പുതിയ തൊഴിലിന് 5 പദ്ധതികൾ നേട്ടം യുവാക്കൾക്കും സംരംഭകർക്കും
SAMPADYAM|August 01,2024
തൊഴിൽ എടുത്താലും തൊഴിൽ നൽകിയാലും സർക്കാർ പണം നൽകും. അഞ്ചു വർഷത്തിനകം നാലു കോടിയിലധികം യുവാക്കൾക്കു ഗുണകരമായ പദ്ധതികൾ നടപ്പാക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം.
പുതിയ തൊഴിലിന് 5 പദ്ധതികൾ നേട്ടം യുവാക്കൾക്കും സംരംഭകർക്കും

ഇത്തവണ ബജറ്റ് അവതരിപ്പിച്ചു തുടങ്ങുമ്പോൾ ധനമന്ത്രി നിർമല സീതാരാമൻ എടുത്തുപറഞ്ഞ നാലു മേഖലകൾ തൊഴിൽ, നൈപുണ്യ വികസനം, എംഎസ്എംഇ, ഇടത്തരക്കാർ എന്നിവയാണ്. ഇവയെ അടിസ്ഥാനമാക്കി 2 ലക്ഷം കോടി രൂപ ചെലവിൽ അഞ്ചുവർഷംകൊണ്ട് 4.1 കോടി യുവാക്കൾക്കു ഗുണകരമായ പദ്ധതികൾ നടപ്പാക്കുമെന്നാണ് വാഗ്ദാനം. ഈ വർഷം മാത്രം തൊഴിൽ, നൈപുണ്യവികസനം, വിദ്യാഭ്യാസം എന്നിവയ്ക്കായി 1.48 കോടി രൂപ ചെലവഴിക്കും.

പ്രധാനമന്ത്രിയുടെ 5 പദ്ധതികൾ

തൊഴിൽ മേഖലയെ ശക്തിപ്പെടുത്താൻ നേരിട്ടു പണം നൽകുന്നത് ഉൾപ്പെടെ 5 സ്കീമുകളാണുള്ളത്.

പുതിയതായി ജോലിക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾ വഴി പണം നൽകുന്നവയാണ് ആദ്യ 3 പദ്ധതികളും.

1. ആദ്യമായി ജോലിക്കു കേറിയാൽ 15,000 രൂപ

സംഘടിത മേഖലയിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ ശമ്പളം, (പരമാവധി 15,000 രൂപ) സബ്സിഡിയായി നേരിട്ട് അക്കൗണ്ടിൽ നൽകും. ഇപിഎഫ്ഒയിൽ റജിസ്റ്റർ ചെയ്ത ഒരു ലക്ഷം രൂപവരെ ശമ്പളമുള്ളവർക്ക് മൂന്നു തവണകളായാണ് ഈ തുക നൽകുക. പദ്ധതിയിൽ രണ്ടാം ഗഡു സബ്സിഡി ലഭിക്കണമെങ്കിൽ ഓൺലൈനായി നിർബന്ധിത സാമ്പത്തിക സാക്ഷരതാ കോഴ്സിന്റെ ഭാഗമാകണം എന്നതാണ് നിബന്ധന. ഇതുവഴി പുതുതായി ജോലി നേടുന്ന യുവാക്കൾക്ക് നല്ല രീതിയിൽ പണം കൈകാര്യം ചെയ്യാനും ഭാവി ഭദ്രമാക്കാനും കഴിയുമെന്നുകൂടി പ്രതീക്ഷിക്കാം. 12 മാസത്തിനുള്ളിൽ ജോലി നഷ്ടപ്പെട്ടാൽ തുക തൊഴിലുടമയിൽ നിന്നും തിരിച്ചുപിടിക്കും. 23,000 കോടി രൂപയാണ് രണ്ടു വർഷ പദ്ധതിക്കായി കേന്ദ്രം ചെലവഴിക്കുന്നത്. ഔപചാരിക തൊഴിൽ മേഖലയിലേക്കു ഗ്രാമീണ യുവാക്കളെ ആകർഷിക്കാനും പദ്ധതി സഹായകരമാവും. അതേ സമയം പുതിയ തൊഴിലുകൾ ഇതുവഴി എങ്ങനെ സൃഷ്ടിക്കും എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.

2. തൊഴിലാളിക്കും തൊഴിലുടമയ്ക്കും പണം

Diese Geschichte stammt aus der August 01,2024-Ausgabe von SAMPADYAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der August 01,2024-Ausgabe von SAMPADYAM.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS SAMPADYAMAlle anzeigen
ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്
SAMPADYAM

ജാഗ്രതൈ! യു ആർ അണ്ടർ വെർച്വൽ അറസ്റ്റ്

സൈബർ തട്ടിപ്പിന്റെ പുതിയ മുഖങ്ങളും അവയ്ക്കെതിരെ പാലിക്കേണ്ട മുൻകരുതലുകളും.

time-read
3 Minuten  |
September 01,2024
ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്
SAMPADYAM

ആരോഗ്യ രക്ഷക് മെഡിക്കൽ പോളിസികളിൽ വ്യത്യസ്തം: മികച്ചത്

എൽഐസി വിപണിയിലെത്തിക്കുന്ന വ്യത്യസ്തമായ ഹെൽത്ത് പോളിസിയുടെ സവിശേഷതകൾ അറിയാം.

time-read
2 Minuten  |
September 01,2024
ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ
SAMPADYAM

ആരോഗ്യ ഇൻഷുറൻസ് തലവേദന ഉണ്ടാക്കുന്നതിന്റെ കാരണങ്ങൾ

പോളിസിയുടമകളുടെ അറിവില്ലായ്മയും തെറ്റായ രീതികളുംമൂലം ക്ലെയിം നിഷേധിപ്പെടാവുന്ന സാഹചര്യങ്ങൾ തിരിച്ചറിയണം.

time-read
4 Minuten  |
September 01,2024
തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം
SAMPADYAM

തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം

മാസം 21,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ (ESI) തുച്ഛമായ വിഹിതം അടച്ച് സാദാ രോഗങ്ങൾക്കുമുതൽ മാരകരോഗങ്ങൾക്കുവരെ മികച്ച ചികിത്സ സൗജന്യമായി നേടാം.

time-read
1 min  |
September 01,2024
പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം
SAMPADYAM

പോക്കറ്റിനു താങ്ങാവുന്ന പോളിസി വാങ്ങാം; പണം ഉറപ്പാക്കാം

ഒറ്റയ്ക്കുള്ള പോളിസിക്കു പുറമെ കുടുംബത്തിനു മൊത്തമായി കവറേജ് നേടാവുന്ന ഫ്ലോട്ടർ പോളിസിയും ഒരു നിശ്ചിത കൂട്ടായ്മയ്ക്ക് കവറേജ് നൽകുന്ന ഗ്രൂപ്പ് പോളിസിയും ഇതിനായി ഉപയോഗപ്പെടുത്താം.

time-read
1 min  |
September 01,2024
ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ
SAMPADYAM

ചികിത്സാച്ചെലവുകൾ കുറയ്ക്കാൻ ഇതാ ചില വഴികൾ

ആരോഗ്യകരമായ ജീവിതശൈലി, മെഡിക്കൽ ചെക്കപ്പുകൾ, പ്രതിരോധ നടപടികൾ, ശരിയായ ഇൻഷുറൻസ് സ്കീം എന്നിവവഴി ചികിത്സയുടെ സാമ്പത്തികഭാരം ഗണ്യമായി കുറയ്ക്കാം.

time-read
2 Minuten  |
September 01,2024
ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്
SAMPADYAM

ചികിത്സാച്ചെലവ് കുതിക്കുന്നു പണം ഉറപ്പാക്കാൻ മാർഗങ്ങൾ പലത്

കേരളത്തിലെ 42.5 ലക്ഷം കുടുംബങ്ങൾക്കും (വരുമാന പരിധി ബാധകമല്ല) വർഷം 5 ലക്ഷം രൂപയുടെ ചികിത്സ സൗജന്യം

time-read
3 Minuten  |
September 01,2024
സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ
SAMPADYAM

സാമ്പത്തിക സ്വാതന്ത്ര്യം' ഫ്രീഡം എസ്ഐപിയിലൂടെ

എസ്ഐപിക്കൊപ്പം എസ്ഡബ്ല്യുപിയും ചേർന്ന പദ്ധതി റിട്ടയർമെന്റ് ലക്ഷ്യമാക്കി നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമാണ്.

time-read
1 min  |
September 01,2024
പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ
SAMPADYAM

പേപ്പർ ബാഗുകളുടെ പിടി നിർമിച്ച് മാസം നേടുന്നത് 6 ലക്ഷം രൂപ

മത്സരം വളരെ കുറവാണ് എന്നതാണ് പ്രധാന ആകർഷണം.15 ശതമാനമാണ് അറ്റാദായം.

time-read
2 Minuten  |
September 01,2024
അനുകരണം കട കാലിയാക്കും
SAMPADYAM

അനുകരണം കട കാലിയാക്കും

സമാനത സൃഷ്ടിച്ച് രക്ഷപ്പെടുമോ എന്നു പരീക്ഷിക്കുന്നവർ നിരത്തിലെങ്ങും നിത്യകാഴ്ചയാണ്.

time-read
1 min  |
September 01,2024