ഓൺലൈൻ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിൽ സെയിൽ ഫെസ്റ്റിവലുകളുടെ സമയമാണല്ലോ ഇത്, ഈ സമയത്ത് ഏത് പ്ലാറ്റ് ഫോം എടുത്താലും അവിടെയൊക്കെ ഏതെങ്കിലും ഒരു ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ആശ്ചര്യപ്പെടുത്തുന്ന ഡിസ്കൗണ്ടാണ്. മൊബൈലും ടി.വിയും തുടങ്ങി പലവ്യഞ്ജനസാധനങ്ങൾ വാങ്ങുമ്പോൾ വരെ ഡിസ്കൗണ്ട് ലഭിക്കുമെന്ന പരസ്യം നിങ്ങളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ടാകും. അതു കൊണ്ടുതന്നെ പലരും ഒരു ക്രെഡിറ്റ് കാർഡ് കിട്ടിയാൽ കൊള്ളാം എന്ന ആഗ്രഹമുള്ള വരായി മാറിയിട്ടുണ്ടാകും. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
എന്താണു ക്രെഡിറ്റ് കാർഡ് ?
ഭൂരിഭാഗം ആളുകൾക്കും ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയില്ല എന്നതാണ് സത്യം. നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത എ.ടി.എം കാർഡിനെയാണ് ഡെബിറ്റ് കാർഡ് എന്നു വിളിക്കുന്നത്. നമ്മുടെ അക്കൗണ്ടിൽ പണം ഉണ്ടെങ്കിൽ നമുക്കത് എ.ടി.എം കാർഡ് അഥവാ ഡെബിറ്റ് കാർഡ് വഴി ഉപയോഗിക്കാം.
ക്രെഡിറ്റ് കാർഡ് എന്നാൽ ഈടൊന്നും നൽകാതെ നമുക്ക് ഒരു ബാങ്ക് അനുവദിച്ചിരിക്കുന്ന നിശ്ചിത തുക പരമാവധി 50 ദിവസം വരെ പലിശയൊന്നുമില്ലാതെ ഷോപ്പിങ്ങിനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും ഉപയോഗിക്കാനായി നൽകുന്ന കാർഡ് ആണന്നു പറയാം. ഒരു ചെറിയ തുക പലിശ നൽകി ഉപയോഗി ക്കാനുള്ള സൗകര്യവുമുണ്ടാവും. പലിശയില്ല എന്നുകേട്ട് സന്തോഷിക്കാൻ വരട്ടെ, വ്യക്തമായ നിബന്ധനകൾ ഇതിനെല്ലാം ഉണ്ട്. ഇത്തരത്തിൽ ഒരു ബാങ്ക് നമുക്ക് ക്രെഡി റ്റ് കാർഡ് നൽകിയാൽ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് അതിന്റെ ബില്ലിങ് സർക്കിൾ ആണ്. അത് ശ്രദ്ധയോടെ മനസ്സിലാക്കി ക്രെഡിറ്റ് കാർഡ് ഉപ യോഗിക്കുകയും കൃത്യമായി പണം തിരിച്ചടക്കുകയും ചെയ്താൽ സംഗതി എളുപ്പമാണ്.
എന്താണു ബില്ലിങ് സർക്കിൾ ?
ഒരു ക്രെഡിറ്റ് കാർഡ് നമുക്ക് ബാങ്ക് അനുവദിച്ച് തരുമ്പോ തന്നെ അതിനൊപ്പം ക്രെഡിറ്റ് ലിമിറ്റും ബില്ലിങ് ഡേറ്റും ഡ്യൂ ഡേറ്റും അറിയിച്ചിട്ടുണ്ടാകും. അത് ഫിക്സഡായിരിക്കും. നമുക്ക് അനുവദിച്ച ക്രെഡിറ്റ് ലിമിറ്റിൽനിന്ന് നാം ഉപയോഗിച്ച ക്രെഡിറ്റ് എത്രയാണെന്ന് ടോട്ടൽ ചെയ്ത് നമ്മെ അറിയിക്കുന്ന തീയതിയാണ് ബില്ലിങ് ഡേറ്റ്.
Diese Geschichte stammt aus der November 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...