
"ഹലോ, ഡോ. ശ്രീകാന്ത്...
"യെസ്.
"അയാം എസ്പി ധൻരാജ്. മുംബൈ പൊലീസ് നർക്കോട്ടിക്സ്. നിങ്ങൾ തിരുവനന്തപുരത്ത് നെടുമങ്ങാടല്ലേ താമസിക്കുന്നത്?' "അതെ സാർ, എന്താ കാര്യം?' നിങ്ങളുടെ അഡ്രസിലേക്കു വന്ന ഒരു പാർസൽ നർക്കോട്ടിക് സെൽ പിടിച്ചു. അതിൽനിന്ന് 500 ഗ്രാം MDMA കണ്ടെടുത്തിട്ടുണ്ട്.
"ഇല്ല സാർ, എനിക്ക് അങ്ങനെ ഒരു പാർസൽ വന്നിട്ടില്ല.
"ലുക്ക് ഡോക്ടർ, പിന്നെ എങ്ങനെ നിങ്ങളുടെ ഡീറ്റെയ്ൽസ് ഞങ്ങൾക്കു കിട്ടും? പ്ലീസ് ഷോ യുവർ ആധാർ ആൻഡ് പാൻ കാർഡ്. വി വാണ്ട് ടു വെരിഫൈ ദെം.
ആധാർ കാർഡും പാൻകാർഡും കാണിക്കുന്നു.
“ഒകെ. നിങ്ങൾ ഇപ്പോൾ മുതൽ വെർച്വൽ അറസ്റ്റിലാണ്. റൂം വിട്ട് പുറത്തുപോകരുത്. കോൾ കട്ട് ചെയ്യരുത്, പ്ലീസ് വെയ്റ്റ്. വാൺ ടു കോൺടാക്റ്റ് എൻഐഎ ഡൽഹി ഹെഡ് ക്വാർട്ടേഴ്സ്.
കസ്റ്റംസ്, ആർബിഐ, എൻഐഎ, സിബിഐ പോലുള്ള ഏജൻസികളിലെ ഉദ്യോഗസ്ഥർക്ക് ഫോൺ കൈമാറുന്നുവെന്ന് വിശ്വസിപ്പിച്ച് മറ്റൊരാൾ സംഭാഷണം തുടങ്ങുന്നതാണ് രണ്ടാം ഘട്ടം.
ഇവരുടെ സ്ഥാനപ്പേരും ലോഗോയുമുള്ള വ്യാജ തിരിച്ചറിയൽ കാർഡും കാണിക്കും. അനുമതിയില്ലാതെ കോൾ കട്ടുചെയ്താൽ നിയമക്കുരുക്കിൽ പെടുമെന്നു ഭീഷണിപ്പെടുത്തും. തുടർ പരിശോധനകൾക്കെന്നമട്ടിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചറിയും. കേസിൽ നിന്ന് ഒഴിവാക്കണമെങ്കിൽ അക്കൗണ്ടിലെ ബാലൻസ് സംഖ്യ ആർബിഐയുടെ വെരിഫിക്കേഷൻ അക്കൗണ്ടിലേക്കു മാറ്റാൻ ആവശ്യപ്പെടും. ഇങ്ങനെ പണം കൈകളിലെത്തു ന്നതോടെ വെർച്വൽ അറസ്റ്റ് എന്ന നാടകം അവസാനിക്കും. തട്ടിപ്പു തിരിച്ചറിഞ്ഞ് ഈ നമ്പറിലേക്കു തിരിച്ചു വിളിച്ചാൽ കിട്ടുകയുമില്ല.
ഇതു കേരള പൊലീസിന്റെ ബോധവൽക്കരണ വിഡിയോയിൽ നിന്നാണ്. കേന്ദ്ര ഏജൻസികളുടെ പേരിൽ നടത്തുന്ന സമാന തട്ടിപ്പിനിരയായവർ കേരളത്തിലും ഒട്ടേറെയുണ്ട്.
വലവിരിച്ച് തട്ടിപ്പുസംഘം
യാക്കോബായസഭ നിരണം ഭദ്രാസന മുൻ മെത്രാപ്പൊ ലീത്ത ഡോ. വർഗീസ് മാർ കൂറിലോസിൽ നിന്ന് 15 ലക്ഷം രൂപയാണ് "വെർച്വൽ അറസ്റ്റിലൂടെ തട്ടിയെടുത്തത്. ഒറ്റപ്പാലത്ത് രണ്ടു ഡോക്ടർമാരിൽ നിന്നും ഒരു വ്യവസായിയിൽ നിന്നുമായി 40 ലക്ഷം രൂപയും കൈക്കലാക്കി.
കബളിപ്പിക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞ് പൊലീസിനെ സമീപിച്ചതോടെ നാലുപേർ തട്ടിപ്പുകാരുടെ വലയിൽ നിന്നു രക്ഷപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Diese Geschichte stammt aus der September 01,2024-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 01,2024-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ഇൻഷുറൻസ് എടുക്കണം?
ലോക്കറിനായി ചെലവഴിക്കുന്ന തുക ഉപയോഗപ്പെടുത്തി ഇൻഷുറൻസ് എടുത്താൽ, സ്വർണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ഉറപ്പാക്കാം.

