പുസ്തകം തുറന്നുവെച്ച് പരീക്ഷയെഴുതാം. ഇത് കേൾക്കുമ്പോൾ തന്നെ കുട്ടികൾക്ക് വലിയ ആഹ്ലാദം. ഇനിയൊന്നും പഠിക്കേണ്ടതില്ലല്ലോ. രക്ഷിതാക്കൾക്കാകട്ടെ ആശങ്കയും. പുസ്തകം തുറന്നുവെച്ച് പരീക്ഷ എഴുതാൻ അനുവദിച്ചാൽ പിന്നെ കുട്ടികൾ ഒന്നും പഠിക്കില്ലല്ലോ. ഓപൺ ബുക്ക് എക്സാം എന്താണെന്ന് മനസ്സിലാക്കാതെയാണ് ഈ ചിന്തകൾ എന്നതാണ് യാഥാർഥ്യം.
പഠിക്കാൻ നിർദേശിച്ച ഒരു പുസ്തകം തുറന്നുവെച്ച് പരീക്ഷ എഴുതലല്ല ഓപൺ ബുക്ക് എക്സാം. പരീക്ഷണമോ സമ്മർദമോ ആകാതിരിക്കേണ്ട ഒരു കാലഘട്ടത്തിൽ, ശാസ്ത്രീയമായി രൂപപ്പെട്ട നവീന ആശയങ്ങളിൽ ഒന്നാണ് പുസ്തകം തുറന്നുവെച്ചുള്ള പരീക്ഷയും.
എന്താണ് പരീക്ഷ.എന്താകണം പരീക്ഷ
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാലേ എങ്ങനെ ആയിരിക്കണം പരീക്ഷ എന്ന് ആലോചിക്കാൻ സാധിക്കൂ. ഒരാൾക്ക് എന്തറിയാം, അത് എത്രത്തോളം അറിയാം എന്ന് മനസ്സിലാക്കാനുള്ള ഉപാധികളിലൊന്നാണ് പരീക്ഷ. ഒരാൾ ഡ്രൈവിങ് പഠിച്ചിട്ടുണ്ടോ എന്നറിയാൻ അയാളെക്കൊണ്ട് വാഹനം ഓടിച്ചുനോക്കുകയാണ് വേണ്ടത്. അത് എല്ലാവർക്കും നിരീക്ഷിക്കാവുന്നതും അളക്കാവുന്നതുമായ ഒരു ടെസ്റ്റാണ്. നൈപുണികൾ പരിശോധിക്കുന്നതിന് ഇത്തരത്തിലുള്ള ടെസ്റ്റുകൾ നടത്തുക എളുപ്പമാണ്.
എന്നാൽ ഒരാൾ സ്വായത്തമാക്കിയ അറിവ്, മൂല്യം, മനോഭാവം എന്നിവയെല്ലാം ഇതുപോലെ പരിശോധിക്കുക എളുപ്പമല്ല. ഇതിനായി നടത്തുന്ന പലതരം തന്ത്രങ്ങളിൽ ഒന്നാണ് പരീക്ഷ. ക്ലാസിൽ നടക്കുന്ന പഠനപ്രവർത്തനങ്ങൾക്കെല്ലാം നിശ്ചയിക്കപ്പെട്ട ചില പഠന നേട്ടങ്ങളുണ്ടാകും. ഈ നേട്ടങ്ങൾ കുട്ടിയിലെത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്ന തരത്തിൽ അവ പരിശോധിക്കപ്പെടേണ്ടതുണ്ട്. പോരായ്മകൾ കണ്ടെത്തി തിരുത്തുന്നതിനും പുതിയ അധ്യാപന തന്ത്രങ്ങൾ സ്വീകരിക്കുന്നതിനും അധ്യാപകർക്ക് മാർഗനിർദേശം നൽകുന്നതു കൂടിയാകണം പരീക്ഷ എന്നാണ് സങ്കൽപം. കുട്ടികൾക്ക് ക്ലാസ് കയറ്റത്തിനും സർട്ടിഫിക്കേഷനും ഉപയോഗിക്കുന്നതും ഈ പരീക്ഷതന്നെ.
പഠനത്തെക്കുറിച്ച് മാറിമാറി വരുന്ന കാഴ്ചപ്പാടുകൾ
Diese Geschichte stammt aus der January 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der January 2024-Ausgabe von Kudumbam.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം
സമ്പാദ്യം പൊന്നുപോലെ
പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...
സ്വപ്നങ്ങളുടെ ആകാശത്തു
അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...
റിലാക്സാവാൻ സ്നാക്ക്സ്
സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...
മാവൂരിന്റെ ചെടിക്കാക്ക
അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...
ആർമി ഹൗസിലെ വീട്ടുകാര്യം
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...
മഞ്ഞപ്പടയുടെ Twinkling stars
കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...
HBD കേരളം
അനുദിനം നവീന പദങ്ങൾ കടന്നുവരുകയാണ് നമ്മുടെ വാമൊഴി ഭാഷയിൽ. അതിന്റെ ഭാഗമായി മാറിയ ആധുനിക വാക്കുകളിൽ ചിലത് പരിചയപ്പെടാം