
വിശ്വാസികളുടെ മനസ്സിനെയും ശരീരത്തെയും ധന്യമാക്കുന്ന ആത്മീയാനുഭൂതിയുടെ മണ്ണാണ് മക്ക. ആ പുണ്യ ഭൂമിയിലേക്ക് 8640 കിലോമീറ്റർ നടന്നെത്തി ഹജ്ജ് നിർവഹിച്ച് ആത്മനിർവൃതി നേടിയതിന്റെ സന്തോഷത്തിലാണ് ശിഹാബ് ചോറ്റൂർ. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് കാതങ്ങൾ താണ്ടി ആളുകൾ ഹജ്ജ് ലക്ഷ്യമാക്കി കാൽ നടയായി പോയിരുന്നു. പലരും ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോൾ മറ്റു ചിലർ വഴിമധ്യേ ഇടറിവീണു. കാലം മാറിയപ്പോൾ കപ്പലിലും പിന്നീട് വിമാനത്തിലുമെല്ലാമായി തീർഥാടനം. എന്നാൽ, ഈ കാലത്തും ശിഹാബ് പൂർവികരുടെ പാത പിന്തുടർന്ന് ഹജ്ജിന് പോകാൻ തീരുമാനിച്ചപ്പോൾ പലരും ആശ്ചര്യപ്പെട്ടു. ഒരേസമയം പിന്തുണയും വിമർശനങ്ങളും ഉയർന്നു. പക്ഷേ, ലക്ഷ്യസ്ഥാനത്തെത്താതെ അയാൾ പിന്തിരിഞ്ഞില്ല. 370 ദിവസം കൊണ്ട് ആറ് രാജ്യങ്ങൾ താണ്ടി ശിഹാബ് സ്വപ്നം യാഥാർഥ്യമാക്കി.
സ്നേഹം വിളമ്പുന്ന മനുഷ്യർ, അന്നം വിളയുന്ന കൃഷിയിടങ്ങൾ, പച്ചപ്പ് തീർക്കുന്ന വനങ്ങൾ, തിരയടിച്ച് വീശുന്ന കടൽത്തീരം, മഞ്ഞുപെയ്യുന്ന മലകൾ, ചുടുകാറ്റ് വീശുന്ന മരുഭൂമികൾ, സംസ്കാരങ്ങൾ ഉയർന്നുവന്ന നദികൾ... അങ്ങനെ നിരവധി അനുഭവങ്ങളുമായിട്ടാണ് ആ യുവാവ് നാട്ടിൽ തിരിച്ചെത്തിയത്.
നാട് ഏറ്റെടുത്ത യാത്ര
യാത്രക്ക് മുന്നെ നടത്തം പോലെയുള്ള പരിശീലനമുറകൾ തുടങ്ങി. ഗൂഗ്ളിന്റെ സഹായത്തോടെ റൂട്ട് മാപ്പ് തയാറാക്കി. രാജ്യങ്ങൾ, വഴികൾ, സംസ്ഥാനങ്ങൾ, കാലാവസ്ഥ തുടങ്ങി വിവിധ കാര്യങ്ങൾ മനസ്സിലാക്കി. മുമ്പ് ഇത്തരം യാത്രകൾ നടത്തിയവരുടെ അനുഭവങ്ങൾ വായിച്ചറിഞ്ഞു.
2022 ജൂൺ രണ്ടിന് മലപ്പുറം വളാഞ്ചേരി ആതവനാട് ചോറ്റുരിലെ ചേലമ്പാടൻ തറവാട്ടിൽ നിന്ന് ശിഹാബ് യാത്ര ആരംഭിച്ചു. നാടും കുടുംബവുമെല്ലാം വലിയ യാത്രയയപ്പാണ് നൽകിയത്. ഒപ്പം നടക്കാൻ നാട്ടുകാരും കൂട്ടുകാരുമെല്ലാം കൂടി. ആദ്യദിനം ഏകദേശം 30 കിലോമീറ്റർ നടന്ന് പരപ്പനങ്ങാടി ജുമാമസ്ജിദിൽ അന്തിയുറങ്ങി. വലിയൊരു യാത്രയുടെ ചെറിയൊരു തുടക്കമായിരുന്നുവത്. ശിഹാബിന്റെ മക്കയിലേക്കുള്ള യാത്ര മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ വഴികളിലെല്ലാം വമ്പൻ സ്വീകരണമാണ് ലഭിച്ചത്. തിരക്ക് വർധിച്ചതോടെ പലയിടത്തും പൊലീസ് അകമ്പടിയേകാൻ തുടങ്ങി.
Diese Geschichte stammt aus der September 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der September 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

