ആയും മറ്റും നൽകാത്ത, പരിരക്ഷ മാത്രം നൽകുന്ന പോളിസി എന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. പോളിസിയുടമ മരണമടഞ്ഞാൽ മാത്രമേ ആനുകൂല്യം ലഭിക്കൂ. അതായത്, പോളിസി കാലയളവിനു ശേഷം പോളിസിയുടമ ജീവിച്ചിരുപ്പുണ്ടെങ്കിൽ ആനുകൂല്യം ഒന്നും ലഭിക്കില്ല. അടച്ച് പ്രീമിയം തുക പോലും ഇക്കാരണത്താൽ പുതിയ നികുതി ക്രമത്തിൽ ടേം പ്ലാനിന്റെ തുകയ്ക്ക് ആദായനികുതി ബാധകമാകുന്നില്ല. പരമ്പരാഗത പോളിസികളെപ്പോലെ സറണ്ടർ വാല്യു, മെച്യൂരിറ്റി ബെനിഫിറ്റ്, അടച്ച് പ്രീമിയം തിരികെ നൽകുക, പോളിസികളിൽ വായ്പ എന്നിവയൊന്നും ടേം പോളിസികളിൽ ലഭ്യമല്ല. ഇത്തരം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പോളിസികളിൽ പല മടങ്ങ് അധികം പ്രീമിയം അടയ്ക്കേണ്ടിവരും. അല്ലെങ്കിൽ കവറേജ് തുക വളരെ കുറവായിരിക്കും.
Diese Geschichte stammt aus der August 01,2023-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der August 01,2023-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്
സൈബർ തട്ടിപ്പിന്റെ പുതിയ മുഖങ്ങളും അവയ്ക്കെതിരെ പാലിക്കേണ്ട മുൻകരുതലുകളും.
ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്
എൽഐസി വിപണിയിലെത്തിക്കുന്ന വ്യത്യസ്തമായ ഹെൽത്ത് പോളിസിയുടെ സവിശേഷതകൾ അറിയാം.
ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ
പോളിസിയുടമകളുടെ അറിവില്ലായ്മയും തെറ്റായ രീതികളുംമൂലം ക്ലെയിം നിഷേധിപ്പെടാവുന്ന സാഹചര്യങ്ങൾ തിരിച്ചറിയണം.
തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം
മാസം 21,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ (ESI) തുച്ഛമായ വിഹിതം അടച്ച് സാദാ രോഗങ്ങൾക്കുമുതൽ മാരകരോഗങ്ങൾക്കുവരെ മികച്ച ചികിത്സ സൗജന്യമായി നേടാം.
പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം
ഒറ്റയ്ക്കുള്ള പോളിസിക്കു പുറമെ കുടുംബത്തിനു മൊത്തമായി കവറേജ് നേടാവുന്ന ഫ്ലോട്ടർ പോളിസിയും ഒരു നിശ്ചിത കൂട്ടായ്മയ്ക്ക് കവറേജ് നൽകുന്ന ഗ്രൂപ്പ് പോളിസിയും ഇതിനായി ഉപയോഗപ്പെടുത്താം.
ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ
ആരോഗ്യകരമായ ജീവിതശൈലി, മെഡിക്കൽ ചെക്കപ്പുകൾ, പ്രതിരോധ നടപടികൾ, ശരിയായ ഇൻഷുറൻസ് സ്കീം എന്നിവവഴി ചികിത്സയുടെ സാമ്പത്തികഭാരം ഗണ്യമായി കുറയ്ക്കാം.
ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്
കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾക്കും (വരുമാന പരിധി ബാധകമല്ല) വർഷം 5 ലക്ഷം രൂപയുടെ ചികിത്സ സൗജന്യം
സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ
എസ്ഐപിക്കൊപ്പം എസ്ഡബ്ല്യുപിയും ചേർന്ന പദ്ധതി റിട്ടയർമെന്റ് ലക്ഷ്യമാക്കി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമാണ്.
പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ
മത്സരം വളരെ കുറവാണ് എന്നതാണ് പ്രധാന ആകർഷണം.15 ശതമാനമാണ് അറ്റാദായം.
അനുകരണം കട കാലിയാക്കും
സമാനത സൃഷ്ടിച്ച് രക്ഷപ്പെടുമോ എന്നു പരീക്ഷിക്കുന്നവർ നിരത്തിലെങ്ങും നിത്യകാഴ്ചയാണ്.