
കഴിഞ്ഞകാലനേട്ടം നോക്കി നിക്ഷേപിക്കുന്നത് ശരിയല്ല എന്നു പറയുന്നത് എന്തുകൊണ്ടാണ്? കഴിഞ്ഞകാല പ്രകടനം നോക്കിയാണ് ഭൂരിഭാഗവും മ്യൂച്വൽ ഫണ്ട് വാങ്ങുക. അയൽക്കാരൻ, സുഹൃത്ത്, ബന്ധുക്കൾ എല്ലാവരും വാങ്ങി നേട്ടം ഉണ്ടാക്കിക്കഴിയുമ്പോൾ അതുകണ്ട് നിങ്ങൾ വാങ്ങും. അപ്പോഴേക്കും വിപണി വളരെ ഉയർന്നിരിക്കും, വില കൂടുതലായിരിക്കും. അതായത്, വളരെ എക്സ്പെൻസീവായ മാർക്കറ്റിലാകും നിങ്ങൾ നിക്ഷേപിക്കുക. അതാണു പ്രശ്നം. ഉയർന്ന വിലയിൽ വാങ്ങിയാൽ തുടർന്നു മികച്ച നേട്ടം കിട്ടാനുള്ള സാധ്യത കുറയും.
മുൻകാല നേട്ടം നോക്കരുത് എന്നാണോ?
അല്ല. പകരം അത് ഫണ്ട് തിരഞ്ഞെടുക്കാനുള്ള ഒരു സൂചിക മാത്രമായി എടുക്കുക. കഴിഞ്ഞ കാലത്ത് നല്ല നേട്ടം നൽകിയെങ്കിൽ അതു വിശ്വാസ്യതയുടെ ഒരു സൂചികയാണ്. കഴിഞ്ഞ 5 വർഷം നല്ല നേട്ടം നൽകിയാൽ ആ ബാൻഡിനെ കൂടുതൽ വിശ്വസിക്കാം. മുൻകാല പ്രകടനം പ്രധാനമാണ്. പക്ഷേ, അതു ദീർഘകാല പ്രകടനം ആകണം.
നിർഭാഗ്യവശാൽ മിക്കവരും ഹ്രസ്വകാല നേട്ടം കണ്ട് നിക്ഷേപിക്കും. അതു തെറ്റാണ്. ഒന്നോ രണ്ടോ വർഷത്തെ പ്രകടനം നോക്കരുത്. തീർച്ചയായും അഞ്ചോ അതിലധികമോ വർഷത്തെ പെർഫോമൻസ് നോക്കുക. അത്രയും കാലം ഫണ്ട് മാനേജർ നന്നായി ആ ഫണ്ട് കൈകാര്യം ചെയ്തുവെന്നതിനാൽ നമുക്കു വിശ്വസിക്കാം,
വിശ്വാസ്യതയാണ് കൂടുതൽ പ്രധാനം എന്നാണോ?
നിങ്ങൾ അധ്വാനിച്ചുണ്ടാക്കുന്ന പണം ഏൽപിക്കുമ്പോൾ അവർ ഏറ്റവും വിശ്വസ്തരാണ് എന്നുറപ്പാക്കണം. മൂന്നു കാര്യങ്ങളാണ് ഇവിടെ പ്രധാനം എന്നു ഞാൻ പറയും. ഒന്ന്, വിശ്വാസ്യത, രണ്ട് വിശ്വാസ്യത, മൂന്ന് വിശ്വാസ്യത ദീർഘകാലത്തിൽ വിശ്വാസ്യത ഉറപ്പാക്കുന്നവരുമായി കാരണം, ചേർന്നു വേണം നിക്ഷേപിക്കാൻ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും 5 മുതൽ 7 വർഷം തുടർന്നാലേ നല്ല നേട്ടം ഉറപ്പാക്കാനാകൂ. ലോങ് ടേം ട്രാക് റെക്കോർഡ് ആണ് പ്രധാനം. ഷോർട് ടേം ട്രാക് റെക്കോർഡ് നോക്കരുത്. ഫണ്ട് പെർഫോമൻസ് പ്രധാനമാണ്. അതിനപ്പുറം അവരുടെ ക്രെഡിബിലിറ്റിക്ക് മുൻതൂക്കം നൽകണം.
Start with EMI VS Start with SIP
Diese Geschichte stammt aus der September 01,2023-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 01,2023-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ഇൻഷുറൻസ് എടുക്കണം?
ലോക്കറിനായി ചെലവഴിക്കുന്ന തുക ഉപയോഗപ്പെടുത്തി ഇൻഷുറൻസ് എടുത്താൽ, സ്വർണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ഉറപ്പാക്കാം.

പലിശ കുറയുന്നു നേട്ടമെടുക്കാം നഷ്ടം കുറയ്ക്കാം
ഏറെ നാളുകൾക്കുശേഷം പലിശനിരക്കിലുണ്ടായ കുറവ് ഇനിയും തുടരാനുള്ള സാധ്യത പരിഗണിച്ച് വായ്പയെടുത്തവരും നിക്ഷേപകരും ചെയ്യേണ്ട കാര്യങ്ങൾ.

ഫ്രാഞ്ചൈസി ബിസിനസിലൂടെ മികച്ച വരുമാനം നേടുന്ന സംരംഭക
തിരക്കേറുന്ന ലോകത്ത് ഏറെ സാധ്യതകളുള്ള ലോൺട്രി യൂണിറ്റിലൂടെ അനുരാധ ബാലാജി മാസം നേടുന്നത് ഒരു ലക്ഷത്തോളം രൂപയുടെ ലാഭം.

അത്യാഗ്രഹം കെണിയാകും
പുതിയ വ്യാപാരസ്ഥാപനങ്ങളുമായി എത്തുന്നവരെ കെണിയിൽ പെടുത്താൻ കാത്തിരിക്കുന്നവർ അനവധിയുണ്ട്.

വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ ഉത്തമമാതൃക
പദ്ധതിച്ചെലവായ 4 ലക്ഷം രൂപയിൽ 2 ലക്ഷം രൂപ വനിതാ സംരംഭക വികസന പദ്ധതിപ്രകാരം ബ്ലോക്ക് സബ് സിഡിയായി ലഭിച്ചു.

പ്രവാസികൾ ഒഴിവാക്കണം ഈ 10 വലിയ തെറ്റുകൾ
സാധാരണയായി വരുത്തുന്ന ഈ തെറ്റുകൾ ഒഴിവാക്കിയാൽ കാര്യമായി പണം ലാഭിക്കാം, സമയവും ബുദ്ധിമുട്ടുകളും ഒഴിവാക്കാം

സ്ത്രീകൾക്കുള്ള ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരം കിട്ടിയേക്കില്ല
മാർച്ച് 31ന് കാലാവധി പൂർത്തിയാക്കുന്ന മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ ഇപ്പോൾ ചേർന്നാൽ 7.5% നേട്ടം ഉറപ്പാക്കാം.

നിക്ഷേപത്തിലൂടെ സമ്പത്തു സൃഷ്ടിക്കാൻ, അറിയണം ഈ അടിസ്ഥാന പാഠങ്ങൾ
വ്യത്യസ്ത ആസ്തിവിഭാഗങ്ങളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കുവേണ്ടിയുള്ള മ്യൂച്വൽഫണ്ട് പദ്ധതിയാണ് മൾട്ടി അസെറ്റ് ഫണ്ടുകൾ.

ഇ-കൊമേഴ്സ് മാറും ക്വിസിയിലേക്ക്; വേഗമാണ് ട്രെൻഡ്
ഇ-കൊമേഴ്സ് രംഗത്ത് ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ക്വിക് കൊമേഴ്സ് എന്നാണ്. ഈ രംഗത്തെ വമ്പന്മാരടക്കം ഡെലിവറി വേഗതയ്ക്കു പ്രാധാന്യം നൽകുന്ന ക്വിക് കൊമേഴ്സിലേക്കു മാറുകയാണ്.

ബിസിനസ് പൊളിയുകയോ! വാടക വാങ്ങി പുട്ടടിക്കുക
കേരളത്തിലാകെ കമേർഷ്യൽ സ്പേസിന് ആവശ്യക്കാരുണ്ട്. ദേശീയരംഗത്തെ വമ്പന്മാരും ബഹുരാഷ്ട്രക്കമ്പനിക്കാരും കോഫിഷോപ്പുകാരുമെല്ലാം സ്ഥലം നോക്കി നടക്കുന്നു.