ചിന്നുവിന്റെ ചിന്ന ചിന്ന ആശൈ
നായികാ സങ്കൽപത്തെ അഭിനയത്തിലെ അസാമാന്യ മികവുകൊണ്ട് മാറ്റിമറിച്ച ചിന്നു ചാന്ദ്നി സിനിമയും ജീവിതവും പറയുന്നു

ആതുര സേവനത്തിന്റെ കാരുണ്യക്കൈകൾ
ഒരു രൂപപോലും ഫീസ് വാങ്ങാത്ത ഡോ. ജോസഫ് വെട്ടുകാട്ടിലിന്റെ സ്ഥാനം ഹൃദ്രോഗികളുടെ ഹൃദയത്തിലാണ്. നിരവധി കണ്ടെത്തലുകളിലും പരീക്ഷണങ്ങളിലും വിജയമുദ്ര പതിപ്പിച്ച ഹൃദ്രോഗ വിദഗ്ധനെക്കുറിച്ചറിയാം...

'തുരുത്തിലൊരു ഐ.ടി കമ്പനി
ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി പ്രത്യേകം പരാമർശിച്ച ചാലക്കുടിയിലെ 'ജോബിൻ & ജിസ്മി ഐ.ടി കമ്പനിയെക്കുറിച്ചറിയാം...

"രാമപ്രിയ'യിലെ കണ്ടക്ടർ കൂട്ടുകാരി
പഠനത്തോടൊപ്പം, അച്ഛൻ ഡ്രൈവറായ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന അനന്തലക്ഷ്മിയുടെ വിശേഷങ്ങളിതാ...

അരങ്ങിലെ അതിജീവനം
പോളിയോ അരക്ക് കീഴ്പ്പോട്ട് തളർത്തിയിട്ടും തളരാത്ത മനസ്സുമായി വേദികളിൽനിന്ന് വേദികളിലേക്ക് കഥപറഞ്ഞും പാടിയും വളർന്ന ഷാജഹാനെന്ന 'കാഥികൻ ഷാജി'യുടെ കലാജീവിതത്തിലേക്ക്...

ഇഡലി വിറ്റ് ലോകം ചുറ്റി
കഷ്ടപാടിനിടയിലും ഇഡലി വിറ്റ് പണമുണ്ടാക്കി അമേരിക്കയും ദുബൈയുമെല്ലാം സന്ദർശിച്ച ഒരമ്മയുടെ അതിജീവനത്തിന്റെ കഥയിതാ...

സന്തോഷം നിങ്ങളെ തേടി വരും
ഹാപ്പിനെസ് അഥവാ സന്തോഷം എന്നത് ജീവിതരീതിയാക്കി മാറ്റാനുള്ള വഴികളിതാ...

കരുതിയിരിക്കാം, വാക്കിങ് ന്യുമോണിയ
കുട്ടികളിൽ വ്യാപകമാകുന്ന വാക്കിങ് ന്യുമോണിയ ശ്രദ്ധിക്കേണ്ട രോഗമാണ്. അറിയാം, ഈ രോഗത്തെക്കുറിച്ച്

നമ്മുടെ കുട്ടികൾക്ക് ഇതെന്തുപറ്റി?
കൗമാരക്കാരായ കുട്ടികളുടെ പല പെരുമാറ്റങ്ങളും മാധ്യമങ്ങളിൽ ചർച്ചവിഷയം ആയിട്ടുണ്ട്. എന്താണ് നമ്മുടെ കുട്ടികൾക്ക് സംഭവിക്കുന്നത്? എന്താണ് ആധുനിക യുവത്വത്തിന്റെ യാഥാർഥ്യം? തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം...