2023 ആഗസ്റ്റ് 19. ഹിമാലയൻ പർവതങ്ങൾക്കിടയിലെ ലേ നഗരം, അവിടെ ആറു ബൈക്കുകളിലായി ആറുപേർ സാഹസിക യാത്രക്ക് ഒരുങ്ങിനിൽക്കുകയാണ്. ഇനിയുള്ള ഒമ്പതു ദിവസം ലഡാക്കിലെ അതി കഠിനമായ വഴികളിലൂടെയും ജമ്മു-കശ്മീരിലെ നയനസുന്ദരമായ താഴ്വാരങ്ങളിലൂടെയുമാണ് യാത്ര. ഈ യാത്രക്ക് പതിവ് ലഡാക്ക് റൈഡിൽനിന്ന് അൽപം വ്യത്യാസമുണ്ട്. ഇരുപതിലധികം സുരക്ഷ വാഹനങ്ങൾ ഇവർക്ക് അകമ്പടിയേകുന്നുണ്ട്. കാരണം, അതിലുള്ള ഒരാൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ സമുന്നത നേതാവാണ്, രാഹുൽ ഗാന്ധി.
തികച്ചും വ്യത്യസ്തമായ ഈ യാത്രയിൽ ഒരു മലയാളി ഡ്രൈവറുമുണ്ട്. കോഴിക്കോട് സ്വദേശിയും അഡ്വഞ്ചർ മോട്ടോർ സൈക്ലിസ്റ്റുമായ മുർഷിദ് ബഷീർ. ആറുപേരും കൂടി പിന്നീട് സഞ്ചരിച്ചത് ആയിരത്തിലധികം കിലോമീറ്റർ വ്യത്യസ്ത നാടുകളും നാട്ടുകാരെയും കണ്ട് ആ യാത്ര മുന്നേറി. ഒടുവിൽ ശ്രീനഗറിൽ നിന്ന് പലവഴിക്ക് മടങ്ങിയപ്പോഴും ഒരിക്കലും പിരിയാനാവാത്ത ആത്മ ബന്ധം അവർക്കിടയിൽ തുന്നിച്ചേർത്തിരുന്നു.
ലഡാക്കെന്ന സ്വപ്നഭൂമി
ഏതൊരു സഞ്ചാരിയുടെയും ഡ്രീം ഡെസ്റ്റിനേഷനാണ് ലഡാക്ക്, പ്രത്യേകിച്ച് ബൈക്ക് റൈഡർമാരുടെ. അത്യന്തം അപകടം നിറഞ്ഞ വഴികളും സാഹചര്യങ്ങളുമാണ് ഇവിടത്തേത്. മഞ്ഞുരുകി വെള്ളമായി ഒഴുകുന്ന വഴികൾ, ശരീരത്തിലേക്ക തുളച്ചുകയറുന്ന തണുപ്പ്, ഓക്സിജന്റെ കുറവ് കാരണം ശ്വസിക്കാൻ പോലും ബുദ്ധിമുട്ടേറിയ കാലാവസ്ഥ. ഇങ്ങനെ നിരവധി പ്രതിബന്ധങ്ങളുണ്ട്. അവയെയെല്ലാം മറികടന്ന് യാത്ര പോകുന്നതിലെ ത്രില്ല് ആസ്വദിക്കാൻ തന്നെയാണ് ഓരോ വർഷവും ലഡാക്കിലേക്ക് ബൈക്കുമായി ആയിരങ്ങൾ എത്തുന്നത്.
കന്യാകുമാരിയിൽനിന്ന് ശ്രീനഗർ വരെയുള്ള ഭാരത് ജോഡോ യാത്രക്കു ശേഷമാണ് രാഹുൽ ഗാന്ധി ഇത്തരമൊരു സാഹസിക യാത്രക്ക് മുതിരുന്നത്. കൂടെ വരാനായി ബൈക്ക് റൈഡിങ്ങിൽ അടങ്ങാത്ത പാഷനും ഈ മേഖലയിൽ വിദഗ്ധരും സംരംഭകരുമായ ആളുകളെയാണ് തിരഞ്ഞെടുത്തത്. അങ്ങനെയാണ് ഡൽഹിയിൽനിന്ന് മുർഷിദിന് ക്ഷണം ലഭിക്കുന്നതും യാത്രയുടെ ഭാഗമാകുന്നതും.
വഴിമുടക്കിയ പ്രകൃതിക്ഷോഭം
യാത്രാസംഘം ആഗസ്റ്റ് 17ന് വിമാനം കയറി ലേയിലെത്തി. തുടർന്ന് അവിടത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ രണ്ടുദിവസം വിശ്രമം. സമുദ്രനിരപ്പിൽനിന്ന് 11,000 അടിയിലേറെ ഉയരമുള്ള സ്ഥലമായതിനാൽ ഓക്സിജന്റെ അളവ് ഇവിടെ കുറവാണ്.
Diese Geschichte stammt aus der November 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der November 2023-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്
കൈകാലുകളിലെ തരിപ്പും മരവിപ്പും
മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം
മാരത്തൺ ദമ്പതികൾ
ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...
റീൽ മാഷല്ലിത്, റിയൽ മാഷ്
കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം
അഭിനയം തമാശയല്ല
ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്
കുമ്പിളിലയിലെ മധുരം
മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്
പരിധിയില്ലാ ആത്മവിശ്വാസം
യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ
ഹെവി കോൺഫിഡൻസ്
സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്
പ്രകാശം പരത്തുന്നവൾ
വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി
സ്ലോവാക്കുകളുടെ നാട്ടിൽ
ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...