പലിശ കുറയുന്നു നേട്ടമെടുക്കാം നഷ്ടം കുറയ്ക്കാം
ഏറെ നാളുകൾക്കുശേഷം പലിശനിരക്കിലുണ്ടായ കുറവ് ഇനിയും തുടരാനുള്ള സാധ്യത പരിഗണിച്ച് വായ്പയെടുത്തവരും നിക്ഷേപകരും ചെയ്യേണ്ട കാര്യങ്ങൾ.

ഫ്രാഞ്ചൈസി ബിസിനസിലൂടെ മികച്ച വരുമാനം നേടുന്ന സംരംഭക
തിരക്കേറുന്ന ലോകത്ത് ഏറെ സാധ്യതകളുള്ള ലോൺട്രി യൂണിറ്റിലൂടെ അനുരാധ ബാലാജി മാസം നേടുന്നത് ഒരു ലക്ഷത്തോളം രൂപയുടെ ലാഭം.

അത്യാഗ്രഹം കെണിയാകും
പുതിയ വ്യാപാരസ്ഥാപനങ്ങളുമായി എത്തുന്നവരെ കെണിയിൽ പെടുത്താൻ കാത്തിരിക്കുന്നവർ അനവധിയുണ്ട്.

വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ ഉത്തമമാതൃക
പദ്ധതിച്ചെലവായ 4 ലക്ഷം രൂപയിൽ 2 ലക്ഷം രൂപ വനിതാ സംരംഭക വികസന പദ്ധതിപ്രകാരം ബ്ലോക്ക് സബ് സിഡിയായി ലഭിച്ചു.

പ്രവാസികൾ ഒഴിവാക്കണം ഈ 10 വലിയ തെറ്റുകൾ
സാധാരണയായി വരുത്തുന്ന ഈ തെറ്റുകൾ ഒഴിവാക്കിയാൽ കാര്യമായി പണം ലാഭിക്കാം, സമയവും ബുദ്ധിമുട്ടുകളും ഒഴിവാക്കാം

സ്ത്രീകൾക്കുള്ള ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരം കിട്ടിയേക്കില്ല
മാർച്ച് 31ന് കാലാവധി പൂർത്തിയാക്കുന്ന മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ ഇപ്പോൾ ചേർന്നാൽ 7.5% നേട്ടം ഉറപ്പാക്കാം.

നിക്ഷേപത്തിലൂടെ സമ്പത്തു സൃഷ്ടിക്കാൻ, അറിയണം ഈ അടിസ്ഥാന പാഠങ്ങൾ
വ്യത്യസ്ത ആസ്തിവിഭാഗങ്ങളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കുവേണ്ടിയുള്ള മ്യൂച്വൽഫണ്ട് പദ്ധതിയാണ് മൾട്ടി അസെറ്റ് ഫണ്ടുകൾ.

ഇ-കൊമേഴ്സ് മാറും ക്വിസിയിലേക്ക്; വേഗമാണ് ട്രെൻഡ്
ഇ-കൊമേഴ്സ് രംഗത്ത് ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ക്വിക് കൊമേഴ്സ് എന്നാണ്. ഈ രംഗത്തെ വമ്പന്മാരടക്കം ഡെലിവറി വേഗതയ്ക്കു പ്രാധാന്യം നൽകുന്ന ക്വിക് കൊമേഴ്സിലേക്കു മാറുകയാണ്.

ബിസിനസ് പൊളിയുകയോ! വാടക വാങ്ങി പുട്ടടിക്കുക
കേരളത്തിലാകെ കമേർഷ്യൽ സ്പേസിന് ആവശ്യക്കാരുണ്ട്. ദേശീയരംഗത്തെ വമ്പന്മാരും ബഹുരാഷ്ട്രക്കമ്പനിക്കാരും കോഫിഷോപ്പുകാരുമെല്ലാം സ്ഥലം നോക്കി നടക്കുന്നു.